കണ്ടു കണ്ടിരിക്കെ..
കണ്ടു കണ്ടിരിക്കെ കെട്ടുപോകുന്ന പകലൊരു പ്രേമത്തിന്‍റെ വിടുതല്‍ സിഗ്നലാണ് ദെമിത്രിയൂസ്* നോക്കിനോക്കിയിരിക്കെ ചോപ്പ് ചോര്‍ന്നൊരാകാശം ഒരു റെവല്യൂഷണറിയുടെ അവസാനത്തെ പുകയാണ് ദാസാ**, അങ്ങനെയിരിക്കെ കെട്ടുപോയ വിശപ്പ്, രുചിരാഗങ്ങളില്‍ വെള്ളിവീണപ്പോഴത്തെ ആമാശയങ്ങളുടെ നിത്യനിതാന്തമായ ഒട്ടലുകളാണ് പ്രിയപ്പെട്ട അന്നമ്മ മാത്യൂസേ***, ഓര്‍ത്തോര്‍ത്തിരിക്കെ മങ്ങിയൂര്‍ന്നുപോയ പച്ച, കോരിയെടുക്കെ തീര്‍ന്നുപോയ ഒരു കുമ്പിള്‍ നീര്, ഓര്‍ക്കാപ്പുറത്തൊടുങ്ങിപ്പോയ ചിരികള്‍, ഒക്കെ ഓരോരോ കരള്‍ ഞടുക്കലുകളാണ്.. മനമിറുക്കലുകളാണ്. നോക്കൂ വഴിവക്കില്‍ കിടക്കുന്ന ഈ ചോര പറ്റിയ പാവാട,Continue Reading





















