നൂറിന്റെ വൈകുന്നേരങ്ങൾ
രണ്ടു കിലോ 50 മൂന്നു കെട്ട് 10 ഐസിടാത്ത പച്ച പ്രലോഭനങ്ങളുടെ വൈകുന്നേരങ്ങൾ കണ ഒടിഞ്ഞ കയിൽക്കൊട്ട തീപ്പൊരി പാറാത്ത ഗ്യാസ് ലൈറ്റർ അപ്പപൊടി തീർന്ന ടിന്നുകൾ ചുളിഞ്ഞിരുന്ന നൂറുകൾ ആവേശത്തോടെ നിവരുന്നു. കപ്പലണ്ടിക്കാരനും മുട്ട പഫ്‌സും നൂറിനെ മാറ്റാൻ ഒരുങ്ങുന്നു. നാളെത്തേയ്ക്കു ഇന്നേ മരിച്ചു വീഴുന്ന നൂറുകൾ ഞാനോ നീയോ എന്ന കൺഫ്യൂഷനിൽ ഉഴുന്നും റവയും പരസ്പരം പാളുന്നു. എല്ലാ ആവശ്യങ്ങളും നൂറിനെ ഉഴിയുന്നു എല്ലാ വൈകുന്നേരങ്ങളിലുംContinue Reading





















