വേഷങ്ങൾ
കാലത്തിൻഅവിശ്രാന്ത യാത്രയ്ക്കിടയിൽപ്രാണൻ പിടഞ്ഞഅനാഥരാത്രികളുടെശവക്കോട്ടയിൽപിറക്കാതെ പോയവരുടെസ്വപ്നങ്ങളുടെശവമഞ്ചങ്ങൾ നിരന്നിരിക്കുന്നുണ്ട്. എണ്ണമറ്റജനിക്കാത്ത പുരുഷായുസ്സുകൾ വെണ്ണീറാക്കിയശവപ്പറമ്പുകളിൽനിശ്ശബ്ദവിലാപങ്ങളുടെപ്രതിദ്ധ്വനികൾ കേൾക്കുന്നുണ്ട്. കിനാവുകൾ കരിവാളിക്കെ പുതുശബ്ദങ്ങളിൽപുതുവേഷങ്ങളിൽപുതുഭാവങ്ങളിൽകനൽക്കട്ടകൾപുനർജ്ജനിക്കുന്നുണ്ട്. വിശ്വാസത്തിന്റെമഴനൂലിൽ കോർത്തെടുത്തപ്രണയത്തുടിപ്പുകൾപ്രളയപ്രവാഹമായ്പല ഈണപ്പകർച്ചയിൽപഴമ്പാട്ടുപോലെഒഴുകുന്നുണ്ട്. ചിലരുടെ വാക്കിൻകൊടുങ്കാറ്റുകൾഭാവം പകരുന്നമുറിവുകൾ പുകച്ച്കരളിലെ വെളിപാടു തറയിൽ തട്ടിത്തെറിക്കുന്നുണ്ട്. നിറച്ചിരുന്നഅരിച്ചാക്ക് പിഞ്ഞിനിലത്തു വീണഅരിമണികളിൽനിലയുറപ്പിച്ചവർവിശന്നവയറുകളോട്കണ്ണുരുട്ടുന്നുണ്ട്. വേദനയുടെചില്ലുകൾ ആഴ്ത്തിയതനിയാവർത്തനങ്ങളടയിരിക്കുന്ന പാതകളെസ്വയം മറന്നവർഅറിയാതെഎത്തിപ്പിടിക്കുന്നുണ്ട്. ഇടവഴികളിൽനാട്യതയുടെപൊയ്മുഖങ്ങൾസ്നേഹച്ചൂടാൽ ചമയമിട്ട്നിഴൽക്കൂത്ത്‌ആടിത്തിമിർക്കുന്നുണ്ട്. ഒരിടത്ത് കടൽത്തിരമാലകൾപ്രണയികൾക്കായിമരണതീരത്തെനൂൽപ്പാലത്തിൽനഷ്ടപ്രണയത്തിന് കുരിശു വരയ്ക്കുന്നുണ്ട്. ആശകളുടെപൂങ്കാവനത്തിൽ പൂത്തുലഞ്ഞചില പ്രണയങ്ങൾഅതിജീവനത്തിന്റെഗാനമാലപിച്ച്അലോസരപ്പെടുന്നുണ്ട്. മനസ്സിൻതമോഗർത്തഭൂമികയിൽആവോളം വിളയാടിമായാമരീചികയിലെഅപഥസഞ്ചാരികൾവിതുമ്പുന്നുണ്ട്. അവസരങ്ങൾ ആവർത്തിക്കുമ്പോഴുംആവർത്തനങ്ങളുടെനിഴൽപ്പാടുകളെസമാഹരിച്ചും ജീർണ്ണിച്ചുംപരിപോഷിക്കുന്ന ജന്മങ്ങൾചിരിച്ചുകൊണ്ട് കരയുകയുംകരഞ്ഞുകൊണ്ട് ചിരിക്കുകയും ചെയ്യുന്നുണ്ട് കവർ : വിത്സൺContinue Reading





















