കവിത (Page 36)

ആഴമേറിയൊരു വാക്കാണ് നീഓട്ടോഗ്രാഫിൽ മറഞ്ഞിരിക്കുന്നഅർത്ഥവും മധുരവുമുള്ള തണുപ്പ് പൂക്കളിൽ ഗുൽമോഹർ ആണു നീസ്നേഹത്താൽ തുടുക്കുന്നതാപത്താൽ ജ്വലിക്കുന്നചുവപ്പിന്റെ വകഭേദം യാമങ്ങളിൽ പാതിരാത്രിയുംവെളിച്ചത്തിൽ വെണ്ണിലാവുംനീയല്ലാതെ മറ്റാര്..? ചേർന്നിരിക്കാമെന്ന വാഗ്ദാനവുംഅകന്നു പോകുന്ന കാലൊച്ചകളുംനാണയത്തിന്റെ ഇരുവശങ്ങളിൽകാലം കൊത്തി വെച്ച അടയാളം തമ്മിൽ പറയാതെ പോയവാക്കുകൾ ഇടനാഴിയിൽഎവിടെയോ വിങ്ങുന്ന നിഴലായ്‌നിന്നെ കാത്തു നിൽപ്പുണ്ട് കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

മാന്ത്രികക്കല്ലുകൾ കൊണ്ടു മാത്രംപണിതീർത്തെടുത്ത കൊട്ടാരത്തിന്റെനടുത്തളത്തിലൊരു സിംഹാസനമുണ്ട്. സാലഭഞ്ജികമാർ കഥ പറയുന്നഒമ്പതു പടിക്കെട്ടുകളുള്ളത്.മയൂരം പോലും മങ്ങിപ്പോകുന്നവർണ്ണക്കല്ലുകൾ പതിച്ചത്. അതിലേക്കൊരു പ്രവേശന ടിക്കറ്റ്നിനക്കായ് ഞാൻ കാത്തു വെച്ചിട്ടുണ്ട്. ഓരോ ചവിട്ടുപടിയിലും ഒരു കഥയുംഒരേ ഒരു ചോദ്യവുമുണ്ടായിരിക്കുംവേതാളത്തെപ്പോലെ നീയെന്നെതോളിലെടുത്തിട്ടു വേണം പടികയറുവാൻ. മനസ്സിന്റെ, പാതി മാത്രം ചാരിയതുംചേർത്തടച്ചതും മലർക്കെ തുറന്നതുമായകൊച്ചു കൊച്ചു കിളിവാതിലുകളിലൂടെയുംപിരിയൻ ഗോവണികളിലൂടെയുമായിരിക്കുംകഥയുടെ തൊട്ടും തൊടാതെയുമുള്ള സഞ്ചാരംനിനക്കു പരിചയമില്ലാത്ത ഇടങ്ങളാണത്. എന്റെ കഴുത്തിലെ ചരടിൽ തൂക്കിയതുകൽ സഞ്ചി നിറയെ നിനക്കുള്ളഉത്തരങ്ങളുടെ മരതകക്കല്ലുകളാണ്.മാന്ത്രികക്കൊട്ടാരത്തിന്റെ ദ്വാരപാലികയുംസൂക്ഷിപ്പുകാരിയുംContinue Reading

കൂടെയുള്ളവരൊക്കെ ഉറങ്ങിക്കഴിഞ്ഞാൽ പാതിരാത്രിയിൽ എനിക്ക് കൈകളിൽ തണുപ്പ് തോന്നിത്തുടങ്ങുംപുൽനാമ്പുകൾപോലെതൂവൽ പൊടിച്ചു പൊന്തുംരണ്ട് കൈകളും തൂവൽ കൊണ്ട് നിറയുമ്പോഴേക്കും ഞാനൊരു പക്ഷിയായി മാറുംജനവാതിൽ പഴുതിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിലേക്ക് പാറിപ്പറക്കും പറന്നു, പറന്നു ഞാനെത്രയോ തവണ നിന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വന്നിരുന്നിട്ടുണ്ട് ഉണക്കാനിട്ട നിന്റെ വസ്ത്രങ്ങളിൽ കൊക്കുരസിയിട്ടുണ്ട് എല്ലാ പറക്കങ്ങൾക്ക് മുൻപുംഎന്റെ സ്വപ്നങ്ങളിൽനിന്റെ മുറിയുടെ തുറന്നിട്ട ജനൽ വാതിലുകളുണ്ടായിരുന്നു ഒരിക്കലും നിന്റെമുറിയുടെ വാതിലുകൾ തുറന്നു കാണാനെനിക്ക് ഭാഗ്യമുണ്ടായില്ല ഉണങ്ങാനിട്ട വസ്ത്രങ്ങളും,ഫ്‌ളവർ ബേസിലെ വാടാത്തContinue Reading

മുക്തഛന്ദസ്സിന്മുറിപ്പാട്.ഇതാ…ഇറ്റുന്നു രക്തം…ഉപ്പു,മീവീഞ്ഞും.മുക്തിയെപ്രതികുരുതിക്കുഴിഞ്ഞ്അഗ്നിയിലിട്ടു നീറ്റുന്നു. കാലംഊതിക്കെടുത്തിയില്ല.കോലം അഴിച്ചില്ല,തേങ്ങിനീറിക്കരഞ്ഞതുമില്ല.ഇതാ…മുക്തഛന്ദസ്സിന്മുറിപ്പാട്രക്തം,ഉപ്പ്,വീഞ്ഞ്! പാടേ…പുറന്തോടടർന്ന്പോയതെന്നാലുംനീളെപ്പടർന്ന പച്ചപ്പ്.കാടകം പുല്കിജ്വലിക്കുംഈ മുളന്തണ്ടിളംകൂമ്പി-ലൂറിത്തുടിപ്പൂ…പഴംപാട്ട്!കോരിയെടുക്കാംകുടിക്കാം,കുതിപ്പാവോള-മിക്കവിതയ്ക്ക്!ഇതാ…മുക്തഛന്ദസ്സിന്മുറിപ്പാടിൽരക്തം…ഉപ്പ്, വീഞ്ഞ്!————————— കവർ : ജ്യോത്സ്ന വിത്സൺContinue Reading

തിരതല്ലി അലറുന്ന പെരുങ്കടലിനേക്കാളും,അഴൽ തിളപ്പിക്കുന്നുണ്ട്തീമല മിണ്ടാതെയുള്ളിൽ വർത്താനം നിർത്തുന്നഓരോ ചുണ്ടിരട്ടകളുംവല വിരിക്കുന്നുണ്ട്ഒരു മിണ്ടാട്ടം കിട്ടാൻ കൂടറ്റു വീഴുന്നചെറു കുട്ടിക്കിളികൂട്ടിപ്പിടിക്കുന്നു –ണ്ടൊരു കുട്ടിയാകാശം കയത്തിലാഴുന്നകരിങ്കല്ലുപോലുംകരുതുന്നുണ്ടാവുംഒരു പായൽത്താങ്ങ് വിരലൊന്നു നീട്ടിയാൽകൂടെ വന്നേക്കുംആയുസ്സിന്നാത്മപ്രപഞ്ചം ! കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading