കവിത (Page 20)

കറ്റയെന്നും മെതിയെന്നുംഞാറെന്നും കൊയ്ത്തെന്നുംഉൾപ്പുളകത്തോട-വരോർത്തെടുക്കുമ്പോൾ,വിളഞ്ഞ പാടം സങ്കല്പിച്ച് കേട്ടിരിക്കുന്നുനഗരാംഗന ഞാനൊരുമുത്തശ്ശിക്കഥ പോലെ,മുണ്ടുപെട്ടിയിൽ കൈതപ്പൂമണം പോലെ. അപരിചിതമായ വാക്കും വരിയും ഗന്ധവുംകുടഞ്ഞു വാരിയിട്ട കഥകൾ ഇടയ്ക്കുണരുംചട്ടിയിൽ പാർന്ന കഞ്ഞിമണമോർത്ത്വിടർത്തിയെടുത്ത നീറ്റലുകളുണർത്തിഅവരക്കാലത്തെ നീരുറവ, തീണ്ടൽ,മാറ്, കറുത്ത തൊലി. തിണ്ണയിൽ വെയിലുരുമ്മിയിരുന്നുപേൻ നോക്കുമ്പോൾ,മഴവീഴുന്ന ജനാലയ്ക്കലിരുന്നു വായിക്കുമ്പോൾ,കൃഷ്ണന് വിളക്ക് കൊളുത്തുമ്പോൾ പറയുംഓർമ്മയുണ്ടാവണം, നിന്റെ കുലം, നിന്റെ ദൈന്യം.മറക്കരുതൊന്നും, കണ്ടില്ലെങ്കിലുംചരിത്രവും കനവും കറുപ്പും പാട്ടുംനടക്കുന്നിടമെല്ലാംഎല്ലിൻകഷണങ്ങൾ നുറുങ്ങുംചോരയും ചേറും ചെളിയും മണക്കുംമറക്കരുതൊന്നും നീയും നിന്റെ ഭാഷയുംകൈവിടരുത് നിന്റെ പാട്ടും കവിതയും.Continue Reading

ഒരു പാവയുടെ മയക്കംകാലൊടിഞ്ഞ കണ്ണടയാണ്,മുഖത്തിരിക്കുന്നില്ല,ചില്ലിലെ ചിലന്തി വലഭൂപടമടർത്തി,രണ്ടു കൃഷ്ണമണികൾ കാഴ്ച്ചകളിലേക്ക്ഇറങ്ങിയുരുളാൻ തുടങ്ങിയിരിക്കുന്നുമഞ്ഞു തിന്നുന്ന പർവ്വതങ്ങളും,പനിച്ചു കിടക്കുന്ന പ്രദേശങ്ങളും കടന്നു,ക്ഷീണിച്ചൊടുവിൽ,പക്ഷികൾക്കു ചിറകുംമൃഗങ്ങൾക്കു പല്ലുംമരങ്ങൾക്കു വേരുംമുളയ്ക്കുന്നതിനു മുൻപുള്ളപ്ലേറ്റുകളുടെയതിർത്തിഭേദിച്ചു,ഭ്രൂണാവസ്ഥയിലെന്നോ മൃതിയടഞ്ഞൊരു ഭൂഖണ്ഡത്തിലെകണ്ണുകൾ ചിതലരിച്ചു പോയ പഴുത്തുപഴക്കമായൊരു കുഞ്ഞുമരപ്പാവയിലുറങ്ങിContinue Reading

അയാളടുക്കളയില്‍ വരുമ്പോള്‍അടുക്കള നിശ്ശബ്ദമാകും.പാത്രങ്ങള്‍ പാത്രങ്ങളാകും.അവ അവരുടെ ഭാഗംനന്നായഭിനയിക്കും.വെള്ളം വെള്ളമാകും.വീഞ്ഞാകാനുള്ള കൊതിഅടക്കിപ്പിടിക്കും.ചിരവ കുറച്ചു കൂടി ഗൗരവപ്പെടും.ഒച്ച പുരുഷന്‍റേതാവും.മിക്സിയോ ഗ്രൈന്‍ററോഒച്ച അടക്കിപ്പിടിക്കാന്‍ നോക്കും,ചിരിയമര്‍ത്താനാവാതെ.ഗ്യാസടുപ്പിന് ചിരി പൊട്ടും.തീയില്‍ നീലിമ കൂടും.കത്തി സ്വയം മൂര്‍ച്ചപ്പെടും.പാല്‍ തിളച്ചുയരും.ചായക്ക് കടുപ്പം കൂടും.മുളകിന് കണ്ണു ചോക്കും.കല്ലുപ്പും വേഗമലിയും.കടുക് ചാട്ടം കുറയ്ക്കും.കുക്കറിന്‍റെ വിസിലുകള്‍ക്ക്നീളം കൂടും. പാകപ്പെട്ടതെല്ലാംഒരേ പാത്രത്തിലേക്ക്വിളമ്പിവെച്ച്വെച്ച പാത്രങ്ങളെല്ലാം കഴുകിഅവരവരുടെയിടങ്ങളിലൊതുക്കികഴിക്കാനെടുക്കുമ്പോള്‍മറ്റു പാത്രങ്ങള്‍തങ്ങളെയവഗണിച്ചതില്‍സങ്കടപ്പെടും. അയാള്‍ അടുക്കളയില്‍ നിന്നുമാറുമ്പോള്‍പാത്രങ്ങള്‍ നിശ്ശബ്ദംകലമ്പിത്തുടങ്ങും. എല്ലാമവളോട് പറയാമെന്ന്കാത്തിരിക്കും. കവർ: സി . പി . ജോൺസൺContinue Reading

ഒരുവന്റെകാൽച്ചവിട്ടേറ്റ്ഉയിർക്കാമെന്നു മോഹിച്ചുകായാലോരത്തവൾ! വിധിയെ പഴിച്ചില്ലവിധിച്ചവനോട് കയർത്തില്ലജലസമാധിയിൽകായലോരത്ത്നീണ്ടു നിവർന്ന് നിർമ്മമരായിസമയമായില്ലെന്നകന്ന്പരിത്യാഗമൂർത്തികൾവഴുക്കലെന്ന്തൊട്ടുതൊടാതെ അകലംകുറിച്ചുഉടൽപ്പെരുക്കം കണ്ടുകണ്ട്‌ചെത്തമേറെയെന്നടിപടലംഉഴിഞ്ഞു മറയുന്നവർഅകന്നകന്ന്ഒളികണ്ണാലൊപ്പുന്നവർപതിഞ്ഞ കാൽവെപ്പോടെഇരുണ്ടു മറയുന്നവർസമയമായില്ലെന്നൂക്കറിയിച്ച്നേർനിരയിലഹങ്കരിച്ച്‌സർവസംഗപരിത്യാഗികൾ ഒടുക്കംഉടലുറഞ്ഞൊരു വിതുമ്പൽ“ഒഴിഞ്ഞു പോകട്ടെഒരുവന്റെ കാൽച്ചവിട്ടേ-റ്റുയിർക്കേണ്ട.. വേണ്ട” കാലംകടന്നുപോകുന്നുഅവളനന്തമാംജലസമാധിയിൽ കവർ: ജ്യോതിസ് പരവൂർContinue Reading

ചങ്ങല അവൻ മധുരമായി പാടി.പാട്ടിനൊത്തവൾ ചുവടുവെച്ചു.നൃത്തം മുറുകിയപ്പോൾ അവളും ചലനങ്ങളും ലയിച്ചൊന്നായി.നൃത്തച്ചുവടുകൾ നിയന്ത്രിക്കാനാവാതെ, പാട്ടിൽ നിന്നപ്പോൾ ചങ്ങലകൾ ഇറങ്ങി വന്നു. താലി കഴുത്തുനീട്ടുന്നേരം അവന്റെ കണ്ണുകളിൽ താലിമാലയുടെ പ്രതിബിംബം കണ്ടു.ആ സ്വർണ്ണത്തിളക്കം ചുറ്റുംനിന്ന ആയിരം കണ്ണുകളിൽ വീണ് പെറ്റുപെരുകവെ, കഴുത്തിലൊരു ചങ്ങലയുടെ കനം തൂങ്ങി.ഞാൻ തലകുമ്പിട്ടു.ശക്തി എന്റെ നിഴലിൽ നിന്നവൾ മാറി നിന്നു.ഞാൻ പുരികക്കൊടിയുയർത്തി.“നിഴലെങ്കിലും വേണ്ടേ സ്വന്തമായിട്ട്…” – അവളുടെ മുഖത്തപ്പോൾ സൂര്യനുദിച്ചു. കവർ: ജ്യോതിസ് പരവൂർContinue Reading