വി.കെ.രാമചന്ദ്രന്‍ (Page 2)

പാലക്കാട് ജില്ലയിലെ പെരിങ്ങോട് സ്വദേശി. ഇപ്പോള്‍ എറണാംകുളത്ത് താമസം. ചിത്ര-ശില്പകലയെ കുറിച്ച് ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

ജീവിതത്തിലെ ഏറ്റവും മനോഹരമായ പത്ത് വര്‍ഷങ്ങള്‍, ഇന്ത്യയിലെ ഏറ്റവും മികച്ച പരസ്യ ഏജന്‍സികളിലൂടെ കയറിയിറങ്ങി ജീവിച്ച കാലം അത് ബാംഗ്ലൂരിലായിരുന്നു. അങ്ങനെയൊരു ജീവിതത്തിന് തുടക്കം കുറിക്കാന്‍ കാരണക്കാരനായത് യൂസുഫ് അറക്കല്‍ എന്ന വലിയ മനസ്സുള്ള ഈ മനുഷ്യനാണ്. ഒരു ആര്‍ട്ടിസ്റ്റിന്റെ ജോലി ചെയ്ത് ജീവിക്കാന്‍ തയ്യാറായ ഒരു മലയാളിപ്പയ്യന്‍ എന്നതില്‍ കൂടുതല്‍ മറ്റൊരു കാരണവും അന്നില്ലായിരുന്നു. കലയോടും കല ചെയ്യുന്നവരോടും എന്നും അങ്ങനെയായിരുന്നു. അദ്ദേഹം ജീവിച്ചിരുന്ന എച്ച്.എ.എല്‍ പരിസരത്ത് നിന്ന്Continue Reading

കേരളത്തിന്റെ സ്വന്തം എന്ന് അഭിമാനിക്കാവുന്ന വാദ്യകലയാണ് തായമ്പക. ഇത് ചെണ്ടയില്‍ കൊട്ടുന്ന വാദ്യം എന്ന നിലക്കാണ് പ്രശസ്തമെങ്കിലും ഇന്ന് ചെണ്ട കൂടാതെ മിഴാവ്, മദ്ദളം, ഇടക്ക, തിമില, ജലതരംഗം, വില്ല് തുടങ്ങിയ ഉപകരണങ്ങളിലും തായമ്പക പതിവുണ്ട്. വാദ്യകലയെ കുറിച്ച് ഏറെ ഗ്രന്ഥങ്ങള്‍ പുറത്തു വന്നിട്ടുണ്ടെങ്കിലും തായമ്പകയുടെ വായ്ത്താരി ഉള്ളടക്കമായി ആധികാരിക അറിവ് തരുന്ന പുസ്തകം ഉള്ളതായി അറിവില്ല. വാദ്യകലാകാരനായ ശ്രീ മുളയങ്കാവ് അരവിന്ദാക്ഷന്റെ പരിശ്രമത്തില്‍ ഇങ്ങനെയൊരു ഗ്രന്ഥത്തിന് തുടക്കം കുറിച്ചിരുന്നുവെങ്കിലുംContinue Reading

പ്രകാശമുള്ള വര്‍ണ്ണങ്ങള്‍ യൂസുഫ് അറക്കല്‍ എന്ന ചിത്രകാരന്റെ രചനകളെ എന്നെങ്കിലും ആകര്‍ഷിച്ചതായി തോന്നിയിട്ടില്ല. ഏകാന്തതയും വിഷാദവും പേറുന്ന മനുഷ്യരെയും അവരുടെ ജീവിതത്തെയും ചിത്രീകരിക്കാന്‍ ഏറെ താല്‍പര്യം കാണിച്ചിരുന്ന അദ്ദേഹത്തിന് ഇരുണ്ട വര്‍ണ്ണങ്ങളോടായിരുന്നു എന്നും പ്രിയം. കാന്‍വാസില്‍ ഇരുട്ടും വെളിച്ചവും സമര്‍ത്ഥമായി ഉപയോഗിച്ച് മുഖ്യധാരയില്‍ പെടാത്ത ഇരുണ്ട ജീവിതങ്ങളെ ഏറ്റവും കലാത്മകമായി ആവിഷ്‌കരിച്ച് ആഗോള തലത്തില്‍ അംഗീകാരങ്ങള്‍ നേടിയ ഈ ചിത്രകാരന് അടുത്ത കാലത്തായി വര്‍ണ്ണങ്ങളൊഴിഞ്ഞ കറുത്ത വരകളോടാണ് ഏറെ താല്‍പര്യം.Continue Reading

ആധുനിക ഇന്ത്യന്‍ ചിത്രകലയിലെ കുലപതികളിലൊരാളായ കെ.ജി.സുബ്രഹ്മണ്യന്‍ എന്ന കെ.ജി.എസ്സിന്റെ കേരളത്തിലെ ആദ്യ സോളോ പ്രദര്‍ശനം നടന്നത് 2014 ആഗസ്റ്റിലായിരുന്നു. അദ്ദേഹത്തിന്റെ തൊണ്ണൂറാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി പ്രശസ്ത കലാചരിത്രകാരനായ ആര്‍.ശിവകുമാര്‍ ക്യുറേറ്റ് ചെയ്ത് കല്‍ക്കത്തയിലെ സീഗള്‍ ആര്‍ട്ട് ഫൗണ്ടേഷനും കേരള ലളിതകല അക്കാദമിയും ചേര്‍ന്നൊരുക്കിയ വിപുലമായ കലാപ്രദര്‍ശനം കൊച്ചി ദര്‍ബാര്‍ ഹാളിലായിരുന്നു.‘യാഥാര്‍ത്ഥ്യത്തിനും സങ്കല്‍പ്പങ്ങള്‍ക്കും ഇടയിലൂടെ’എന്ന് സ്വയം വിശേഷിപ്പിച്ച ചിത്രപരമ്പരയില്‍ വരച്ച ഏറ്റവും പുതിയ തൊണ്ണൂറ് ചിത്രങ്ങളുമായാണ് പ്രിയപ്പട്ടവര്‍ ‘മണി ദാ’ എന്ന്Continue Reading