സുരേഷ് നെല്ലിക്കോട്

സ്വതന്ത്ര മാധ്യമപ്രവർത്തകൻ. ക്യാനഡയിലെ ഒൺടേറിയോയിലെ ബർലിങ്ടനിൽ താമസിക്കുന്നു.

”അതേയ്, ചേട്ടായ്യേ… ഈ ഒട്ടുപാലിനുണ്ടായവന്‍ എന്നു വെച്ചാ എന്നാ?” പാതിരാത്രിക്ക്… ശരിക്കും പറഞ്ഞാ രാവിലെ എന്‍റെ കനേഡിയന്‍ സമയം 2.14 ന്‌ ഒരുത്തന്‍ മീനച്ചിലാറിന്‍റെ തീരത്തുള്ള അരുവിത്തുറേലെ റബര്‍ത്തോട്ടത്തിനു നടുക്കുള്ള വീട്ടീന്ന് എന്നെ വിളിച്ചുചോദിക്കുന്ന ചോദ്യമാണിത്‌. എനിക്ക് ദേഷ്യം വന്നു : ”പോടാ വെച്ചിട്ട്. നിന്നോടു ഞാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്, ഈ സമയത്ത് വിളിക്കരുതെന്ന്‌.” അവന്‍ : സോറി, ചേട്ടായീ… ഞാനേ.. അറിയാതെ. അവിടിപ്പം പാതിരാത്രിയാ അല്ലേ? ഇവിടെയിപ്പം പകലുContinue Reading

പുരാണത്തിലെ കഥകൾ പറഞ്ഞുതരുമ്പോളെല്ലാം അമ്മയോട് ഞാന്‍ ഒരുപാട് സംശയങ്ങളും ചോദ്യങ്ങളും ചോദിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അമ്മ പറഞ്ഞു: ‘ഇതൊക്കെ ദൈവത്തിന്‍റെ കഥകളാണ്. ഇത്തരം സംശയങ്ങൾ ഒന്നും പാടില്ല. നമ്മളിത് കേള്‍ക്കാനേ പാടുള്ളൂ. തിരിച്ച് ചോദ്യങ്ങൾ പാടില്ല. എന്നാലേ, ദൈവങ്ങൾക്ക് മുമ്പിൽ നമ്മൾ നല്ല കുട്ടികളായി തുടരുകയുള്ളൂ.’പിന്നെ ഞാൻ ചോദ്യങ്ങൾ ചോദിച്ചില്ല. ഒരുമിച്ചു ഗൃഹപാഠംചെയ്യുകയും പുഴയില്‍ നീന്താനും വന്ന സഹപാഠി കുര്യാക്കോ മരിച്ചപ്പോൾ ഞാൻ തകർന്നിരിക്കുന്നത് കണ്ടു അമ്മ സമാധാനിപ്പിച്ചു. ‘ഇതൊക്കെ ജീവിതത്തിൽContinue Reading

  ബാലപംക്തിക്കാലം മുതല്‍ നമ്മള്‍ അറിയുമായിരുന്നല്ലോ എന്നായിരുന്നു അഷിതയുടെ ആദ്യത്തെ കത്തിനുള്ളില്‍ എനിക്കായി ഒളിപ്പിച്ച വിസ്മയം. എന്‍റെ ‘മടങ്ങിപ്പോകുന്നവര്‍’ നമ്പൂതിരിച്ചിത്രത്തോടെ അച്ചടിച്ചുവന്ന എണ്‍പതിലെന്നോ ആയിരുന്നു അത്. ഞങ്ങളെ രണ്ടുപേരെയും അറിയുന്ന മറ്റൊരു സുഹൃത്ത് ഇതിനിടയിലുണ്ടായിരുന്നെന്ന് പിന്നീടാണ്‌ ഞാനറിയുന്നതുപോലും. ഒരു കഥയ്ക്കുശേഷം പൊടുന്നനെ വരുന്ന ഒരു കത്ത് അക്കാലത്തെ ചില കുഞ്ഞുകുഞ്ഞുസന്തോഷങ്ങളിലൊന്നായിരുന്നു. പിന്നെ, ചെറിയ ഇടവേളകളില്‍ ഓര്‍ക്കാനേരം ഒരു കത്ത്. കത്തുകളില്‍ വായിച്ച പുസ്തകങ്ങള്‍ പരിചയപ്പെടുത്തും. പുതുതായിക്കിട്ടുന്ന സൗഹൃദങ്ങളെക്കുറിച്ചെഴുതും. നെറ്റിയില്‍ കലയുള്ളContinue Reading

ഓരോ അഞ്ചുവര്‍ഷവും കൂടുമ്പോള്‍ ജനാധിപത്യപ്രക്രിയയെ അടിമുടി പരിശോധിച്ചു വിലയിരുത്തേണ്ട നാം എല്ലാം മറന്ന് അതൊരു ഉത്സവമാക്കി ആഘോഷിച്ചു തീര്‍ക്കുന്ന ഒരു കാഴ്ചയാണ്‌ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആനയ്ക്ക് അതിന്‍റെ വലിപ്പം അറിയാനുള്ള ബുദ്ധിശക്തി ഇല്ലാത്തതിനാലാണ്‌ അത് മനുഷ്യന്‍റെ അടിമയായി മാറുന്നത് എന്നൊരു ധാരണ മനുഷ്യര്‍ക്കിടയിലുണ്ടല്ലോ. ഏതാണ്ട് ആ ആനയുടെ അവസ്ഥയാണ്‌ ജനാധിപത്യത്തില്‍ സമ്മതിദായകരായ നമുക്കുമുള്ളത്. ഓരോ കാലാവധിക്കാലത്തും നാം നടത്താതെ പോകുന്ന പ്രവൃത്തിപരിശോധന (performance audit) യാണ്‌, രാഷ്ട്രീയം മുഖ്യതൊഴിലായി സ്വീകരിച്ചിട്ടുള്ളContinue Reading

ടൊറോന്‍റോ നഗരം, ഈ വര്‍ഷത്തെ ചലച്ചിത്രക്കാഴ്ചകളുടെ ഏറ്റവും വലിയ ഉത്സവത്തിനായി ഒരുങ്ങിക്കഴിഞ്ഞു. സെപ്‌തംബര്‍ 6 ന്‌ ആരംഭിച്ച  മേള അവസാനിക്കുന്നത് 16 ന്‌ ആണ്‌. കഴിഞ്ഞകാലങ്ങളില്‍ നിന്ന് ഒട്ടേറെ വ്യത്യസ്തതകളോടും പുതുമകളോടും കൂടിയാണ്‌ ഇത്തവണ നഗരം അതിനായി തയ്യാറെടുത്തത്.  വളരെ വര്‍ഷങ്ങളായി ഓസ്ക്കര്‍ പ്രവചനങ്ങളുടെ അവസാനവാക്കായി കരുതപ്പെടുന്നത് ടൊറോന്‍റോയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവവേദിയാണ്‌. 28 പ്രദര്‍ശനശാലകളിലായി 343 ചിത്രങ്ങളാണ്‌ ആകെ ചലച്ചിത്രപ്രേമികളെ കാത്തിരിക്കുന്നത്. അതില്‍ 88 ഹ്രസ്വചിത്രങ്ങളുണ്ട്. അവ 83Continue Reading