സുരേഷ് നെല്ലിക്കോട്

സ്വതന്ത്ര മാധ്യമപ്രവർത്തകൻ. ക്യാനഡയിലെ ഒൺടേറിയോയിലെ ബർലിങ്ടനിൽ താമസിക്കുന്നു.

”ഞങ്ങളുടെ ആല്‍ബത്തില്‍ ചന്ദ്രേട്ടന്‍റെ കാല്‍ തൊട്ട് അവസാനമായി മകന്‍ യാത്രയയയ്ക്കുന്ന ഒരു ചിത്രമുണ്ട്. ആ ചിത്രം ഞാന്‍ നോക്കാറില്ല.” സഖാവ് ടി.പി. ചന്ദ്രശേഖരന്‍റെ ഭാര്യ കെ. കെ. രമ, താഹ മാടായിയോടിതു പറയുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ”സി.പി.എം തിരുത്തണം. ആ പാര്‍ട്ടി അങ്ങനെയാവാന്‍ പാടില്ല!” എന്നു പറയുന്നത് ഒരു ആറെസ്സെസ്സുകാരിയോ കോണ്‍ഗ്രസ്സുകാരിയോ അല്ല. അത് പറയാന്‍ ഏറ്റവും അവകാശമുള്ള ഒരു പാരമ്പര്യത്തിനുടമയായ രമയാണ്‌. ആ കുടുംബത്തില്‍ നിന്ന് ഇങ്ങനെയൊരാള്‍Continue Reading

  നേര്‍ത്ത മഴയുണ്ട് തണുപ്പു കുറഞ്ഞിട്ടുണ്ട് കറിവേപ്പിലച്ചെടിച്ചട്ടി പുറത്തേയ്ക്കു വയ്‌ക്കണോ? ഏയ്.. വേണ്ട വേണ്ട കഴിഞ്ഞ വിന്‍ററിലതിന്‍റെ തള്ള ചത്തതോര്‍മ്മയില്ലേ? ഞാന്‍ ലീവില്‍, നാട്ടിലായിരുന്നപ്പോള്‍ മൈനസ് തണുപ്പുള്ള രാത്രിയില്‍ ആരോ വാതില്‍ തുറന്നിട്ടതാണ്‌. ഞാനല്ല ഞാനല്ല ഞാനുമല്ല അതങ്ങനെയാണ്‌. ഞങ്ങളുടെ പരമാധികാരറിപ്പബ്‌ളിക്കില്‍ ആരും കുറ്റം ചെയ്യില്ല. ഇതുവരെ, ആരും കുറ്റം ചെയ്തതായി ഏറ്റുപറഞ്ഞിട്ടുമില്ല. പിടിക്കപ്പെട്ടാല്‍ പോലും ഇലയുതിര്‍ക്കുന്നതു പോലെ കൂളായി ഊരിപ്പോരും. ഓര്‍മ്മയുണ്ടോ, ശ്രീലങ്കയില്‍ വച്ച് കഴിച്ച ആ കറിവേപ്പിലക്കറി?Continue Reading

സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമലാ പോള്‍ – കോടതിയിലേയ്ക്കും പൊലീസിലേയ്ക്കുമുള്ള ചോദ്യം ചെയ്യല്‍ യാത്രകളില്‍ ഉണ്ടാവേണ്ട ചൂട് കുറച്ചുകൊടുത്ത് ആശ്വാസം പകരുന്നത് ഈ ‘ഫാനു’കളാണ്‌. എത്ര കനത്ത വേനലിലും അതു പകരുന്ന ആശ്വാസം അനിര്‍‌വ്വചനീയമാണ്‌. മറ്റൊരു സൂപ്പര്‍സ്റ്റാറിന്‍റെ ജയിലിലേയ്ക്കും തിരിച്ചുമുള്ള യാത്രകളും നാം കണ്ടു. പക്ഷേ, ഈ പോണ്ടിച്ചേരി കാര്‍ പ്രശ്നത്തില്‍ ഞാന്‍ നൂറു ശതമാനവും ആദ്യം പറഞ്ഞ മൂന്നു പേര്‍ക്ക് കട്ട സപ്പോര്‍ട്ടാണ്‌. മാധ്യമങ്ങള്‍ ഇതാഘോഷിക്കുന്നത്, കേരളത്തിന്‍റെContinue Reading

  തെങ്ങോലത്തലപ്പുകള്‍ തൊട്ടുനിൽക്കുന്ന  ഒരു തടിക്കൊട്ടാരമാണ്‌ മധുവേട്ടന്‍റെ  ശംഖുമുഖത്തെ വീട്. മുമ്പിലൊരു കൊച്ചുവഴി. വഴി അതിരിടുന്നത് വിമാനത്താവളം. രണ്ടാം നിലയിലെ ബാൽക്കണി . ഞങ്ങൾക്കെതിരെ , മാസത്തിലൊന്നു വിരുന്നുവരുന്ന കാക്കയായി അർദ്ധ നഗ്നതയുടെ സ്വാതന്ത്ര്യം മാത്രം പുതച്ച് കുഞ്ഞിക്കയെന്ന പുനത്തില്‍ കുഞ്ഞബ്ദുള്ള. നാലു വർഷം  മുമ്പ് എനിക്കും കഥാകൃത്ത് ഇന്ദുചൂഡന്‍ കിഴക്കേടത്തിനും കിട്ടിയ ഒരു രാത്രിയും പകലുമായിരുന്നു. അതിഥികള്‍ വന്നു വെടിവട്ടം കൂടുന്നതിൽപരം  സന്തോഷം മധുവേട്ടനുണ്ടോ എന്നു ഞാന്‍ ചോദിച്ചിട്ടില്ല. ഉണ്ടാവില്ലContinue Reading

സൗദിഅറേബ്യൻ സംവിധായികയായ ഹൈഫാ അൽ മൻസൂറിന്‍റെ രണ്ടാമത്തെ ചിത്രമായ മേരി ഷെല്ലി ടൊറോന്‍റോ മേളയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. ആദ്യ ചിത്രമായ ‘വാജ്‌ദ’ യുടെ ചിത്രീകരണം നടക്കുമ്പോൾ മറ്റുള്ള സാങ്കേതികപ്രവർത്തകർക്കൊപ്പം ചേർന്ന് കൂട്ടായി പ്രവർത്തിക്കാനുള്ള അനുമതി, സ്വന്തം നാട്ടിൽ പോലും, ഒരു സ്ത്രീ ആയതിന്‍റെ പേരിൽ ഹൈഫയ്ക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഒരു വാഹനത്തിലിരുന്നു മോണിറ്ററും ദൂരഭാഷിണിയുമുപയോഗിച്ച് ചിത്രനിർമ്മാണം നടത്താനേ അന്ന് കഴിഞ്ഞിരുന്നുള്ളു. മേരി ഷെല്ലിയുടെ ചിത്രീകരണം ഡബ്ലിനിലും ലക്സംബർഗിലുമായി നടക്കുമ്പോൾ ഹൈഫContinue Reading