ശ്രീലത എസ്

ഇലക്ട്രിക്കൽ എഞ്ചിനീയർ. എഴുത്തുകാരിയും വിവർത്തകയും. കേരളകൗമുദി വാരികയിൽ വെബ്‌സ്‌കാൻ എന്ന കോളം ചെയ്തിരുന്ന. കഥകളും ലേഖനങ്ങളും യാത്രാവിവരണങ്ങളും ആനുകാലികങ്ങളിലും വിശേഷാൽപ്രതികളിലും മലയാള മനോരമ ഓൺലൈൻ, കേരളകൗമുദി ഓൺലൈൻ, സൈകതം, പ്രതിലിപി തുടങ്ങിയവയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കിൻഡിൽ ഇബുക്ക്സ് ൽ (Kindle ebooks) ചില കഥകളും പരിഭാഷകളും നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ പ്രസാധകർക്കും സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും വേണ്ടി ഇംഗ്ലീഷിൽ നിന്നു മലയാളത്തിലേക്കും തിരിച്ചും മൊഴിമാറ്റങ്ങൾ ചെയ്തിട്ടുണ്ട്. വിക്കി മലയാളം, മലയാളം ശബ്ദതാരാവലി (സായാഹ്ന ഫൗണ്ടേഷൻ), ഗുണ്ടർട്ട് വിക്കി തുടങ്ങി പലേ മലയാളം സമൂഹ ഡിജിറ്റൈസേഷൻ സംരംഭങ്ങളുടേയും ഭാഗഭാക്കായിട്ടുണ്ട്.

ഇന്ത്യയിലെ സൂറത്തിൽ ഒരു കോഫീ ഹൗസ് ഉണ്ടായിരുന്നു, അവിടെ ധാരാളം യാത്രികരും ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉള്ള വിദേശികളും കണ്ടുമുട്ടുകയും സംവദിക്കുകയും ചെയ്യുക പതിവായിരുന്നു. ഒരു ദിവസം പണ്ഡിതനായ ഒരു പേർഷ്യൻ ദൈവശാസ്ത്രജ്ഞൻ -theologian – ഈ കോഫി ഹൗസ് സന്ദർശിച്ചു. ദൈവത്തിന്റെ പ്രകൃതം പഠിക്കാനും ഈ വിഷയത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനും എഴുതാനുമായി ജീവിതം ഉഴിഞ്ഞു വച്ച വ്യക്തിയായിരുന്നു അയാൾ. ദൈവത്തെക്കുറിച്ച് വളരെയധികം ചിന്തിക്കുകയും വായിക്കുകയും എഴുതുകയും ചെയ്ത് അവസാനംContinue Reading

2019 ലെ, ഭരണഘടനയുടെ 103 -ആം ഭേദഗതി സുപ്രീം കോടതി ശരിവച്ചതോടെ EWS അഥവാ സാമ്പത്തിക സംവരണം നിയമമായി മാറി. ജൻഹിത് അഭിയാൻ vs യൂണിയൻ ഓഫ് ഇന്ത്യ കേസിലാണ് ഇപ്പോൾ നിലവിൽ സാമൂഹിക സംവരണം ഇല്ലാത്ത, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനും 10 % സംവരണം എന്ന ഭരണഘടനാഭേദഗതിയുടെ പ്രാബല്യം രണ്ടിനെതിരെ മൂന്ന് എന്ന ഭൂരിപക്ഷത്തിൽ സുപ്രീം കോടതി ശരിവച്ചത്.‘രാജ്യത്ത് സംവരണ സമ്പ്രദായം കൊണ്ടുവന്നത്, പട്ടികജാതി, പട്ടികവർഗ്ഗ,Continue Reading

രചയിതാവ്: പ്രഭാത് കുമാർ മുഖോപാദ്ധ്യായമലയാളം പരിഭാഷ: ശ്രീലത എസ് ആ ഫെബ്രുവരിമാസ രാത്രിക്കു വല്ലാതെ നീളം കൂടുതലായിരുന്നു, അത് പ്രഭാതം പൊട്ടി വിടർത്താൻ തന്നെ സമ്മതിക്കാത്തതു പോലെ തോന്നിപ്പിച്ചു. ഉമാപ്രസാദ് ഉണർന്നു. അയാൾ ഭാര്യയെ പുതപ്പിനടിയിൽ തിരഞ്ഞു, പക്ഷേ അവളെ കണ്ടെത്താനായില്ല. ഒടുവിൽ പുതപ്പിന്‍റെ ചൂടിന് പുറത്ത് കട്ടിലിന്‍റെ ഒരു മൂലയിൽ ചുരുണ്ടുകൂടി കിടക്കുന്ന പതിനാറുകാരിയായ ഭാര്യയെ ആ കൈ കണ്ടെത്തി. അയാൾ പതുക്കെ ഉറങ്ങിക്കിടന്ന ഭാര്യയുടെ അടുത്തേക്ക് നീങ്ങി,Continue Reading

ജയശ്രീ തോട്ടയ്ക്കാട്ട് & ശ്രീലത എസ്ഈ കഴിഞ്ഞ ശനിയാഴ്ച, ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ലെഫ്റ്റനന്റ് ജനറൽ നിഷികാന്ത സിംഗ് മണിപ്പൂരിലെ സ്ഥിതിഗതികളെക്കുറിച്ച് അഹിതമായ ഒരു സന്ദേശം ട്വീറ്റ് ചെയ്തു. “സംസ്ഥാനം ഇപ്പോൾ ഭരണരഹിതമാണു. ലിബിയ, ലെബനൻ, നൈജീരിയ, സിറിയ തുടങ്ങിയ രാജ്യങ്ങളിലെന്നപോലെ ജീവനും സ്വത്തും ആർക്കും എപ്പോൾ വേണമെങ്കിലും നശിപ്പിക്കാം.” താമസിയാതെ, ഇന്ത്യൻ ആർമിയുടെ ഒരു മുൻ മേധാവി വേദ്മാലിക് അദ്ദേഹത്തിന്‍റെ വിപൽസന്ദേശത്തിലേക്ക് കൂട്ടിച്ചേർത്തു. “മണിപ്പൂരിൽ നിന്നുള്ള വിരമിച്ചContinue Reading

സ്ത്രീകൾ സാഹിത്യകാരികളാകണമെങ്കിൽ അവർക്ക് ആദ്യം വേണ്ടത് പണവും സ്വന്തമായി ഒരു മുറിയും ആണെന്ന് വർജീനീയ വൂൾഫ് എഴുതിയത് 1929 ലാണ്. സ്ത്രീകളിൽ എന്നെങ്കിലും ഒരു ഷേക്‌സ്പിയർ ഉണ്ടായിട്ടുണ്ടോ എന്നും മറ്റും പലരും കളിയാക്കി ചോദിച്ചിരുന്നത് അവർക്ക്, സമൂഹത്തിലെ പെൺജീവിതങ്ങളെ കുറിച്ച് യാതൊരു ഗ്രാഹ്യവും ഇല്ലാത്തതുകൊണ്ടാണ്. നീതിയും സമത്വവും സ്വാതന്ത്യവും സ്ത്രീക്കു കൂടി അവകാശപ്പെട്ടതാണ് എന്നും അവരെ ബഹുമാനിക്കേണ്ടതുണ്ടെന്നും സമൂഹവും കുടുംബങ്ങളും അംഗീകരിക്കണം, അവര്‍ക്ക് അവരുടെ ഇടങ്ങൾ‍ നൽകണം. എന്നിട്ടു വിമര്‍ശിക്കാം.Continue Reading