വെബ്ബ് ഡെസ്ക്

ഒപ്പീനിയന്‍ ഇന്ത്യ സാങ്കേതികമായി വലിയ പടവുകള്‍ കയറുമ്പോഴും ചാതുര്‍വര്‍ണ്യത്തില്‍ അഭിരമിച്ച് ഇരിക്കുന്നവര്‍ ഇപ്പോഴും നമ്മുടെ നാടിനെ പിറകോട്ട് കൊണ്ടു പോവുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്ന ജാതിഭ്രഷ്ടുകളും ദുരഭിമാന കൊലകളും ഇന്ന് ഇന്ത്യയുടെ മുഴുവന്‍ കളങ്കമായി മാറി. ഇതിന്‍റെ തീവ്രത ദിനം തോറും വര്‍ധിക്കുകയും ചെയ്യുന്നു. രാജാറാം മോഹന്‍ റോയെ പോലെയുള്ള സാമൂഹിക പരിഷ്കര്‍ത്താക്കളുടെ ശ്രമഫലമായി ഒരു പരിധി വരെ ഉണ്ടാക്കിയെടുത്ത മുന്നേറ്റങ്ങളെ മുഴുവന്‍ തകിടം മറിക്കുന്നതാണ് വര്‍ത്തമാന സംഭവവികാസങ്ങള്‍.Continue Reading

കഴിഞ്ഞ ദിവസം തനിക്ക് നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് സാമൂഹ്യ പ്രവർത്തക ധന്യാ രാമന്‍ പറയുന്നു   ഏതാണ്ട് നാല് വര്‍ഷം മുമ്പായിരുന്നു ഇതുപോലൊരു അക്രമം എനിക്ക് നേരെ നടന്നത്. ഒരു ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് കേസുമായി മുന്നോട്ട് പോയപ്പോള്‍ ആ കേസിലെ പ്രതിയുടെ ആളുകളായിരുന്നു അന്ന് എനിക്ക് നേരെ ഭീഷണിയും, അക്രമവും നടത്തിയത്. എന്നെ രക്ഷിക്കാന്‍ വന്ന അയല്‍വാസികളെ വരെ അന്ന് ആ അക്രമികള്‍ ഭീഷണിപ്പെടുത്തുകയുണ്ടായി. അന്ന് പോലീസിന്റെ ഭാഗത്ത് നിന്ന് എല്ലാContinue Reading

‘വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്റെ തൂണുകള്‍ അല്ല; വിദ്യാര്‍ത്ഥികള്‍ രാഷ്ട്രത്തിന്റെ സേവകരാണ്’ എന്നതലക്കെട്ടോടെ ആര്‍.എസ്.എസ് സദ്‌സംഘചാലക് മാധവ് സദാശിവ ഗോള്‍വാള്‍ക്കര്‍ 1960 ഡിസംബര്‍17നു ഗുജറാത്ത് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സില്‍ നടത്തിയ പ്രസംഗത്തിന്റെ ഓര്‍ഗ്ഗനൈസര്‍ പ്രസിദ്ധീകരിച്ച പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം മലയാളനാട് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നു.    Eugenics എന്ന്‍ അറിയപ്പെടുന്ന സോദ്ദേശഗുണങ്ങള്‍ ഉത്പാദിപ്പിക്കാന്‍ മനുഷ്യരില്‍ നടത്തുന്ന പാരമ്പര്യശാസ്ത്ര(Genetics) പരീക്ഷണങ്ങള്‍ ആര്‍ഷഭാരത സംസ്കാരത്തിന്റെ ഭാഗമായി നടന്നിരുന്നു എന്നാണു ഈ  പ്രസംഗം മുന്നോട്ടു വെക്കുന്ന സുപ്രധാനContinue Reading

രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ടിട്ടുള്ള ഉമര്‍ ഖാലിദിന്റെ പിതാവായ സയ്ദ് ഖാസിം റസൂല്‍ ഇല്യാസുമായി നടത്തിയ അഭിമുഖം.   കഴിഞ്ഞ ദിവസം താങ്കളും, കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ആര്‍ എസ് എസിനെ ഐസിസിനോട് താരതമ്യപ്പെടുത്തിയിരുന്നു. എന്താണ് ആ വിഷയത്തില്‍ താങ്കളുടെ കാഴ്ചപ്പാട്? അദ്ദേഹം പറഞ്ഞത് രണ്ട് എക്സ്ട്രീമിസ്റ്റുകളായ സംഘടനകളാണുള്ളത്. ഒന്ന് മിഡില്‍ ഈസ്റ്റിലെ ഐസിസും, മറ്റൊന്ന് നമ്മുടെ നാട്ടിലെ ആര്‍ എസ് എസും എന്നാണ്. ആ താരതമ്യം ശരിയാണെന്ന്Continue Reading

ഒരു തലമുറയെ മൗനത്തിന്റെയും, ചിന്തയുടെയും, കാഴ്ച്ചയുടെയും ഉന്നത മാനുഷിക-സൗന്ദര്യാനുഭവങ്ങളിലൂടെ കടത്തിവിട്ട ജി.അരവിന്ദൻ കടന്നു പോയിട്ട് കാൽനൂറ്റാണ്ട് പിന്നിടുന്നു. അദ്ദേഹത്തിന്റെ ‘ചെറിയ മനുഷ്യനും വലിയ ലോകവും’ മുതൽ, ‘വാസ്തുഹാര’ എന്ന സിനിമക്ക്‌ വേണ്ടി വരെ നമ്മൾ കാത്തിരുന്നു. ആ കാത്തിരിപ്പ് മലയാളിയുടെ നവോത്ഥാന പ്രസ്ഥാനങ്ങൾ മലയാളിയുടെ സര്‍ഗ്ഗബോധത്തിൽ ഉണ്ടാക്കിയ വേർതിരിവിന്റെ കൂടി സാക്ഷ്യപത്രമായി ഇന്നും നിലനില്‍ക്കുന്നു. അരവിന്ദനെ അരവിന്ദനാക്കിയത് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന്റെ അവസാനതാളിലെ കാർട്ടൂൺContinue Reading