വെബ്ബ് ഡെസ്ക്

ഇപ്പോൾ എന്റെ കാഴ്ചകൾ പരിമിതമാണ് വളർച്ചയുടെ ഘട്ടങ്ങൾ എനിക്ക് പരിമിതമായ ഗുഹാവഴികൾ ഒരുക്കി കത്തുന്ന മീനച്ചൂടിലും വിയർക്കാത്ത ശീതമുറികൾ ഏറ്റക്കുറച്ചിൽ ഒട്ടും ഇല്ലാത്ത നിർവികാരത. ചെരിഞ്ഞു വീഴാതെ ഏണിയുടെ മുകളിൽ കയറിപറ്റി. താഴോട്ട് നോക്കാറില്ല അപശകുനകാഴ്ചകൾ കണ്ട് അസ്വസ്ഥ ജ്വരം വന്നാലോ.. നടക്കാൻ മറന്നു പോയിരിക്കുന്നു ഞാൻ വിയർത്തുഷ്ണം താങ്ങാൻ വയ്യ. മുറിയുടെ ഭാവം വെടിഞ്ഞാൽ ലിഫ്റ്റിന്റെ താഴ്ച്ചയിലേക്ക്‌ അടഞ്ഞ കാർ വാതിലിൽ യാന്ത്രിക ശീതം. മെലിഞ്ഞ വഴികളില്ല, കാറ്റില്ലContinue Reading

ഇന്ത്യാ ഗവണ്മെന്റിന്റെ ആയുഷ് വകുപ്പ് ഒരു വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലൂടെയാണ് അവിശ്വസനീയമായ ഈ വിവരം പുറത്ത് വന്നിരിക്കുന്നത്. ഗവണ്മെന്റിന്റെ നയപ്രകാരമാണ് മുസ്ലീങ്ങളെ ജോലിക്കെടുക്കാത്തത് എന്ന് ഇതില്‍ വ്യക്തമായി പറയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വിദേശജോലികള്‍ക്കായി എത്ര മുസ്ലീം അദ്ധ്യാപകരെയും, പരിശീലകരെയും ആയുഷ് വകുപ്പ് ജോലിക്കെടുത്തിട്ടുണ്ട് എന്ന ചോദ്യത്തിനാണ് ഞെട്ടിക്കുന്ന ഈ മറുപടി ലഭിച്ചിരിക്കുന്നത്. ആയുര്‍വ്വേദ, യോഗ, നാച്യുറോപതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നതിന്റെ ചുരുക്കെഴുത്താണ് ആയുഷ്. 711 മുസ്ലീം യോഗContinue Reading

കഴിഞ്ഞ കുറെ ആഴ്ചകളായി ജെ എന്‍ യുവിലെ പ്രക്ഷോഭത്തിന്‍റെ  പ്രഭാപൂരത്തി ലായിരുന്നു ധൈഷണിക ലോകം. അത് നമ്മളെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കിയിരിക്കുന്നു. അത് പുതു പ്രതീക്ഷകള്‍ പകര്‍ന്നു തന്നിരിക്കുന്നു. ‘ചോരതുടിക്കും ചെറുകൈയുകളേ, പേറുക വന്നീ പന്തങ്ങള്‍’ എന്നു പാടേണ്ട ഒരു തലമുറയുടെ കൈയിലെ എല്ലാ പന്തങ്ങളും കെട്ടുപോയ ഈ കെടുകാലത്തിലും വിപ്ലവത്തിന്‍റെ പുതിയ പ്രതീക്ഷകള്‍ നാമ്പിടുന്നു. രോഹിത് വെമുലയെന്ന, മരണത്തെ ഒരു വലിയ വിപ്ലവ സമരമാക്കിയ ദളിത് യുവാവിലൂടെ, ജെഎന്‍യു വിലെContinue Reading

ഒരു കൈ കൊണ്ട് മുടി പിറകിലെക്കൊതുക്കി നെടു നെടുങ്കൻ ഇംഗ്ലീഷ് ഡയലോഗുകൾ വിടുന്ന മമ്മൂട്ടിയെ കാണാനും എഴുനേറ്റ് നിന്ന് കയ്യടിക്കാനും മാത്രമായി കിംഗ്‌ സിനിമ 7 പ്രാവശ്യം തിയേറ്ററിൽ പോയി കണ്ട, പരിചയക്കാരനായ ഒരു  പയ്യനുണ്ടായിരുന്നു നാട്ടിൽ. സ്കൂൾ വിദ്യാഭ്യാസം പകുതിയിൽ മതിയാക്കിയ, ഇംഗ്ലീഷ്‌ ഒരക്ഷരം പോലും അറിയാത്തയാൾ. കയ്യടിക്കാൻ കാര്യം മനസ്സിലാവണമെന്നില്ലെന്നു പഠിച്ചത് അയാളിൽ നിന്നാണ്.   കേന്ദ്ര മന്ത്രിയായിരുന്ന കൃഷ്ണകുമാർ രണ്ടാമൂഴം  ജയിച്ച്,  വി പി സിംഗ്Continue Reading

ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിങ്ങ് ഫൗണ്ടേഷന്‍ യമുനാനദിക്കരയില്‍  സംഘടിപ്പിക്കുന്ന വിവാദമായ മൂന്ന് ദിവസത്തെ വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവലിന് മാര്‍ച്ച് പതിനൊന്ന് മുതല്‍ ആരംഭിക്കുകയാണ്. എന്നാല്‍ ജീവിതം ആഘോഷമാക്കി മാറ്റുക എന്ന മുദ്രാവാക്യത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ സ്ഥലവാസികളായ കര്‍ഷകര്‍ക്ക് നല്‍കിയത് ദുരിതങ്ങളാണ്. പലര്‍ക്കും അവരുടെ സ്ഥലങ്ങളില്‍ നിന്ന് ഇറങ്ങി പോവേണ്ടി വന്നു. വിളഞ്ഞു നിന്നിരുന്ന കൃഷി മുഴുവന്‍ വെട്ടിനിരത്തി. അനുമതിയില്ലാതെ സ്ഥലം നികത്തി. എതിര്‍ക്കാന്‍ ചെന്ന സംഘത്തിലെ പ്രധാനപ്പെട്ടവരെContinue Reading