ജെയിംസ് വർഗീസ് (Page 5)

ആഫ്രിക്കയിലെ സിംഗപ്പൂർ എന്നും ലോകത്തിലെ ഏറ്റവും വൃത്തിയുള്ള രാജ്യം എന്നും അറിയപ്പെടുന്ന റുവാണ്ടയെക്കുറിച്ച് അനവധി വാർത്തകൾ ആണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. സന്തോഷ് ജോർജ് കുളങ്ങര റുവാണ്ടയിൽ പോയി അവിടുത്തെ വൃത്തിയെയും ഭരണപാടവത്തെയും കുറിച്ച് നമ്മോടു പറയുകയുണ്ടായി. എന്റെ മകളും അടുത്തിടെ റുവാണ്ടയിൽ പോകുകയും, തിരികെവന്നു, നമ്മുടെ നാട്ടിലെ സ്ഥലമൊക്കെ വിറ്റു റുവാണ്ടയിൽ പോയി താമസിക്കാം എന്ന് തമാശയായെങ്കിലും പറയുകയുമുണ്ടായി.എന്നാൽ പത്രപ്രവർത്തകനും എഴുത്തുകാരനുമായ അഞ്ജൻ സുന്ദരത്തിന്റെ “ബാഡ് ന്യൂസ്‌” എന്ന പുസ്തകംContinue Reading

ഇളയ മകൾ അടുത്തിടെ ജോലിയുടെ ഭാഗമായി റവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിലും മറ്റു നഗരങ്ങളിലും പോയിരുന്നു. പോകുന്നതിനു മുമ്പ് ഞാൻ അവിടത്തെ വംശഹത്യയെ കുറിച്ച് അവളോട് സംസാരിച്ചിരുന്നു. മാത്രമല്ല റവാണ്ടയിലെ ജെനോസൈഡ് മെമ്മോറിയൽ മ്യൂസിയം കാണണം എന്നും പറഞ്ഞിരുന്നു. യാദൃച്ഛികമെന്ന് പറയട്ടെ, മകൾ റവാണ്ടയിലേക്ക് പോയ അന്നാണ് സഞ്ചാരത്തിൽ സന്തോഷ് ജോർജ് കുളങ്ങര റവാണ്ടയിൽ പോയ വിവരണം പ്രക്ഷേപണം ചെയ്യുന്നതും, ഞാൻ അവിടുത്തെ ജനങ്ങളുടെ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയുന്നതും. തിരികെContinue Reading

സുഹൃത്തായ മഹാശൈലന്റെ ഫേസ്ബുക്കിൽ മഹാരാജ എന്ന സിനിമയുടെ റിവ്യൂ വായിച്ചപ്പോൾ ആ സിനിമ കാണണം എന്നൊരു മോഹം. അങ്ങനെയിരിക്കുമ്പോൾ നെറ്റ് ഫ്ലിക്സിൽ മഹാരാജ് എന്നൊരു പുതിയ സിനിമ റിലീസ്. തീയേറ്ററിൽ ഹൌസ് ഫുൾ ആയി ഓടുന്ന സിനിമ എങ്ങനെ നെറ്ഫ്ലിക്സിൽ എന്ന് വർണ്യത്തിൽ ആശങ്ക. എന്തായാലും ഇന്നലെ സിനിമ കണ്ടപ്പോൾ ആണ് ഈ രണ്ടു സിനിമകളും രണ്ടാണ് എന്ന് മനസിലായത്. ആമിർ ഖാൻ്റെ മകൻ ജുനൈദ് ഖാൻ ‘മഹാരാജ്’ എന്നContinue Reading

സംഭവബഹുലമായ ഒരു തെരഞ്ഞെടുപ്പിന് ജൂൺ നാലിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടു കൂടി തിരശ്ശീല വീണിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുൻപ്, ഒരു പക്ഷെ രാംജന്മ ഭൂമിയിലെ ക്ഷേത്ര സമുച്ചയം പൊതുജനത്തിനു തുറന്നു കൊടുത്തപ്പോൾ മുതൽ തന്നെ ഏകപക്ഷീയമായ് 400 ൽ പരം സീറ്റുകളുടെ വിജയം നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ ഗോദി മാധ്യമങ്ങൾ സംഭാവന ചെയ്ത ഒരു തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞു പോയത്. ‘ചാർസോ പാർ’ എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യവുമായി മോദി ജനങ്ങളുടെ ഇടയിൽContinue Reading

ഇന്ത്യാ ബ്ലോക്ക് പ്രത്യയശാസ്ത്രപരമായി നയിക്കപ്പെടുന്ന ഒരു മുന്നണിയല്ല. ഒരു സാമ്പത്തിക പരിപാടിയിലോ സാമൂഹിക പരിപാടിയിലോ അല്ല അത് പ്രവർത്തിക്കുന്നതും. മറിച്ച് അവശ്യകതയുടെ സിദ്ധാന്തത്താൽ നയിക്കപ്പെടുന്നു. വ്യക്തിഗതശേഷിയിൽ അവർക്ക് നരേന്ദ്രമോദിയെ പരാജയപ്പെടുത്താൻ കഴിയില്ല എന്ന തോന്നലിൽ മാത്രം അവർ ഒരുമിക്കുന്നു. പ്രതിപക്ഷ പാർട്ടികൾക്ക് അയച്ച രാമക്ഷേത്ര ക്ഷണത്തിൻ്റെ ഉദാഹരണം എടുക്കുകയാണെങ്കിൽ ഇതിലെ വൈരുദ്ധ്യം മനസിലാകും. ഇൻഡ്യാ ബ്ലോക്കിലെ പ്രധാന കക്ഷികൾക്ക് മാത്രം ആണ് അവർ ക്ഷണപത്രം അയച്ചത്. അതിനാൽ ക്ഷണപത്രം കിട്ടാത്തവർContinue Reading