എനിക്കെന്നെ
പേടിയായിട്ടുമേല
ബഹിരാകാകാശ-
പേടകത്തെപ്പോലും വെല്ലുന്ന
ഈ ഉടല്‍ കുന്ത്രാണ്ടം…
ഗ്രഹിക്കാനാവാത്ത
അതിന്‍റെ
കോപ്പിലെ കോഡുകള്‍
തലങ്ങുംവിലങ്ങും
എലിക്കാഷ്ടംപോലെ
നൂറുനൂറു സര്‍ക്യൂട്ടുകള്‍..
പച്ചമാംസത്തില്‍
കുഴിച്ചിട്ട കേബിളുകള്‍..
അതില്‍
എടങ്ങേടിട്ടൊഴുകുന്ന
വൈദ്യുതിലായനി..
ഉള്ളിത്തൊലിപോലുള്ള
ഈ ചര്‍മ്മത്തിനുള്ളില്‍
ആയിരത്തൊന്നു ഭ്രാന്തുകളെ
പൊതിഞ്ഞുപിടിച്ച്
എന്റെ ഈ ഓടുന്നയുടല്‍
ചാടുന്നയുടല്‍
കല്ലുരുട്ടി മലയറുന്നയുടല്‍…
എന്റെ
നൃത്തം ചെയ്യുന്ന ഉടല്‍…
അട്ടഹസിക്കുന്നയുടല്‍
പൊട്ടിപ്പൊട്ടി
കരഞ്ഞുപൊട്ടുന്ന ഉടല്‍….
ഹൊ പേടിയാ…പേടിയാ….
നിമിഷത്തിനും ചുവന്ന
അസ്തമയപ്പുവിനുമിടയില്‍
എന്നെ ഇങ്ങനെ
എന്നില്‍ത്തന്നെ
പൊതിഞ്ഞു പിടിച്ചിരിക്കുന്ന
എന്നെ എനിക്കു പേടിയാ
നിങ്ങള്‍ക്കും
പേടിയാകുന്നില്ലെ നിങ്ങളെ…?
Comments
സ്വദേശം കോട്ടയം,
കേരള പൊതു ഭരണ വകുപ്പിൽ ജോലി.