അഹ്മദ് ഷെരീഫ് (Page 5)

കാസറഗോഡ് സ്വദേശി, ആനുകാലികങ്ങളിൽ ലേഖനങ്ങൾ എഴുതാറുണ്ട്.

കോളേജ് ഡേയിലെ അവസാന ഐറ്റം ആയിരുന്നു മാന്ത്രികന്‍റെ ഹിപ്നോട്ടിസം. അതിനുവേണ്ടി ബിരുദ വിദ്യാർത്ഥികളായ ഞങ്ങൾ കുറച്ചു പേരെ സ്റ്റേജിലേക്ക് വിളിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന്‍റെ ആജ്ഞാനുവർത്തികളായ പാവകൾ മാത്രമായി ഏവരും മാറി. ഓരോന്ന് പറയുമ്പോഴും അതേ കാര്യം ഞങ്ങൾ അനുഭവിച്ചു. ആ മാന്ത്രികന്‍റെ വാക്കുകളായി ലോകം. “ഇപ്പോൾ നിങ്ങൾ കാശ്മീരിൽ ആണ്. ആ തണുപ്പ് നിങ്ങൾക്ക് കിട്ടുന്നില്ലേ?’ എന്ന ചോദ്യത്തോടെ ഞങ്ങളിൽ അനല്പമായ ശീതം പെരുത്തുവന്നു. ”അതിർത്തിയിലെ ശത്രു രാജ്യത്തെ പട്ടാളക്കാരെContinue Reading

‘ഭൂതകാലത്തിന്റെ ഹൃദയത്തിൽനിന്നെന്നോണം അവൾ വിളികേട്ടു, “ഓ” ‘ ഈ വാചകത്തിന്റെ സൗന്ദര്യം നോക്കുക. സർവ സാധാരണമായി ഉപയോഗിക്കുന്ന പദങ്ങൾ കൊണ്ടുണ്ടാക്കിയ നൂതനമായ പ്രയോഗം! ആ വ്യത്യസ്തത കണ്ടു വായനക്കാർക്ക് ആഹ്ലാദമുണ്ടാകുന്നു. ആ ആഹ്ലാദം, അത്യാഹ്ലാദമായി മാറുന്നത്, സുഹറയുടെയും മജീദിന്റെയും ഭൂതകാലം ആസ്വാദകൻ അറിയുമ്പോഴാണ്. അത് മനസ്സിലേക്ക് കടന്നു വരുമ്പോൾ സുഹറയുടെ “ഓ”എന്ന വിളി കേൾക്കലിനുള്ള അർത്ഥവും തലവും വായനക്കാർക്ക് സമ്മാനിക്കുന്നത് അത്ഭുതം. എത്ര മനോഹരമായാണ് ഒരു പ്രണയത്തിന്റെ തീവ്രത, പ്രണയContinue Reading

ചീകി ഒതുക്കാത്ത, എണ്ണ തേക്കാത്ത പാറിപ്പറക്കുന്ന മുടി. ചുമലോളമുണ്ടാകും മിക്കവാറും. നെരിയാണിക്ക് മേലെയുള്ള മുണ്ട്. അലക്കണമെന്നില്ല. മുട്ടോളമെത്തുന്ന ജുബ്ബ. അസ്തിത്വദുഃഖം എന്ന് വേണമെങ്കിൽ കൂടെക്കൂടെ പറയാം. കയ്യിൽ തടിച്ച ഇഗ്ളീഷ് പുസ്തകങ്ങൾ. ഡിവൈൻ കോമഡിയോ അല്ലെങ്കിൽ യൂലിസസോ ആയാൽ നല്ലത്. രാവിലെ ദറീദാ, ഫുക്കോ എന്നും ഉച്ചക്ക് കാഫ്‌കാ – കമ്യൂ എന്നും സന്ധ്യക്ക് സിമോൻ ദ് ബുവ്വാ എന്നുമുള്ള പറച്ചിൽ. തോളിൽ ഒരു തുണി സഞ്ചി. വേണമെങ്കിൽ, അതിനകത്ത്Continue Reading

ഏതെങ്കിലും ഒരു ദർശനത്തെയോ രാഷ്ട്രീയത്തെയോ വ്യക്തമാക്കാൻ വേണ്ടി എഴുതപ്പെടുന്ന കഥകൾക്ക് ഒരു പരിമിതിയുണ്ട്. ഒന്നുകിൽ അതിൽ പറയുന്ന രാഷ്ട്രീയം വളരെ മുഴക്കമുള്ളതാകും. എടുത്തടിച്ച പോലെ പറയുന്ന ഇത്തരം കൃതികളിൽ രാഷ്ട്രീയ കാഴ്ചപ്പാട് വളരെ സുവ്യക്തവും ആയിരിക്കും. വായനക്കാരനെ പ്രബുദ്ധരാക്കാൻ ഇത് ധാരാളം. പക്ഷേ മേൽപ്പറഞ്ഞതുപോലെ ഇതിന്റെ പരിമിതി, കഥ എന്ന ചട്ടക്കൂട് വിട്ട് അത് ലേഖന സ്വഭാവം ഉള്ളതാകുന്നു എന്നുള്ളതാണ്. കഥയുടെ സൗന്ദര്യം അല്ലെങ്കിൽ കലയുടെ ഭാവുകത്വം വളരെ കമ്മിContinue Reading

കലയിലെ ലൈംഗികത കണ്ട് നെറ്റി ചുളിക്കുന്നവരുടെ കാലം ദശാബ്ദങ്ങൾക്ക് മുൻപേ കഴിഞ്ഞതാണ്. മറ്റേതൊരു വികാരത്തെയും പോലെ, തീക്ഷ്ണമായി രതിയെയും കലയിൽ അവതരിപ്പിക്കുന്നത് യാതൊരു ബുദ്ധിമുട്ടുമില്ലാതെ സഹൃദയർ ആസ്വദിക്കുന്നു. പക്ഷേ, കലാപരമായ സൗന്ദര്യം വഴി അനുവാചകനെ ഹർഷോന്മാദനാക്കുക എന്നതിന് പകരം, രതിവർണ്ണനകൾ കൊണ്ട് വായനക്കാരിലെ മൃദുല വികാരങ്ങളെ ഉണർത്തുക എന്നത് സാഹിത്യമോ കലയോ ആകുന്നില്ല. ‘ലൊലീത’, ‘ലേഡിചാറ്റർളിയുടെ കാമുകൻ’ എന്നിവയെ ഗംഭീരം എന്ന് നിരൂപകർ വിശേഷിപ്പിക്കുന്നു. അതേ സ്ഥാനത്ത് ഹാരോൾഡ് റോബിൻസിന്‍റെContinue Reading