June 2026 (Page 3)

രവീന്ദ്രനാഥ ടാഗോർ മൊഴിമാറ്റം – രാമൻ മുണ്ടനാട് എന്റെ പരാജയത്തിന്റെ പൂമാലകളുംകിരീടങ്ങളും കൊണ്ട്ഞാൻ നിന്നെ അലങ്കരിക്കും.നിന്റെ മുന്നിൽ കീഴടങ്ങാതെ രക്ഷപ്പെടുകയെന്നത്ഒരിക്കലും എന്നാൽ ആവുന്നതല്ല.എന്റെ അഹങ്കാരം തകർന്നടിയുമെന്നും,കടുത്ത വേദനയാൽ എന്റെ ജീവന്റെ ബന്ധനങ്ങൾപൊട്ടിപ്പോകുമെന്നും എനിക്ക് ഉറപ്പായറിയാം;എന്റെ ശൂന്യമായ ഹൃദയംഒരു ഓടക്കുഴൽ എന്ന പോലെസംഗീതമായി വിതുമ്പുമെന്നും,എന്റെ കണ്ണീരിൽ കരിങ്കല്ലുപോലും ഉരുകുമെന്നുംഎനിക്ക് നന്നായറിയാം.ഒരു താമരപ്പൂവിന്റെ സഹസ്രദലങ്ങളുംഎന്നും അടഞ്ഞുതന്നെയിരിക്കില്ലെന്നും,അതിനുള്ളിലെ മധുരത്തിന്റെ രഹസ്യഅറഒരിക്കൽ തുറക്കപ്പെടുമെന്നുംഎനിക്ക് തീർച്ചയായും അറിയാം.നീലാകാശത്തുനിന്നും ഒരു കണ്ണ് എന്നെ നോക്കിനിശ്ശബ്ദമായി അരികിലേക്ക് വിളിക്കും.എനിക്കായി ഒന്നുംContinue Reading

ഗൊബുസ്ഥാൻ നാഷണൽ പാർക്ക്: ഭൂതകാലത്തിലേക്കുള്ള ഒരു ജാലകം ബാക്കുവിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ അകലെയുള്ള മരുഭൂമിയോട് സാദൃശ്യം തോന്നിപ്പിക്കുന്ന ഭൂപ്രകൃതിയോടുകൂടിയ ഒരു പ്രദേശമാണ് ഗോബുസ്താൻ. ഗോബുസ്താൻ റോക്ക് ആർട്ട് കൾച്ചറൽ ലാൻഡ്‌സ്‌കേപ്പിന്റെ പരുക്കൻ കുന്നുകളിലേക്കുള്ള യാത്രയെന്നാൽ, മനുഷ്യരാശിയുടെ ആദ്യകാല കഥകളുടെ ഒരു ജീവനുള്ള മ്യൂസിയത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത് പോലെയാണ്. പാറക്കെട്ടുകളിലൂടെ ഞങ്ങൾ നടക്കുമ്പോൾ, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള പ്രതിധ്വനികൾ വഹിച്ചുകൊണ്ട് കാറ്റിന്റെ മർമ്മരം മാത്രമാണ് ഭൂമിയുടെ നിശബ്ദതയെ തകർത്തത്. മധ്യാഹ്നത്തിലാണ്Continue Reading

ഷാഫി തയ്യിൽ – കാസറഗോഡ് ജില്ലയിലെ ചെറുവത്തൂർ സ്വദേശി. 2004 തൊട്ട് യു എ ഇയിലാണ്. ഇപ്പോൾ 800 fixing എന്ന ഐ ടി സ്ഥാപനം നടത്തുന്നു . മാരത്തോൺ, ട്രയാത്ത്ലോൺ അത്ലറ്റ് ആണ്‌. അദ്ദേഹവുമായി മുരളിമീങ്ങോത്ത് നടത്തുന്ന അഭിമുഖം.Continue Reading

മുഖ്യധാരാ ഇടതുപക്ഷരാഷ്ട്രീയത്തിന് പുറത്ത് പലപ്പോഴും അതിൻ്റെ സൂപ്പർ സെറ്റായി തുടരുന്ന ഒരു ഇടതുപക്ഷ സാംസ്‌കാരിക അന്തരീക്ഷം കേരളത്തിൽ എല്ലാ കാലത്തും ശക്തമായിരുന്നു എന്നു കാണാം. ഈ സാംസ്‌കാരിക ഇടതു പക്ഷത്തിൻ്റെ സാന്നിദ്ധ്യവും അധീശത്വവുമാണ് നാം മിക്കപ്പോഴും കേരളത്തിൻ്റെ വ്യതിരിക്തിതയായി പറഞ്ഞു പോന്നിരുന്ന പലതിൻ്റെയും അടിസ്ഥാനം. ഇന്ന്, വിരോധാഭാസം എന്നു പറയട്ടെ, ഈ സാംസ്കാരിക ഇടതു പക്ഷം പല തരത്തിൽ വെല്ലുവിളി നേരിടുന്നതായി തോന്നുന്നു. കേരളത്തിൽ രാഷ്ട്രീയ വലത്, ശക്തമായി നിലനിൽക്കുമ്പോഴുംContinue Reading

ഒരു തിരഉയർന്നുയർന്ന്ഇരുകൈകളായിപ്പിരിഞ്ഞ്മേഘത്തെപ്പിടിച്ച്ഒലുമ്പിപ്പിഴിഞ്ഞ്താഴോട്ട്നീലത്തിൽ മുങ്ങി വെളുത്ത നുരകളായിപ്പിരിഞ്ഞ്മണലിൻ്റെ കാല്ക്കലേക്ക്.കരയുടെ ദൃഷ്ടി അവസാനിക്കുന്നിടത്ത്ചുവന്ന മത്സ്യങ്ങൾവായുവിൽ പറ്റിപ്പിടിച്ച്വാനിലൂടെ നീന്തുന്നു.ഇരമ്പുന്ന ഇളക്കത്തിൻമേൽഒരു പക്ഷിഅതിൻ്റെ താക്കോൽക്കൂട്ടംഉടഞ്ഞ തിരയിലേക്കാഴ്ത്തുന്നു. കവർ : സി പി ജോൺസൻContinue Reading