പൂമുഖം LITERATUREകഥ അമ്മ
ച്ചപ്പുളി ചുടു കഞ്ഞിവെള്ളത്തില്‍
തന്നെയാണ് പിഴിഞ്ഞത്
ചീനമുളകും മഞ്ഞളും പാകത്തിനും
പച്ച കുരുമുളക് ചൊടി വേണമെന്ന്
തീരുമാനിച്ചും ചേര്‍ത്തതാണ്.

കടം വാങ്ങിച്ചാണെങ്കിലും
കരിപിടിച്ച ചട്ടി അടുപ്പില്‍
വെച്ചാണ് വേവിച്ചത്.

ഉരുണ്ട മത്തി
കറി തിളച്ചിട്ടാണ് ചേര്‍ത്തത്
വെളിച്ചെണ്ണയും കറിവേപ്പിലയും
കറിയിറക്കി വെച്ചാണ് ഒഴിച്ചത്,

ന്നാലും… എന്തോ ഒരു കുറവ് ..!!

Comments

You may also like