March 2026 (Page 3)

തന്‍റെ പേര് ആരോ വിളിക്കുന്നത് പോലെ തോന്നിയാണ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്.‘‘Mr. Mathew Joseph travelling to Milan by Oman Air……. please proceed to the boarding gate immediately‘‘മാത്യു ഹാന്‍റ്​ ബാഗുമെടുത്ത് ഓടി… എല്ലാവരും എയര്‍ക്രാഫ്റ്റില്‍ കയറികഴിഞ്ഞിരുന്നു.ഡാഡി നേരത്തേ പറഞ്ഞതാണ്, എയര്‍പോര്‍ട്ടിലിരുന്ന് ബോധമില്ലാതെ ഉറങ്ങിയാല്‍ ഫ്ലൈറ്റ് അതിന്‍റെ വഴിക്കുപോകുമെന്ന്. എന്തായാലും ഭാഗ്യം. ബോര്‍ഡിംഗ് ഗേറ്റിലെ സുന്ദരി രൂക്ഷമായി നോക്കി, ബോര്‍ഡിംഗ് പാസ് പെട്ടെന്ന് സ്‌കാന്‍ ചെയ്തുContinue Reading

പശ്ചിമേഷ്യയിൽ യുദ്ധം തുടരുകയാണ്. ഇറാനിലെ ഭരണാധികാരിയും പരമോന്നത ആത്മീയനേതാവുമായ ആയത്തുള്ള അലി ഖമേനി വധിക്കപ്പെട്ടതോടെ യുദ്ധം അവസാനിക്കുമെന്ന് ഒരു പ്രതീതി ലോകവ്യാപകമായി ഉണ്ടായി. അമേരിക്കയുടെ കണക്കുകൂട്ടലും വിജ്ഞാപനങ്ങളും അങ്ങനെ ഒരു ധാരണ ഉളവാക്കി എന്നതാണ് വസ്തുത. പക്ഷേ ഇന്ന് യുദ്ധം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാകുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കാലത്ത് കുവൈറ്റ്, ബഹറിൻ, ഇറാഖ്, ഒമാൻ , യു എ ഇ,ജോർദാൻ ഇസ്രായേൽ, സൗദി അറേബ്യ, ഖത്തർ, അസൈർബൈജാൻ,Continue Reading

ആതിഥേയരാജ്യം കപ്പ് നേടുക , 20/20 വേൾഡ് കപ്പിൽ കപ്പ് നില നിർത്തുക എന്നീ അപൂർവ്വതകളാണ് ഇപ്രാവശ്യത്തെ ഇന്ത്യൻ കിരീടധാരണത്തിനുള്ളത്. ലീഗ് മാച്ചിലെ നിറം മങ്ങിയ ജയങ്ങളും സൂപ്പർ എട്ടിൽ സൗത്ത് ആഫ്രിക്കയോടേറ്റ തോൽവിയും കണ്ടപ്പോൾ ഇന്ത്യ സെമിഫൈനലിലേക്ക് കടക്കുമോ എന്ന ആശങ്കയുണ്ടായി. നിർണ്ണായകമായ വിൻഡിസിനെതിരെയുള്ള മത്സരത്തിൽ ചുറ്റിലും വിക്കറ്റുകൾ വീണപ്പോൾ ഓപ്പണറായ സഞ്ജു സാംസൺ പക്വതതയോടെ 97 എടുത്ത് ജയിപ്പിച്ചു. ബുംമ്റെയുടെ ഡെത്ത് ഓവറുകൾ നിർണ്ണായകമായി. ഈഡൻ ഗാർഡൻContinue Reading

മാരിയമ്മയ്ക്കെന്നുംമണ്ണിൻതറയില്മഞ്ഞത്തും മഴയത്തും,പല്ലു കിടുങ്ങണഎല്ലു വിറയ്ക്കണകുളിരുള്ളകാലത്തുംരാത്രി മുഴുക്കെയാ-ശീമക്കൊന്നക്കാലുനാട്ടിയ കൂരയിൽആകാശം നോക്കികിടക്കാലോ! ഇരുൾപൂക്കും കാട്ടിലെമിന്നാമിനുങ്ങുകൾകുന്നിൻചരിവിലെആകാശച്ചോട്ടീന്ന്ഒന്നല്ലൊരായിരംതാരകപ്പൂക്കളെആരാരുംകാണാതെകട്ടുകൊണ്ടോന്നിട്ട്കാട്ടിലും മേട്ടിലുംമരമായമരത്തിലുംതഞ്ചത്തിൽ തൂക്കുന്നകാണാലോ! കാക്കേടേം പൂച്ചേടേംകഥകൾപറഞ്ഞിട്ട്ഉണ്ണിയുരുളഉരുട്ടിക്കൊടുക്കണമാനത്തമ്മേടെഒക്കത്തിരുന്നിട്ട്,വായും തുറക്കാതെഉരുളകൾ ഉണ്ണാതെകിലുകിലെ ചിരിക്കണകുസൃതിക്കുടുക്കേടെകുട്ടിക്കുറുമ്പുകൾരാവേറെനോക്കിരസിക്കാലോ! മന്തറേലിന്നോളംതീയെരിഞ്ഞീടാത്തപൊട്ടിപ്പൊളിഞ്ഞോരടുപ്പിന്റരികില്ചുരുണ്ടുകിടക്കണപാണ്ടനേംചാരീട്ട്,എരിയുന്നവയറിന്റെസങ്കടംകേൾക്കാതെആരുമേയില്ലെന്നനോവറിയിക്കാതെഉണ്ണാതുറങ്ങാതെമാനത്ത്നോക്കീട്ട്തോന്നുന്നപാട്ടുകൾപാടാലോ.! (മാരിയമ്മ…പൊട്ടിപ്പൊളിഞ്ഞ മണ്തറയിൽബലമില്ലാത്ത രണ്ടോ മൂന്നോ ശീമക്കൊന്നക്കമ്പുകൾ നാട്ടി,കീറത്തുണികൾ വലിച്ചു കെട്ടിയകൂരയിൽ ഒറ്റയ്ക്ക് പാർത്തവൾ.അവൾക്ക് മാരനെന്നൊരുമകനുണ്ടായിരുന്നു,എവിടെയായിരുന്നോ ആവോ..ആ തറയിൽ ഒരിക്കലും തീ പുകഞ്ഞു കണ്ടിട്ടില്ലാത്ത ഒരടുപ്പുണ്ടായിരുന്നു ,ചിലപ്പോഴൊക്കെ അതിൽ ചുരുണ്ടുകിടന്നുറങ്ങുന്ന ഒരു പാണ്ടൻ പട്ടിയും,അടുപ്പിനരികിലായി പൊട്ടിയ ചട്ടികളുടെ ഏതാനും കഷണങ്ങളും. മത്തന്റെഇലയും ചോദിച്ചു മുഷിഞ്ഞ വേഷത്തിൽ വടികുത്തിContinue Reading

മിഡിൽ ഈസ്റ്റിൽ വീഴുന്ന ഓരോ മിസൈലും പൊട്ടിത്തെറിക്കുന്നത് ഒരുപക്ഷേ മറ്റ് എവിടത്തെക്കാളും മലയാളി കുടുംബങ്ങളിൽ കൂടിയാണ്. മലയാളി അറബ് രാജ്യങ്ങളിൽ എത്തി സമ്പത്ത് നേടുകയും വർദ്ധിപ്പിക്കുകയും തന്നെയും കുടുംബത്തെയും നാടിനെയും സാമ്പത്തിക സ്ഥിരതയിലേയ്ക്ക് നടത്തുകയും ചെയ്ത ദശാബ്ദങ്ങളാണ് കടന്നുപോയത്. ട്രംപ് തുടക്കക്കാരനല്ല.1979 മുതൽ വന്ന അമേരിക്കൻ പ്രസിഡണ്ടുമാർ ഇറാനിൽ ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്താനും തങ്ങളുടെ പാവയെ വാഴിക്കാനും ശ്രമിച്ചിട്ടുണ്ട്. പലതരം പ്രീണനങ്ങൾ കൊണ്ട് മറ്റു ഗൾഫ് രാജ്യങ്ങളെ തങ്ങളുടെ ഗൂഢാലോചനയിൽ പങ്കുContinue Reading