ടി കെ നാരായണി ടീച്ചര്‍

E.M.S സ്വത്തെല്ലാം പാര്‍ട്ടിക്ക് എഴുതിക്കൊടുത്ത കാലം. അച്ഛന്‍ ആവള മാനവയ്ക്ക് അടുത്ത് റോഡ്‌ വക്കില്‍ ഒരു നല്ല സ്ഥലം ഒരു തൊഴിലാളിക്ക് വെറുതെ കൊടുത്തു. ഗോപാലേട്ടന്‍ തൈ വെച്ച് കായ്ക്കാന്‍ ആയ സ്ഥലമാണ്‌. കുറൂര കുപ്പയുടെ മകന്‍ അരിപ്പനാണ് കൊടുത്തത്. അരിപ്പന്‍റെ ഒരു മകളെ കായണ്ണ അരീക്കാം വയലില്‍ തെയ്യോന്‍റെ മകന്‍ ബാലകൃഷ്ണനാണ് കല്യാണം കഴിച്ചത്. ബാലകൃഷ്ണന്‍ S.B.I ല്‍ ജോലിക്കാരനായിരുന്നു. അരിപ്പനും ബാലകൃഷ്ണനും ഇന്ന് ജീവിച്ചിരിപ്പില്ല. അരിപ്പന്‍ മരിച്ചിട്ട്Continue Reading

ഉണ്ണി മാഷ് അടുത്ത പ്രദേശങ്ങളില്‍ എവിടെ മീറ്റിംഗ് ഉണ്ടെങ്കിലും ഞങ്ങള്‍ ആവളയില്‍ നിന്ന് പോകാറുണ്ട്. അങ്ങനെ 1956 ല്‍ കേരള സംസ്ഥാനം രൂപം കൊണ്ടു. പിന്നെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളായി. (നവംബര്‍ 1) നേതാക്കള്‍ പലരും വന്ന് മീറ്റിംഗ് തന്നെ. തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടമായ മാര്‍ച്ച്‌ 2 നാണ് പേരാമ്പ്രയിലും മറ്റു ചില നിയോജകമണ്ഡലങ്ങളിലും വോട്ടെടുപ്പ്. ഞാന്‍ അന്ന് ഒന്‍പതാം ക്ലാസില്‍ പഠിക്കുകയാണ്. S.S.L.C പതിനൊന്നാം ക്ലാസിലാണ്. കെ ആര്‍ ഗൌരിയമ്മ ആവളയില്‍Continue Reading

ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തെ ഒരനുഭവം പറയാം. അന്നൊക്കെ ഒളിവിൽ കഴിയുന്ന കൊഴക്കോടൻ നാരായണൻ നായര്‍ വീട്ടിലെ ചുമരില്‍ A.K.G യുടെ ഒരു ചിത്രം വരച്ച് തൂക്കിയിട്ടു. A.K.G യെ വീട്ടിൽ വെച്ച് ധാരാളം കണ്ടതുകൊണ്ട് മനസ്സില്‍ നിന്നെടുത്ത് വരച്ചതാണ്. ശരിക്ക് ആളെ തിരിച്ചറിയുന്ന ചിത്രമാണ്. പോലീസ് വീട്ടിൽ വന്നു. അമ്മയോട് ചോദിച്ചു ഇതാരാണ് വരച്ച് തൂക്കിയതെന്ന്. അമ്മ പറഞ്ഞു അത് സ്കൂളില്‍ പഠിക്കുന്ന ചെറിയ കുട്ടി എവിടുന്നോContinue Reading

ടി കെ ഗോപാലന്‍ നമ്പ്യാര്‍ ഗോപാലേട്ടന്‍ 1942 മുതല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഭാഗമാണ്. മിലട്ടറിയില്‍ നിന്ന് പുറത്താക്കപ്പെട്ട്‌ വന്ന ശേഷം അപ്പുക്കുട്ടി ഏട്ടനും മെമ്പറാണ്. അന്ന് പാര്‍ട്ടി എടുക്കുന്ന തീരുമാനങ്ങള്‍ വടകരയില്‍ നിന്ന് ആവളയില്‍ ഒളിവിലുള്ളവരെ അറിയിക്കാന്‍ കത്തുകള്‍ കൈമാറുകയാണ് പതിവ്. ആവളയില്‍ നിന്ന് കത്ത് കൊടുക്കാന്‍ പോകുന്നത് ഗോപാലേട്ടനാണ്. വടകരയില്‍ നിന്ന് കത്തുമായി വരുന്ന ആളെ ഗോപാലേട്ടനെ പരിചയപ്പെടുത്തിയിട്ടുണ്ട്. അവിടെ നിന്ന് വന്ന ആളെയും പരിചയപ്പെടുത്തിയിരിക്കും. പരിചയപ്പെടുത്തിയ അന്ന്Continue Reading

ഒളിവിലുള്ളവരെ നാട്ടുകാർ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ അച്ഛനും ഏട്ടന്മാരും വീട്ടില്‍ കിടക്കാതായി. അമ്മയും പെണ്‍കുട്ടികളും മാത്രം വീട്ടില്‍. അമ്മ വിളമ്പിവെക്കുന്ന ചോറ് ഒളിവിലുള്ള A.K.G യെപ്പോലുള്ള സഖാക്കള്‍ക്കുള്ളതാണ്. ഈ ചോറ് പുറത്തു നിന്ന് വാതില്‍ തുറന്ന് എടുത്ത് തിന്നണം. നട്ടപ്പാതിരയ്ക്കാണ് അവര്‍ വരുന്നത്. അമ്മ ഒരു സൂത്രപ്പണി ചെയ്തു. അത് ഒളിവിലെ സഖാക്കളേയും പഠിപ്പിച്ചിരിക്കും. എനിക്കും ഏട്ടത്തിക്കും ഒന്നും അതറിയില്ല. തഴുതിന്‍റെ വിടവില്‍ ഇടാന്‍ പാകത്തില്‍ ഒരു മരക്കഷണം ചെത്തി മിനുക്കിContinue Reading