രാജൻ പെരളം

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കാങ്കോൽ താമസം പെയിന്റിങ്ങ് തൊഴിലാളിയാണ്.

കണ്ണൂർ ആകാശവാണിയിൽ ഡോക്യുമെന്ററി സ്ക്രിപ്റ്റുകൾ ചെയ്തിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഒറ്റ വാതിലുള്ള വീട്' എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുത്തു തുടരുന്നു.

ആറി ഉണങ്ങിയ മൗനത്തിൽ,വെയിൽ കൊള്ളുന്നുണ്ട്നിറം മങ്ങിയ ബ്ലൗസ്. എത്ര പുതുമ തുന്നി നൽകിയാലും,നിറമുള്ളതൊക്കെഒരു ഇരുമ്പ് പെട്ടിയിൽഭദ്രമായി വയ്ക്കും. എന്തിനാണെന്നോ,ആർക്കാണെന്നോ,അറിയാതെ… ചിലപ്പോൾ,പരാതിയുടെ വലിയ ബഹളങ്ങളിൽകുളിച്ചു കയറും. കുട നിവർത്താതെജീവിതം നനഞ്ഞുതീർക്കും. കരയാതെ,“കണ്ണീരില്ലേ?” എന്ന്ചിരിച്ചു കാട്ടും. എപ്പോഴുംവെള്ളമായി നനച്ചും,കാറ്റായി കത്തിച്ചും,അന്നമായി തിളച്ചും,വെന്തുവിളമ്പിയും. എന്നോ കരുതിയൊരു ചോദ്യം— “സുഖമാണോ?” എന്റെ തൊണ്ട തടയുമ്പോൾ,യാത്ര പറയാതെ പോയി. ഇതുപോലെ പൊള്ളിയ ജീവിതം,പുതുമയുള്ളതൊക്കെഅടുക്കിവെച്ചപെട്ടിപുറത്തുവയ്ക്കുന്നു. ആരെടുക്കാൻ,പൊള്ളുന്ന പുതുമകൾ? കവർ: ജ്യോതിസ് പരവൂർContinue Reading

ഒരു കവിത പിറന്നത്,പൊട്ടിയ പാദസരങ്ങള്‍ കെട്ടിയിട്ട നൂലിൽ നിന്നായിരുന്നു. പിന്നെ പിറന്നത്,തുന്നിച്ചേർത്ത നിന്‍റെ പാവാടയുടെതുന്നൽ കാണാത്ത കരവിരുതിൽ. ഇന്നലെ ഒരു കവിത പിറന്നത്,നീ നിന്നെ ഒളിപ്പിച്ചബ്ലൗസിലെ മങ്ങിയ നിറത്തിലായിരുന്നു. മറ്റൊരു കവിത,നിന്‍റെ മാറിൽചേർന്നുറങ്ങിയ പുസ്തകത്തിൽ—നിന്നായിരുന്നു. ഇനി,ചുണ്ടിലും,നെറ്റിയിലും,കാതിലും,മൂർദ്ധാവിലും,എന്‍റെ ചുണ്ടുകൾ പതിഞ്ഞഇടങ്ങളിൽ നിന്നൊക്കെകവിത പിറക്കുന്നു.വിരഹത്തിന്‍റെയും പേറ്റ്നോവിന്‍റെയും വേദനഏറ്റുവാങ്ങി,നിന്നെ സ്വതന്ത്രമാക്കുമ്പോള്‍ —പ്രണയമേ. നമുക്കു പിറക്കാൻ കൊതിച്ചിരുന്നമക്കൾകവിതകളായി പിറന്ന്,എന്‍റെ ഉള്ളിൽകളിച്ചും കരഞ്ഞും,സ്നേഹിച്ചും,ഉറക്കം കെടുത്തുന്നു. നീപിരിഞ്ഞില്ലായിരുന്നുവെങ്കിൽ,വേദനകൾ പൊട്ടി ഒലിക്കുന്ന മാറിൽവിരസതയുടെ അഗ്നിപർവ്വതം ചുമന്ന്,പൂക്കാത്ത മോഹങ്ങളെ ശപിച്ച്,വെറുത്തുപോയേനേ—എന്നെ. എങ്കിൽ,എന്നിൽകവിതപിറക്കാതെContinue Reading

പൊട്ടിയസ്ലെയ്റ്റിലെഴുതിയകണക്ക്തെറ്റിയിട്ട്ടീച്ചർബെഞ്ചിൽനിർത്തിയസ്കൂൾഅവിടെയുണ്ട്പുതിയ രൂപത്തിലുംനല്ലമാറ്റത്തിലുംഎന്നിട്ടുംഎന്തിനാണ്അവിടെത്തന്നെനിൽക്കുന്നത്ഓർമ്മകളുടെഅടികൊള്ളാൻ ഉത്സവത്തിരക്കിനിടയിൽആഗ്രഹങ്ങളുടെകീശയിൽതപ്പിനോക്കിയപ്പോൾകിട്ടാത്തഅഞ്ചുപൈസയുംതപ്പിയങ്ങനെഅത്ഭുതങ്ങളുടെപുതിയലോകത്ത്ഓർമ്മകളുടെതുണ്ടും തപ്പിപിന്നെയുംപഴയകൗതുകത്തോടെഎന്തിനു നിൽക്കുന്നു ഓർമ്മകളുടെകണ്ണീർമഴനനയാനോ പ്രണയിനിയെകാത്തുനിന്നവഴിയുംമഴയുംവെയിലുംമാറിയില്ലേഅവൾപിരിഞ്ഞവഴിയുംഋതുക്കളുംഒരുപാട് മാറിയില്ലേപുതിയവഴികളിൽനീയും തനിച്ചല്ലേഎന്നിട്ടുംഎന്തിനാണ്ആ വഴികൾമാത്രമിത്രമനോഹരമാകുന്നത്കാലിൽപൊടിയുന്നത്ഹൃദയത്തിന്റെരക്തമായിട്ടും ജീവിതത്തിന്റെ ഓർമ്മകൾ സുന്ദരമാണെന്ന്പറഞ്ഞ്മനസ്സ് പറ്റിക്കുമ്പോൾ ഞാൻ കുടിച്ചദുരിതങ്ങളുടെകയ്പ്പ്മധുരമെന്നോതാൻനീപാടുപെടുകയാണെങ്കിലും ദുഃഖങ്ങൾജീവിതത്തിന്റെകൂട്ടിലിട്ടമുട്ടകൾക്ക്വെറുതെഅടയിരിക്കുന്നു തെറ്റിയകണക്കുകളുടെബെഞ്ചിൽ വെറുതെ എഴുന്നേറ്റുനിന്ന്വലിയവൻ ആവുകയാണ് എങ്കിലും,ചേർത്തുനിർത്തിയസ്നേഹത്തിനപ്പുറം ഓർമ്മകളുടെവെയിലിൽവിയർത്ത്ദുരിതങ്ങളുടെഒഴിഞ്ഞിടങ്ങളിലിരുന്ന്മനസ്സിപ്പോഴുംപഴയ പ്രണയലേഖനംവായിക്കുന്നു. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading

കാത്തിരിക്കുന്നില്ലഎപ്പോൾ എത്തുമെന്നറിയില്ലസ്വപ്നങ്ങൾക്ക് മുകളിൽകയറി, നിറംകൊടുക്കുമ്പോഴോഅല്ലെങ്കിൽപ്രാരാബ്ധങ്ങൾനുള്ളിപ്പെറുക്കിയയാത്രയിലാകാം. അതുമല്ലെങ്കിൽകണക്കുകൂട്ടലുകൾക്കപ്പുറംഇടയിലെപ്പോഴെങ്കിലുംഅവൻ വന്നു മടങ്ങുമ്പോൾഎന്നെ കണ്ടുമുട്ടുന്നസുഹൃത്തേ,പരിചയമില്ലെങ്കിലുംഎന്റെ വേഷങ്ങളുടെനിറങ്ങൾ പടർന്നഎന്റെ ഉടുമുണ്ട് കൊണ്ട്പുതപ്പിക്കുക അതിൽവേദനകൾ തുടച്ചകറയുണ്ട്പെയ്തു തോരാത്തകണ്ണിലെ നനവുംഉള്ളു തിളച്ചൂറിയഉപ്പിന്റെ നീറ്റലുമുണ്ട് തോറ്റുപോകാതിരിക്കാൻമുറുക്കിക്കെട്ടിയപാടുണ്ട്കോന്തലയിൽഓർമ്മകൾപൊതിഞ്ഞുകെട്ടിയവിശപ്പിന്റെ വിളിയുണ്ടാകാം സ്നേഹിച്ചുതോറ്റഹൃദയത്തിന്റെമുറിവിൽ നിന്നുംപൊടിഞ്ഞരക്തമുണ്ടാകും പരിഭവിക്കാതെനടന്ന വഴികളിൽതട്ടിക്കീറിഅരികു നഷ്ടപ്പെട്ടഒറ്റമുണ്ടിൽമറന്ന വഴികളുടെഓർമ്മകൾ പേറുന്നമണൽത്തരികൾ ഉണ്ടാകും അതുകൊണ്ട്മറ്റെന്ത് പുതച്ചാലുംഎനിക്ക് സ്വസ്ഥമായിഉറങ്ങാനാകില്ല മറ്റൊന്നുകൊണ്ടുംഎന്റെ നീളവും വീതിയുംഞാൻ മറന്നഎന്റെ മുഖവുംനിനക്ക്മറച്ചുവയ്ക്കാനാകില്ലഅതുകൊണ്ട്ആഗ്രഹങ്ങളുടെഅവസാനത്തെ വരിയിൽതെറ്റിയ അക്ഷരങ്ങളുടെവിലാപങ്ങൾക്കിടയിൽഈ ഒറ്റമുണ്ടും കൂടിചേർത്തുവയ്ക്കുന്നു. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading