June 2025 (Page 2)

“ക്ലാസ്മേറ്റ്സ്” വാട്സ്ആപ്പ് ഗ്രൂപ്പിലെ ശബ്ദസന്ദേശമായിട്ടാണ് അവന്റെ മരണവാർത്ത എന്നെത്തേടിയെത്തിയത്. ഞെട്ടൽമാറി, സമനിലവീണ്ടെടു ത്തപ്പോഴെയ്ക്കും ഇൻബോക്സിൽ മെസേജുകൾ കരഞ്ഞു വിളിച്ചുതുടങ്ങി. “എന്തുപറ്റിയതാ?!” “ആത്മഹത്യയാണല്ലേ!” “അവനെന്തിനായിത് ചെയ്തെ ?!” “നിന്നോടെന്തെങ്കിലും പറഞ്ഞാരുന്നോ ?!” “നിങ്ങളായിരുന്നില്ലേ കട്ടഫ്രണ്ട്സ്…” ചോദ്യങ്ങൾ എന്നെ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു. എന്റെ മൗനം അവരെയും. ഇനി വിളികൾ വന്നു തുടങ്ങും. ഫോൺ ഓഫ് ചെയ്ത് പിന്നിലേയ്ക്ക് മലർന്നു. പിന്നിലെവിടെയോ അവന്റെ ചിരി കേട്ടതുപോലെ ഡ്രൈവ് ചെയ്യുന്നതിന്നിടയിലാണ് ആശുപത്രിയിൽ വിളിച്ച് ലീവ് പറഞ്ഞത്. കൊവിഡ്ക്കാലമായതിനാൽContinue Reading

കേളു മാഷ് ക്ലാസ്സിൽ അതിഗംഭീരമായി കവിത ചൊല്ലിയപ്പോൾ ഒരു കുരുത്തംകെട്ട പെൺകുട്ടി മാഷെ നോക്കിപ്പറഞ്ഞു.. “മാശേ, ങ്ങളെ ഒച്ച സൂപ്പറാ…” കേളു മാഷ് ഒറ്റനിമിഷം ആകാശത്തേക്കുയർന്നു… കുട്ടിയുടെ അഭിനന്ദന വാക്കുകളിൽ നനഞ്ഞ്, കുളിരണിഞ്ഞ് മാഷ് ഇങ്ങനെ പറഞ്ഞു. “കുട്ടീ, സംഗീതം അനന്തസാഗരമാണ്. (അത്രയും കേളു മാഷ് പറഞ്ഞൊപ്പിച്ചു.) “പക്കേങ്കില് അയിന്റെ ത്ണ്ടത്തിര്ന്ന് *ബക്ക്ന്ന ബെറും മുക്വനാണ് ഞാൻ.” ക്ലാസ് നിശ്ചലം… ! *ബക്കുക = മീൻ പിടിക്കുകContinue Reading

1917 ഒക്ടോബർ 24 ആം തീയതി രാത്രി 9.40 നു സെൻറ്‌ പീറ്റേഴ്സ് ബർഗിൽ നങ്കൂരമിട്ടിരുന്ന അറോറ എന്ന പടക്കപ്പലിൽ നിന്ന് ഒരു വെടി പൊട്ടി. അറോറയുടെ പീരങ്കി മുന അന്നേരം തിരിഞ്ഞിരുന്നത് സാർ ചക്രവർത്തിമാരുടെ വിന്റർ പാലസിന് നേർക്കായിരുന്നു. അതായിരുന്നു റഷ്യൻ വിപ്ലവത്തിന്റെ തുടക്കം. അറോറയുടെ ക്രൂ അപ്പോഴേക്കും ബോൾഷെവിക് ആയി മാറിയിരുന്നു. ക്യാപ്റ്റൻ മിഖായേൽ നിക്കോൾസ്കിയോട് ചുവന്ന കൊടിയേന്തി മുന്നിൽ നടക്കാൻ പറഞ്ഞു, വിസമ്മതിച്ചപ്പോൾ അയാളെ വെടിContinue Reading

ബെൻ യൂസുഫ് മദ്രസയും മരാക്കെഷ് മ്യൂസിയവും മരാക്കെഷിലെ മദീനയിലുള്ള ബെൻ യൂസഫ് പള്ളിയുടെ സമീപത്ത് തന്നെയാണ് ഇതേ പേരിലുള്ള മദ്രസയും. മദ്രസ എന്നാൽ അറബി ഭാഷയിൽ, മതപരമോ അല്ലാത്തതോ ആയ വിദ്യാഭ്യാസസ്ഥാപനമെന്നേ അർത്ഥമുള്ളു പതിനാലാം നൂറ്റാണ്ടിൽ ഈ നാട് ഭരിച്ചിരുന്ന കാരുണ്യവാനും ദാനശീലനുമായിരുന്ന സുൽത്താൻ അബു ഹസൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെസ്, താസാ, മക്ക്നസ്, മരാക്കെഷ് എന്നിവിടങ്ങളിൽ മതവിദ്യാഭ്യാസ കോളേജുകൾ സ്ഥാപിക്കാൻ തീരുമാനിച്ചു. ഇതിൻറെ ഭാഗമായാണ് ബെൻ യൂസഫ് മദ്രസContinue Reading

ഏകോപനം : മുരളി മീങ്ങോത്ത് കവർ : ജ്യോതിസ് പരവൂർContinue Reading