പൂമുഖം LITERATUREനർമ്മം കേളു മാഷ് (ഭാഗം 1)

കേളു മാഷ് (ഭാഗം 1)

കേളു മാഷ് ക്ലാസ്സിൽ അതിഗംഭീരമായി കവിത ചൊല്ലിയപ്പോൾ ഒരു കുരുത്തംകെട്ട പെൺകുട്ടി മാഷെ നോക്കിപ്പറഞ്ഞു..

വര: പ്രസാദ് കാനാത്തുങ്കൽ

“മാശേ, ങ്ങളെ ഒച്ച സൂപ്പറാ…”

കേളു മാഷ് ഒറ്റനിമിഷം ആകാശത്തേക്കുയർന്നു… കുട്ടിയുടെ അഭിനന്ദന വാക്കുകളിൽ നനഞ്ഞ്, കുളിരണിഞ്ഞ് മാഷ് ഇങ്ങനെ പറഞ്ഞു.

“കുട്ടീ, സംഗീതം അനന്തസാഗരമാണ്. (അത്രയും കേളു മാഷ് പറഞ്ഞൊപ്പിച്ചു.) “പക്കേങ്കില് അയിന്റെ ത്ണ്ടത്തിര്ന്ന് *ബക്ക്ന്ന ബെറും മുക്വനാണ് ഞാൻ.”

ക്ലാസ് നിശ്ചലം… !

*ബക്കുക = മീൻ പിടിക്കുക

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.