പൂമുഖം വ്യൂഫൈൻഡർ വ്യൂ ഫൈൻഡർ

വ്യൂ ഫൈൻഡർ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

വേനൽ

ഒരോ ഋതുവിനും സവിശേഷമായ പ്രാധാന്യമാണ് ഫോട്ടോഗ്രഫിയിൽ. മഴക്കാലവും മഞ്ഞുകാലവും സൂര്യൻ തപിച്ചുനിൽക്കുന്ന വേനലും ഇതിനിടയിൽ താരും തളിരും പൂത്തുലയുന്ന മധുവസന്തവും ക്യാമറക്കണ്ണുകൾക്ക്‌ വിരുന്നൊരുക്കുന്നു.

ഉരുകുന്ന വേനലിലെ പ്രഭാതങ്ങളും സായന്തനങ്ങളും മികവാർന്ന ചിത്രങ്ങളാണ് സമ്മാനിക്കുക. കത്തിയെരിയുന്ന മധ്യാഹ്നങ്ങൾ ഔട്ട്‌ ഡോർ ഷൂട്ടിന് അനുയോജ്യമല്ല. പ്രകാശത്തിന്റെ കൃത്യമായ വിന്യാസമാണല്ലോ ചിത്രങ്ങൾക്ക് ചാരുത പകരുന്നത്. പ്രഭാത രശ്മികൾ പരന്നൊഴുകിയ കുന്നിൻ ചരിവുകളും അപരാഹ്നത്തിലെ മഞ്ഞപ്പതിറ്റടി വീണ താഴ് വരകളും സ്വർണച്ചാമരവുമായി അലസം നിൽക്കുന്ന മരച്ചാർത്തുകളും മികവുറ്റ ഫ്രെയിമുകൾ നൽകാറില്ലേ.
കത്തിക്കാളുന്ന വേനൽ എന്ന് കേൾക്കുമ്പോഴേ വരണ്ട മൈതാനങ്ങളും വിണ്ടുകീറിയ പാട ശേഖരങ്ങളും ഓർമ വരും. വേഴാമ്പലിനെ പ്പോലെ വെള്ളത്തിനു ദാഹിച്ചു പറക്കുന്ന പക്ഷികളും കരിഞ്ഞുണങ്ങിയ മരങ്ങളും പൂന്തോപ്പുകളും ഒരിറ്റ് ദാഹജലം നോക്കി അലയുന്ന കാലിക്കൂട്ടങ്ങളും പത്രങ്ങളിൽ അച്ചടിച്ചു വരാറില്ലേ.
എന്നാൽ വേനൽക്കാലം അത്യപൂർവമായ ഫ്രെയിമുകളാണ് ഫോട്ടോഗ്രഫിക്ക് നൽകുന്നത്. ഇടയ്ക്കിടെ ഒളിഞ്ഞുനോക്കുന്ന കാർമേഘങ്ങൾ പലപ്പോഴും അതിമനോഹരമായ ചിത്രങ്ങൾക്ക് വഴിയൊരുക്കും. വെയിൽ വീണുകിടക്കുന്ന പൂന്തോട്ടങ്ങൾ നിറഭേദങ്ങളുടെ വൈവിധ്യം കാണിച്ചുതരും. തെരുവിലെ ജനങ്ങൾ, വാഹനങ്ങൾ, കടകൾ, തൊഴിലാളികൾ, വഴിയോര വാണിഭങ്ങൾ, തട്ടുകടകൾ, ഓഫീസുകൾ എന്നുവേണ്ട ജനജീവിതം തുടിക്കുന്ന പകലുകൾക്ക് ഒന്നാന്തരം ചിത്രങ്ങൾ നൽകാനാവും. ഒരോ ഋതുവും ക്യാമറക്കണ്ണിലെ ഉത്സവമാണ്.

സൂര്യന്റെ പ്രതാപം – കൊണാരക്കിലെ വിസ്മയശില്പം
അറബിക്കടലിലെ നീരാട്ട്
മേഘക്കാടുകളിലെ വെയിൽപ്പെയ്ത്ത്
ചീനവലയിൽ ചോർന്ന വെയിലുരുക്കം
അന്തിച്ചോപ്പിന്റെ ധൂർത്ത്
വേനലിനും തോൽപ്പിക്കാനാവാത്തവർ
വേനലിന്റെ വിളവെടുപ്പ്
തെളിനീരരുവിയുടെ ദാഹം
ഇലകളിലെ ഭാവപ്പകർച്ച
വിത്തും കൈക്കോട്ടുമായി വിഷു വന്നു.വാരിപ്പുണർന്നു . ഉടലാകെ കോരിത്തരിച്ചു.
വേനൽ വാരിയുടുത്ത പൂവാക
ഭൂവിന്റെ ഉൾത്താപമാണ് പൂക്കളും കനികളുമാവുന്നത്
വെയിൽനിഴലിൽ ഒരിടവഴി
മരുക്കാറ്റിന്റെ സഹചാരി
വേനൽ എന്ന ഉത്സവക്കാലം
വേനൽ മഴയുടെ കാലൊച്ച
കാലാതീതം
Comments
Print Friendly, PDF & Email

You may also like