September 2023 (Page 4)

നോവൽ അവസാനിക്കുന്നു ആറ്റുതീരത്തെ ഒരു മണിമന്ദിരത്തിലാണ് അക്സ പാർത്തിരുന്നത്. ഭർത്താവ് അസര്യ ദാനിലെ പ്രഭുവായിരുന്നു. അയാൾ ഭാര്യയെ നെഞ്ചോടു ചേർത്തു . അവളുടെ മനസ്സിലെ മഞ്ഞ് ഉരുകി. സങ്കടങ്ങളെല്ലാം അവൾ മറന്നു. വടക്കൻ കലാപത്തിൽ അസര്യ യെറോബയാമിനെ പിൻതുണച്ചു. യുദ്ധത്തിനു സേനയെ വിളിച്ചു കൂട്ടാൻ ഒരു ദാസനെ അയച്ചു. അവൾക്ക് ഭയം തോന്നി.“അങ്ങേയ്ക്ക് ശലമോനെ അറിയില്ല, അദ്ദേഹത്തിന്റെ ഹൃദയത്തിന് ആയിരം അറകളാണ്.. “അസര്യ ചിരിച്ചു.ദാൻ സേന തയ്യാറായി. അവർ നഗരത്തിൽContinue Reading

തിരുവനന്തപുരം പുത്തരിക്കണ്ടത്ത് സർക്കസ് തുടങ്ങിയപ്പോഴേ തീരുമാനിച്ചതാണ് മോളെ കൊണ്ടു പോയി കാണിക്കണമെന്ന്. ഇപ്പോഴത്തെ കുട്ടികൾക്ക് ഇതിലൊന്നും വലിയ അത്ഭുതങ്ങളില്ലെങ്കിലും. വലുതാവുമ്പോൾ ഓർമ്മയിലെവിടെയെങ്കിലും ഒരു നിറം കിടന്നോട്ടെ എന്നു കരുതിയാണ് കഴിഞ്ഞ ആഴ്ച അവളെയും കൊണ്ട് JUMBO CIRCUS കാണാൻ പോയത്… കുട്ടിക്കാലത്തിന്റെ വർണ്ണപ്പകിട്ടുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സർക്കസ്.പണ്ട് കല്ല്യാണങ്ങൾക്കും, ബന്ധുവീട് സന്ദർശനങ്ങൾക്കുമല്ലാതെ ഞങ്ങളെ പുറത്ത് കൊണ്ട് പോയിരുന്നത് സർക്കസ് കാണിക്കാനും, പെരുന്നാളുകൾക്ക് ബീച്ചിലും പാർക്കിലും ആയിരുന്നു. റോഡിൽ നിന്ന് സർക്കസ്സിന്റെContinue Reading

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച, ഇ സന്തോഷ് കുമാറിന്റെ ” പച്ച കുത്തുന്നവള്‍ ” എന്ന കഥ, കഥ പറയുന്നയാളുടെ ഓർമ്മയിൽ വിരിയുന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. സന്തോഷ് കുമാറിന്റെ മറ്റൊരു കഥയായ ‘ നാരകങ്ങളുടെ ഉപമ ‘ പോലെ ഒരു പാൻ ഇന്ത്യൻ സ്വഭാവമുള്ള കഥയാണ് ഇതും. ഏത് നഗരത്തിലും നടക്കാൻ സാധ്യതയുള്ള കഥ. അത് കൊണ്ടായിരിക്കും ‘ പി ‘ എന്നാണ് നഗരത്തിന് പേരിട്ടിരിക്കുന്നത്.നാട് വിട്ട് മറ്റൊരു നഗരത്തിൽ ജോലിContinue Reading

മാരി ശെല്‍വരാജ് സംവിധാനം ചെയ്ത “മാമന്നന്‍” ഓടിടി റിലീസിനെ തുടർന്ന് പുതിയ ഒരു ചര്‍ച്ചക്ക് വഴിതുറക്കുക യുണ്ടായി. സംവരണ മണ്ഡലത്തിലെ MLA മാമന്നനും അയാളുടെ സ്വന്തം പാര്‍ട്ടിയുടെ നേതാവും തേവര്‍ ജാതിക്കാരനുമായ രത്നവേലിനും ഇടയിലുള്ള ജാതീയ സംഘര്‍ഷമാണ് സിനിമയുടെ കേന്ദ്ര പ്രമേയം. തിയ്യറ്റര്‍ റിലീസില്‍ മാമന്നനായി അഭിനയിച്ച വടിവേലുവും സിനിമ മുന്നോട്ട് വെച്ച ദലിത് രാഷ്ട്രിയ പ്രമേയവും പൊതുവില്‍ സ്വീകാര്യത നേടിയിരുന്നു. എന്നാല്‍ സിനിമ കൈവരിച്ച പൊതു സ്വീകാര്യതയ്ക്ക് എതിരായിContinue Reading

വടക്കൻ പാതയിൽ ഒട്ടകങ്ങൾ നടന്നു. മുകളിൽ കത്തിജ്വലിക്കുന്ന ആകാശം താഴെ മരുഭൂമി വറചട്ടിയായി. മണലിൽ നിന്ന് കൊടും ചൂട് നീരാവി പോലെ പൊന്തി. വഴികാട്ടിയുടെ കാഴ്ച മങ്ങി. അയാൾ കൊമ്പു വിളിച്ചു. ഖുറേഷികൾ യാത്ര മതിയാക്കി താവളമടിച്ചു. യാത്രക്കാർ ആശ്വസിച്ചു. കൂടാരത്തണലിൽ ഒട്ടകങ്ങളെ പോലെ കണ്ണടച്ചുകിടന്നു. പക്ഷേ, ഖുറേഷികൾ മയങ്ങിയില്ല. അവർ ഊഴമിട്ട് കാവലിരുന്നു. യാത്രക്കാരെ പഠിച്ചു. അവരുടെ നടപ്പുകളും എടുപ്പുകളും സൂക്ഷിച്ചു. തലപ്പാവുകളും ചെരുപ്പുകളും നോക്കി. ആഹാരം കഴിക്കുന്നതുംContinue Reading