September 2023 (Page 3)

തമിഴ് സിനിമ ഇന്‍റസ്ട്രിയിലേക്ക് പാ രജ്ഞിത് കടന്ന് വരുന്നതോടെയാണ് കഥകളുടെ സാമൂഹ്യജീവിത പരിസരം അപ്പാടെ മാറി മറിയുന്നത്. ഈ എതിര്‍ കഥാഖ്യാന സംസ്ക്കാരമാണ് തമിഴ് സിനിമാ ലോകം അന്നേവരെ പുറത്ത് നിര്‍ത്തിയ ദലിത് സാമൂഹ്യ ജീവിതത്തേയും മുഖ്യധാരാ കാഴ്ച്ചകളിലേക്ക് എത്തിക്കുന്നതും. പല നിലകളില്‍ പ്രവര്‍ത്തിക്കുന്ന ജാതിയുടെ അധികാരത്തെ പ്രശ്നവല്‍ക്കരിച്ചുകൊണ്ടും അതിന്‍റെ രാഷ്ട്രീയമാനങ്ങള്‍ മറയില്ലാതെ തുറന്ന് കാണിച്ചുമാണ് നായക സങ്കല്പങ്ങളുള്ള ദലിത് ജീവിതങ്ങള്‍ സിനിമയില്‍ സാധ്യമാക്കിയത്. അത്തരം ബോധപൂര്‍വ്വം നടത്തിയ ശ്രമകരമായContinue Reading

ഇതൾ 19 ചോദ്യങ്ങളും ഉത്തരങ്ങളും! കഴിഞ്ഞുപോയ കാലത്തിന്റെ കുരുക്കുകൾ, അവയെ സസൂക്ഷ്മം അഴിക്കേണ്ടതുണ്ടായിരുന്നു.. അതല്ലാതെ ഉത്തരങ്ങളിലേക്കെത്താൻ മറ്റു വഴികളില്ലായിരുന്നല്ലോ . എന്തായാലും ഒന്നുറപ്പായിരുന്നു. ആ കുരുക്കുകൾ അഴിച്ചെത്തുന്നിടത്ത് അവളുണ്ടാവും, താനും. ഇല്ലാതിരുന്നെങ്കിൽ അവളിങ്ങനെ തന്നെ വിടാതെ പിൻതുടരുകയില്ലല്ലോ… ഇതിനിടയിൽ ഒന്ന് പറയാൻ വിട്ടുപോയി എന്റേത് ഒരു മകനാണ് കേട്ടോ…അവൾക്കും ഒരു മകനുണ്ടായിരുന്നു. നിങ്ങൾക്കത് ഓർമ്മയുണ്ടല്ലോ അല്ലേ?അമ്മയെ കാണാതെ, അമ്മയ്ക്കൊപ്പം കളിക്കാതെ “അമ്മാ” എന്നുരുവിട്ട് ഏങ്ങിയേങ്ങി അന്നൊരുദിവസംകരഞ്ഞുതളർന്ന് ഉറങ്ങിപ്പോയവൻ.. അന്ന്, മരണവീട്ടിൽനിന്നുംContinue Reading

ജാതിവിവേചനം ഇന്ത്യയിൽ കുറ്റകരമാണ് – കേരളത്തിൽ ഒരു മന്ത്രി തന്റെ ജീവിതത്തിൽ ജാതി വിവേചനം നേരിട്ടപ്പോൾ എന്തുകൊണ്ട് നിയമ നടപടികളിലേക്ക് കടക്കാതെ പ്രതികരണങ്ങളിൽ ഒതുക്കി? എന്ന ചോദ്യം അതുകൊണ്ടു തന്നെ പ്രസക്തവുമാണ്. ആ ഒരൊറ്റ ചോദ്യത്തിന്റെ പ്രസക്തിയുടെ, അത് വെളിവാക്കുന്ന നിസ്സഹായതയുടെ ആഴംകൊണ്ട് തന്നെ ഈ സാഹചര്യം വളരെ സവിശേഷമായ ഒന്നാണ്! ഇന്ത്യൻ രാഷ്ട്രീയം (മുഖ്യധാരാ തിരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമല്ല) കഴിഞ്ഞ നൂറിലധികം വർഷങ്ങളിൽ ജാതിയെന്ന ക്രൂര യാഥാർഥ്യത്തെ നേരിട്ടതിലെContinue Reading

കാർഷിക സംരംഭകനും കൺസൾട്ടന്റും ആയ വേണുഗോപാൽ മാധവ് സൂക്ഷ്മജൈവ പുനരുജ്ജീവന കൃഷി പരിചയപ്പെടുത്തുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി Regenerative ultra organic farming രംഗത്തു പ്രവർത്തിക്കുന്ന ആളാണ് വേണുഗോപാൽ. ഫാമുകൾ ഉണ്ടാക്കുക, പരിപാലിക്കുക, സംരക്ഷിക്കുക, പഴയ ഫാമുകളെ പുനരുജ്ജീവന കാർഷിക രീതിയിലേക്ക് പരിവർത്തനം ചെയ്യുക എന്നിവയാണ് അദ്ദേഹം മുന്നോട്ടു വെക്കുന്ന സേവനങ്ങൾ. മേത്തരം ജൈവ വളങ്ങൾ, ജൈവകീട നാശിനികൾ എന്നിവയുടെ വിതരണവും ഉണ്ട്. വേണുഗോപാലുമായുള്ള സംഭാഷണങ്ങളിൽ നിന്നും യൂ ട്യൂബിലെContinue Reading

മലയുടെ താഴ്‌ വാരത്തിലുള്ള ഒരു പാറക്കെട്ടിൽ രണ്ടു യുവാക്കൾ ജീവനെടുക്കാൻ പരസ്പരം പോരാടുകയായിരുന്നു. പുരാതനമായ ഒരു പ്രശ്നത്തിന്‍റെ തീർപ്പിനായിരുന്നു പോരാട്ടം. യുവാക്കളിൽഒരുവൻ ദയാലുവും നീതിനിഷ്ഠനും അപരൻ നീചനും നിഷ്ഠൂരനും ആയിരുന്നു. സമയം സന്ധ്യ. അന്തരീക്ഷം മറ്റു വിധത്തിൽ ശാന്തം. മനുഷ്യയുവാക്കളുടെ പോര് നേർമുകളിൽ നിന്ന മരത്തിലിരുന്ന് ഒരു പുലി നിരീക്ഷിക്കുകയായിരുന്നു. കുറച്ചു കാത്തിരുന്ന ശേഷം ഇനി ആഹരിച്ചേക്കാം എന്നു ചിന്തിച്ച് പുലി താഴേക്കു ചാടി. താഴേക്കു പോകുന്ന പോക്കിൽ ആരെContinue Reading