വരയുടെ ജീവദീപ്തികൾ (ആർടിസ്റ്റ് നമ്പൂതിരി അനുസ്മരണം)
ദൂരഭാഷിണി പോലും വിരളമായ ഒരു പ്രാക്തനകാലത്താണ് (1981) എന്റെ ആദ്യത്തെ കഥ – മടങ്ങിപ്പോകുന്നവർ – മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നമ്പൂതിരി വരകളുമായി വന്നത്. മാതൃഭൂമിയുടെ ബാലപംക്തിയിലും നവതരംഗത്തിലുമൊക്കെ വല്ലപ്പോഴും അതിനുമുമ്പൊക്കെ എഴുതിയിരുന്ന എനിക്ക് ഒരിക്കലും എഴുത്തൊരു തപസ്യയായിട്ടൊന്നും എടുക്കാൻ കഴിഞ്ഞിരുന്നില്ല. ടെലിവിഷൻ പോലും ആർഭാടമായി രംഗപ്രവേശം തുടങ്ങാത്ത കാലത്ത് വായന മാത്രമേ ചിലവുകുറഞ്ഞൊരു ഉല്ലാസപ്രവൃത്തിയായി ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നുള്ളു. നമ്പൂതിരിച്ചിത്രത്തിനുടമയായ കഥാകൃത്തെന്ന കൂട്ടുകാരുടെ വിശേഷണം ലേശം അഹങ്കാരമൊക്കെ അന്നുണ്ടാക്കിയിരുന്നു. പഠനം കഴിഞ്ഞുContinue Reading





















