January 2023 (Page 4)

എത്ര ഭയാനകം !എഴുനിറങ്ങളിലേറ്റവുമിരുളുവാൻകറുപ്പുമാത്രം നിറയുംശോകമിരുട്ടാക്കി മാറ്റുവാൻമനസ്സുമാത്രം. എത്ര വിചിത്രം!കിന്നരിവച്ച തലപ്പാവുകളെതലകളിലണിയാൻമനുഷ്യർ മാത്രം എത്ര ദുഃഖകരം !തിരസ്കൃതരുടെനിലവിളികൾക്കുംനിസ്സഹായരുടെഅപേക്ഷകൾക്കുംആരാണവകാശികൾ? എത്ര ഭയങ്കരം !ആത്മശാന്തിക്കായുള്ളകെടാവിളക്കുകളില്ലാത്തകുടീരങ്ങൾക്കുംവെടിവയ്പ്പിൽ ഭയന്നോടിരക്തസാക്ഷിക്കിണറായവർക്കുംആരാണവകാശികൾ? എത്ര അതിശയകരം!കാലത്തെ അതിജീവിച്ചുനിൽക്കുംരമ്യഹർമ്യങ്ങൾക്കുംപഴക്കമേറിയ ലോകാതിശയങ്ങളാകുംപിരമിഡുകൾ പേറുംശവക്കല്ലറകൾക്കുംആരാണവകാശികൾ ? എത്ര കഷ്ടം !കൊടുമുടികളിൽഹിമപാതത്തിലുംഅതിശൈത്യത്തിലുംകാവൽ നിൽക്കുംരക്ഷാഭടൻമാരുടെഅവശതകൾക്ക്‌ആരാണവകാശികൾ? എത്ര വിചിത്രംഅവകാശികളെത്തേടിയുള്ളഭ്രമണത്തിനിടയിൽ വസുധേകാണുന്നതവകാശസമരങ്ങൾ മാത്രം. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

കഴിഞ്ഞ രണ്ടുവാരങ്ങളിലായി മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ പത്തുകഥകളാണ് അച്ചടിച്ച് വന്നത്. അവ ഓരോന്നിനെയും കുറിച്ചുള്ള വിവരണത്തിന് പുറമെ, ആമുഖമായി കൂടുതൽ എന്തെങ്കിലും പറയുന്നത് വായനക്കാർക്ക് വിരസതയുടെ തോത് കൂട്ടാനേ ഉപകരിക്കൂ എന്നതിനാൽ നേരെ കഥകളിലേക്ക് തന്നെ കടക്കുന്നു. നമ്മൾ ദൈനംദിന ജീവിതത്തിൽ കാണുന്ന ഒരു കൂട്ടം മനുഷ്യർ. അതിൽ തന്നെ സമപ്രായത്തിലുള്ള മൂന്ന് വൃദ്ധന്മാർ. അവരുടെ മാനസികാവസ്ഥയിലേക്കുള്ള നോട്ടം എത്രത്തോളം സുന്ദരമായിരിക്കും? ദൂരെ നിന്നുകൊണ്ട് അവരുടെ ജീവിതം കാണുന്നു കെ വിContinue Reading

വീണ്ടും വിദ്യാര്‍ത്ഥി ജീവിതത്തിലേക്ക് അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വിദ്യാര്‍ത്ഥി ജീവിതത്തിലേക്ക്. വടക്കു കിഴക്കൻ ഇന്ത്യയിലെ പ്രഥമവും പ്രശസ്തവുമായ ഗോഹട്ടി യൂണിവേഴ്സിറ്റിക്കു കീഴിലുള്ള മംഗൽദായ് ഗവ: എയ്ഡഡ് ടീച്ചേഴ്സ് ടെയ്നിങ് കോളജിൽ. ആദ്യ ദിനത്തിൽ ഇന്നത്തെ പോലെ സ്വീകരണങ്ങളോ ആരവങ്ങളോ ഒന്നുമില്ല. അന്ന് ബി.എഡ്. ഒരു വർഷത്തെ കോഴ്‌സാണല്ലോ. പുതുതായെത്തുന്നവരെ വരവേൽക്കാൻ ആരുണ്ടാകാനാണവിടെ? പ്രൊഫഷനൽ ബിരുദമെടുക്കാതെ അസമിലെ സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് പരിശീലനം നൽകുന്നതിനായി 1973 ൽContinue Reading

പ്രധാനപ്പെട്ട അച്ചടി മാധ്യമങ്ങളിൽ കഴിഞ്ഞവർഷം പ്രസിദ്ധീകരിക്കപ്പെട്ട കഥകൾ അഞ്ഞൂറോളം വരും. അവയിൽ നിന്നും ഏറ്റവും നല്ലതു ഏത് എന്ന തെരഞ്ഞെടുപ്പ് ശ്രമകരമാണ്. നല്ലത് എന്ന ആ ഗുണമേ ന്മയുടെ ഉരകല്ലിനെക്കുറിച്ച് വ്യക്തമായ നിർവചനം ഉണ്ടെങ്കിൽ മാത്രമേ ഇത് ഒരു പരിധിവരെ എങ്കിലും സാധ്യമാകൂ. ഒരു സാഹിത്യരൂപം എന്ന നിലയിൽ കഥയെ എന്റേത് മാത്രമായ ആസ്വാദന രീതി വച്ച് അവലോകനം ചെയ്യുമ്പോൾ ഏറ്റവും മുൻതൂക്കം കൊടുക്കുക അവയിലെ കലാംശത്തിന് തന്നെയാണ്. പ്രമേയത്തിലെContinue Reading