സലീം അയ്യനത്ത്

സ്വദേശം മലപ്പുറം ജില്ലയിലെ ചമ്രവട്ടം. അധ്യാപകനായും ലൈബ്രറിയനായും ജോലി ചെയ്യുന്നു. പ്രസിഡണ്ട് പാം പുസ്തകപ്പുര. കൃതികൾ : നിലാവിലേക്കു തുറന്ന കണ്ണുകൾ (കവിതാ സമാഹാരം ), തുന്നൽ പക്ഷിയുടെ വീട്, H2O, ഡിബോറ (കഥാ സമാഹാരം), ബ്രാഹ്മിൺ മൊഹല്ല (നോവൽ ). നാട്ടിലും പ്രവാസ ലോകത്തും നിരവധി സാഹിത്യ പുരസ്‌കാരങ്ങൾ ലഭിച്ചു. ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു.

ക്ലാസ്സുകൾ തുടങ്ങുന്നതിൻ്റെ ഏതാനും മിനുട്ടുകൾക്ക് മുമ്പാണ് അയാൾ പഠിപ്പിക്കേണ്ട വിഷയത്തെ കുറിച്ച് കൂടുതൽ അറിയാനെന്നോണം ഓൺലൈൻലൈബ്രറി റെഫറൻസ് ഗ്രന്ഥങ്ങളിൽ മുഖം പൂഴ്ത്തിയത്. ഡെസ്ക് ടോപ്പിന് അരികിലായി ചാർജിൽ വെച്ചിരുന്ന മൊബൈൽ ഫോണിൽ നിന്നും ഈയിടെ വൈറലായിമാറിയ റാസ്പുട്ടിൻ സം​ഗീതത്തിന്റെ റിങ്ങ്ടോൺ കേൾക്കുന്നുണ്ടായിരുന്നു. സ്റ്റാഫ് മുറിയിലെ കനത്ത നിശബ്ദതയെ ഭഞ്ജിച്ചതും അകലം പാലിച്ചിരുന്ന അനുഷ്ക ടീച്ചർ ഇടം കണ്ണിട്ട് അയാളെ നോക്കി ഊറിച്ചിരിച്ചു. മനസ്സിൽ എന്നും നൃത്തച്ചുവടുകളെ ആരാധിച്ചിരുന്ന അയാൾക്ക് മെ‍ഡിക്കൽContinue Reading