June 2022 (Page 2)

ഐരാണിമുട്ടം സിദ്ധാർത്ഥ ശങ്കർ എന്ന യുവ ചെറുകഥാകൃത്ത്​ തിരുവനന്തപുരത്തുനിന്ന്​ കോഴിക്കോ​ട്ടേക്ക്​ യാത്ര പുറപ്പെട്ടു. തിങ്കളാഴ്​ച്ച നടക്കുന്ന ആധുനികോത്തര സാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു​ അത്. ഞായറാഴ്ച്ച രാവിലെ യാത്രതുടങ്ങിയ പരശുരാം എക്​സ്​പ്രസ്സിൽ ഇരുന്നുകൊണ്ട്​ കഥാകൃത്ത്​ ഓരോരോ മനോരാജ്യങ്ങളിൽ മുഴുകി. ഇടയ്ക്ക്​ തന്നെ ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ എന്ന്​ ഇടംകണ്ണിട്ടു ചുറ്റിലും നോക്കി. കഴിഞ്ഞ രണ്ടുമാസത്തിനകം കോട്ടയത്തുനിന്നും കോഴിക്കോടുനിന്നും പ്രസിദ്ധീകരിക്കുന്ന രണ്ട്​ പ്രമുഖ ആഴ്ചപ്പതിപ്പുകളിൽ ത​ന്റെ കഥയും കൂടെ ഫോട്ടോയും അച്ചടിച്ചുവന്നത്​ അയാൾ ഒരുContinue Reading

ഇതൾ 4 “എന്ന മാതിരി കൂന്തൽ, എന്നാ ഒര് സിരിപ്പ്… എവളവ് അഴക്… ചിന്നയ്യാ കൊടുത്തുവച്ചോര് !” അന്നുവരെയുള്ള ജീവിതത്തിൽ “വാദ്ധ്യാരോടെ പെരിയ പൊണ്ണ്”, ” പഠിച്ച പൊണ്ണ്” എന്നതിലൊക്കെയായിരുന്നു ഞാൻ അഭിമാനിച്ചിരുന്നത്. ഇവിടെ, മരുമകളായ് ഞാൻ വന്നുകയറിയ ഈ കുടുംബത്തിൽ എന്റെ സൗന്ദര്യം,മുടിയഴക്, അവയൊക്കെ എന്റെ പുരുഷന്റെ സൗഭാഗ്യങ്ങളെന്ന് വാഴ്ത്തപ്പെടുമ്പോൾ, എനിക്ക് ഞാനൊരു സുന്ദരിയായ സ്ത്രീയെന്ന നിലയിൽ അഭിമാനം തോന്നി. “ഏയ് അമുദം.. എന്ന യോസിക്കിറേൻ? “ഉം… എതുവുമിലൈയ്…Continue Reading

പിരിയുവാൻ നേരത്ത് അകമേയെൻ നോവിന്റെ ഹിമബിന്ദുവെന്തേ വിതുമ്പി നിന്നു .ഇനിയെന്നു കാണുമെന്നറിയാതെയകലുന്ന കനവുകൾ നോറ്റരാക്കിളികൾ നമ്മൾ. പറയുവാനിനിയുമുണ്ടേറെ പരസ്പരംഇനിയെന്നെന്നോതുന്നു മിഴികൾ രണ്ടും .അനിവാര്യമെന്നു നീമെല്ലെ മന്ത്രിക്കുമ്പോൾവിരഹത്തിൻ തിരവന്നു പുണരുന്നുവോ. ഓർമ്മകൾ ചേറിയെടുക്കുന്നു മൗനത്തിൻഹൃദയത്തിലൂറുന്നപൊൻതരികൾ. ഒരുനാളുമണയില്ലതിരികെയാ നാളുകൾഇടനെഞ്ചിൽ തുടികളായ് തീരുമെന്നും. കവർ ഡിസൈൻ : ആദിത്യ സായിഷ്Continue Reading

“എന്നോടൊപ്പം പോരുന്നോ പെണ്ണേ നീ മലമുകളിലേക്ക്?” എന്ന് സായിപ്പ് ഇംഗ്ലീഷിൽ ചോദിച്ചപ്പോൾ വെപ്പുകാരി വെറോണിക്കയുടെ കവിളു രണ്ടും ചുകന്നുകാണുമെന്നും അവൾ, കാൽവിരൽ കൊണ്ടൊരു ലൗസിംബൽ നിലത്തു വരച്ചിരിക്കാമെന്നും നമ്മൾ ചിന്തിക്കും. സത്യമാണ്. വെറോണിക്കയുടെ കവിളു തുടുക്കുകയും, ചുണ്ടിൻ്റെ തിളക്കം കൂടുകയും, കൈകൾ കൂട്ടിപ്പിടിച്ചു തലതാഴ്ത്തി കാൽവിരൽ കൊണ്ടവൾ വൃത്തം വരയ്ക്കുകയും ചെയ്തു. പക്ഷേ മനസ്സിൽ അവൾ കണക്കുകൂട്ടിയതെന്തെന്ന് അന്നു സ്‌കറിയക്കു മാത്രമേ അറിയുമായിരുന്നുള്ളൂ. ആഴ്ച്ചപ്പതിപ്പിലെ തുടരനെപ്പോലെ, തുടർന്നു വായിക്കുവാൻ ഇത്തിരിContinue Reading

അരിപ്പൂങ്കാടുകൾ വകഞ്ഞു മാറ്റിയിഴഞ്ഞു വരുന്നൂഒരടി നടപ്പാത..നോക്കിയിരിക്കെ അതിൽ മാത്രം മഴ ചാറുന്നു.അതു മാത്രം നിറയുന്നു.ജലം നെടുനീളത്തിൽവൻമതിൽ പോൽ അലയടക്കി വഴിമുടക്കിമുന്നിൽ നിന്നു.സുതാര്യമായജലഭിത്തിയ്ക്കപ്പുറംഇലകൾ മുഖമുരുമ്മുന്നു.പൂക്കൾചെടികളിലെ കെട്ടു വിടുവിച്ച് കൊണ്ട്പൈക്കുട്ടികളെപ്പോലെതുള്ളിച്ചാടി ഓടുന്നു.ഇളംചുവപ്പല്ലികൾ ചിതറിച്ചു കൊണ്ട്കണ്ണാടിയിലൂടെന്ന പോലെ,മറുതലയ്ക്കൽഒരു ബബ്ലൂസ് നാരങ്ങയുടെമധുരവിസ്ഫോടനം..വെള്ളത്തിനുള്ളിൽ പ്രവേശിക്കുമ്പോൾഷവറിനടിയിൽനിൽക്കുമ്പോലെശ്വാസം മുട്ടി ..അമ്മയെ ഓർമ്മ വന്നു.ഉറക്കെയുറക്കെ കരഞ്ഞു. കവർ ഡിസൈൻ : മനുContinue Reading