September 2021 (Page 4)

മഴമൂടിയ സമതലങ്ങള്‍രാഘവപൂർ കടന്ന് കോശി നദിയുടെ കിഴക്ക് വശത്തു കൂടെ ഞങ്ങൾ യാത്ര തുടര്‍ന്നു. സമയം രാവിലെ പത്ത് മണി. സിംരാഹി വിട്ട് ഏകദേശം രണ്ടു മണിക്കൂറായി. സുഖമില്ലാത്ത അച്ചനെ കാണാന്‍ ഡ്രൈവർ അനിൽ വീട്ടില്‍  പോയിരുന്നത് കൊണ്ട് പകരം ശങ്കര്‍ വിദ്യാര്‍ത്ഥിയായിരുന്നു വണ്ടിയോടിച്ചിരുന്നത്. സഹര്‍സ എത്താന്‍ ഏകദേശം രണ്ടു മണിക്കൂറേ വേണ്ടുവെങ്കിലും കൂടുതൽ സമയമെടുക്കും. മഴയും വെള്ളം നിറഞ്ഞ പാതയും. വഴിയിലെ കാഴ്ചകള്‍ നിശ്ചലചിത്രങ്ങളായി ഒന്നൊന്നായി മാറിക്കൊണ്ടിരുന്നു. ആകാശംContinue Reading

മലബാർ കലാപത്തെക്കുറിച്ചും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചും പല എഴുത്തും വായിക്കുകയുണ്ടായി. അനുബന്ധമായി ചില ആലോചനകളും വിശകലനങ്ങളും പങ്കുവെക്കുകയാണ് 1. 1921 ലെ പ്രക്ഷോഭം ഒരു കാർഷിക കലാപം ആയിരുന്നോ? ടിപ്പുവിന്റെ പടയോട്ടത്തിനു മുൻപ് മലബാറിൽ നിലനിന്നിരുന്ന ഭൂമിയുടെ ബഹുതല ഉടമസ്ഥത പ്രത്യേകതയുള്ളതായിരുന്നു. നാടുവാഴികൾ ആഭിജാത്യത്തിന്റെ പേരിൽ നമ്പൂതിരിമാർക്കും നായർപ്രമാണികൾക്കും ജന്മാവകാശം കല്പിച്ചു ഭൂമി ഏൽപ്പിച്ചു കൊടുക്കുകയും അത് അവർ നടത്തിപ്പിനായി കാണം വ്യവസ്ഥയിൽ ഇടനിലക്കാർക്ക് നൽകുകയും അവർ ഒരുContinue Reading

വെളിച്ചമകന്നമാസങ്ങളിൽപുറപ്പെട്ടുപോയി. ഒച്ചയില്ലാത്തഇടങ്ങളിലേക്ക്ഒളി(ലി)ച്ചിറങ്ങി. ആകാശവും ഭൂമിയുംമാത്രമുള്ളപ്പോൾകല്ലുരച്ചു,മൂർച്ചകൂട്ടി, തുടഞരമ്പിൽവലിച്ചുകെട്ടി ഇലമണങ്ങൾനൂണിറങ്ങി. കിളികളെ,കാറ്റിനെ,തിരകളെ…എയ്യുന്നത്, കിനാവുകണ്ടു. മലയിൽ ,മടിയിൽ ,മലർന്നുകിടന്നപ്പോൾമഴപെയ്തു. കുതിർന്നു…, ഇറങ്ങിനടന്നു, കുഞ്ഞുപട്ടികൂടെക്കൂടി. തീകായുന്നേരംവാലാട്ടിവന്നു. മുതുകിൽ തട്ടി, മൂർച്ചകൂട്ടി… കളഞ്ഞുകിട്ടിയമാനിറച്ചിനീട്ടി., ദൂരെദൂരെ, കണ്ണെത്താ-ഉയരങ്ങളിൽത്തട്ടി,വേട്ടമൃഗങ്ങളുടെഓരി. 2 കാടിന്നോരത്തെ വണ്ടിയിൽകടുവയുടെപല്ല് , കടലാസുപൂവ്,കുത്തഴിഞ്ഞ വാക്ക്,കുഴഞ്ഞപിടിയുള്ള തോക്ക്,പനങ്കള്ള്, പാതിരാക്കാറ്റ്.പാതിപ്പാക്കറ്റുസിഗരറ്റ്…. കൂരിരുട്ടിൽകുറുനരികൾ വിളിക്കും, കുമിഞ്ഞുപെയ്യും കാറ്റ്. കുത്തിനോവിക്കും,കാട്ടുപൂക്കൾ മഴയുണ്ടെങ്കിൽ.., വണ്ടിപ്പുറത്തു വിരിച്ച, കുടയുമായിരിക്കും. വിളിക്കും, വെറുപ്പിനെയുംവേതാളത്തെയും വേണ്ടുവോളം…,(വേണ്ടുവോളം)വിതുമ്പുമെ-ടുത്തുകൊണ്ടുപോകുമതും (അതുമെടുത്തുകൊണ്ടുപോകും) തുലാവർഷം. വയലുകളെപ്പറ്റി ചോദിക്കും,വീടുകളെപ്പറ്റി,വൈകുന്നേരവെയിലിനെപ്പറ്റി,വീർത്തുപൊട്ടി,വീർപ്പുമുട്ടി-ക്കഴിയുന്നവരെപ്പറ്റി… വിട്ടുപോരണമെന്നേ തോന്നാത്തവരെപ്പറ്റി,വറുതിവരെ-യറുതിവരെ,വിടവിൽ , ഒളിച്ചിരിക്കുന്നവരെപ്പറ്റി. കുടമടക്കുംകുതിർന്നിരിക്കും.കൂനിറങ്ങും….Continue Reading

ബംഗ്ലാവ് കടലിനു തൊട്ടടുത്തായിരുന്നു. ഇരുപുറവും പൈന്മരങ്ങൾ നിരന്നുനില്ക്കുന്ന ഒച്ചയടങ്ങിയ പാതകൾ കടലുപ്പു ചുവയ്ക്കുന്ന കനത്ത വായു നിശ്വസിച്ചിരുന്നു; ഓറഞ്ചുമരങ്ങൾക്കു ചുറ്റും ഓടിക്കളിച്ചിരുന്ന ഇളംതെന്നൽ ചിലപ്പോഴൊക്കെ നിപുണമായ വിരലുകൾ കൊണ്ടെന്നപോലെ പൂവിട്ട പൊന്തകളിൽ നിന്നു വർണ്ണാഭമായൊരു പൂവിറുത്തെടുത്തിരുന്നു. വെയിലിൽ കുളിച്ച വിദൂരതകൾ, മനോഹരമായ വീടുകൾ വെളുത്ത മുത്തുകൾ പോലെ തിളങ്ങിനില്ക്കുന്ന കുന്നിൻചരിവുകൾ, മൈലുകൾക്കപ്പുറം ഒരു മെഴുകുതിരി പോലെ നെട്ടനേ ഉയർന്നുനില്ക്കുന്ന ഒരു വിളക്കുമാടം- ആകാശത്തിന്റെ അഗാധനീലിമയിൽ പതിച്ചുവച്ച ഒരു സ്ഫടികചിത്രം പോലെContinue Reading

‘ബെൽജിയം’ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം എന്താണ്? ആൻറ്റ്‌വെർപ്പിലെ അനവധി ആഭരണകടകളിൽ ഒന്നിൽ ഏതോ ജൂത-ആലേഖികയുടെ കരവിരുതിൽ വിരിഞ്ഞ മനോഹരമായ ഒരു രത്നഖചിതമോതിരം; അല്ലെങ്കിൽ റൂബെൻസിൻറെയോ വാൻ ഐക് സഹോദരരുടെയോ, ഇനി അഥവാ നിങ്ങൾ ഒരു ആധുനികവാദിയെങ്കിൽ റെനെ മഹ്രിത്തിൻറെയോ എണ്ണച്ചായത്തിലെ ഏതോ ഒരു ലാവണ്യം കലർന്ന മുഖച്ഛായ; ഇതൊന്നുമല്ലെങ്കിൽ സ്ഫടികവിളക്കുകൾ ചുവടുചുവടായി വിരിഞ്ഞുനിൽക്കുന്ന വാസ്തുഭംഗി സ്ഫുരിക്കുന്ന കെട്ടിടനിർമ്മിതിയൊ; ഫാദർ ഡാമിയനൊ ഹെർകൂൾ പോയ്‌റോയോ ടിൻ-ടിൻ ചിത്രപടപുസ്തകമോ എന്തുംContinue Reading