സന്ദീപ്

ബാംഗ്ലൂരിൽ താമസം. "Complaints of a Selfish Soul", “ Sheer Echoes of time” എന്നിവ ലേഖകന്റെ പ്രസിദ്ധീകരിക്കപ്പെട്ട ഇംഗ്ലീഷ് കവിതാ സമാഹാരങ്ങൾ. യൂറോപ്പിലെ ഉപരിപഠനത്തിനുശേഷം ഇപ്പോൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ലൂരിൽ ഗവേഷകൻ.

‘ബെൽജിയം’ എന്ന് കേൾക്കുമ്പോൾ മനസ്സിൽ വരുന്ന ചിത്രം എന്താണ്? ആൻറ്റ്‌വെർപ്പിലെ അനവധി ആഭരണകടകളിൽ ഒന്നിൽ ഏതോ ജൂത-ആലേഖികയുടെ കരവിരുതിൽ വിരിഞ്ഞ മനോഹരമായ ഒരു രത്നഖചിതമോതിരം; അല്ലെങ്കിൽ റൂബെൻസിൻറെയോ വാൻ ഐക് സഹോദരരുടെയോ, ഇനി അഥവാ നിങ്ങൾ ഒരു ആധുനികവാദിയെങ്കിൽ റെനെ മഹ്രിത്തിൻറെയോ എണ്ണച്ചായത്തിലെ ഏതോ ഒരു ലാവണ്യം കലർന്ന മുഖച്ഛായ; ഇതൊന്നുമല്ലെങ്കിൽ സ്ഫടികവിളക്കുകൾ ചുവടുചുവടായി വിരിഞ്ഞുനിൽക്കുന്ന വാസ്തുഭംഗി സ്ഫുരിക്കുന്ന കെട്ടിടനിർമ്മിതിയൊ; ഫാദർ ഡാമിയനൊ ഹെർകൂൾ പോയ്‌റോയോ ടിൻ-ടിൻ ചിത്രപടപുസ്തകമോ എന്തുംContinue Reading

കാത്തിരിക്കുക ഇത്ര മാത്രം പറയാംഉണർന്നിരിപ്പാണ്ദുർഘടങ്ങളാണെങ്ങുംദുരയും ആചാരവുംദുഷ്ടരാവാത്തവരുടെദുരിതവും, എന്നാലുംബാല്യത്തിന്റെ ചിരിയിലുംകൗമാരമാം പ്രേമത്തിലുംമധ്യമമില്ലാ പ്രണയത്തിലുംചിരന്തനസ്നേഹത്തിലുംദിവാസ്വപ്നങ്ങളുണ്ട്ദിഗന്തം മുഴങ്ങുംപ്രകമ്പനങ്ങളുണ്ട്ദിക്കിനെ സമയമാക്കുംതനിക്കു താൻ ചുറ്റുംവളഞ്ഞു പുളഞ്ഞുചുരുങ്ങും സങ്കോചത്തിൻകരിമ്പടമുണ്ട്, അതിൽചോദ്യങ്ങൾക്കൊക്കെഉത്തരങ്ങളുണ്ട്.കാത്തിരിക്കുകകഥകൾ ചിലത്പറയാതിരിക്കുക വയ്യ! ***************** നൂറ്റെൺപതിലൊതുങ്ങുമോ ത്രികോണം തന്നെപക്ഷേ പരന്ന പ്രതലത്തിലല്ലഒരു ഗോളത്തിന്റെമുകളിൽ വരഞ്ഞതാണല്ലോനേർവരകൾ മുകളിൽഅരികിൽ നിന്നു നോക്കവേവളവുകളേറെയുണ്ട്കൊളുത്തിക്കൂട്ടിയങ്കുശമാവട്ടെനൂറ്റെൺപതിലൊതുങ്ങുമോ! പോസ്റ്റർ ഡിസൈൻ : ജ്യോതിസ് പരവൂർContinue Reading