പൂമുഖം LITERATUREകവിത ദശപുഷ്പം

ദശപുഷ്പം


ഒന്ന്. വിഷ്ണു ക്രാന്തി. (കൃഷ്ണക്രാന്തി.)
”””””””””””””””””””””””””””””””””””””””””

സജീവ പരിപാലനം
വിഷ്ണു തൃപ്പാദ
മംഗല്യ പുഷ്പിണി ,
ശ്വാസ, ബുദ്ധഗതി
ശക്തി സുമനസ്സ്
കാത്തു സൂക്ഷിക്കുമെന്റെ
കുസുമിനി…

രണ്ട്. കറുക
“””””””””””””””””””””””
നീല ധ്രുമയവൾ,
സബുദ്ധി തൻ
നീരൊഴുക്കുന്നയുറവയവൾ
മുലപ്പാലിന്റെ സ്രോതിണി….

മൂന്ന്. മുയൽ ചെവിയൻ
“””””””””””””””””””””””””””””””””””””””””””””
പാഴെന്ന് പേരു കേട്ടവനെങ്കിലും
ശരശ്രുതിയെന്നെയെനിക്ക്
ശിരസ്സു വേദനയകറ്റാനറിയാം.

നാല് . തിരുതാളി
“””””””””””””””””””””””””””””””
രാവിലെ വിരിഞ്ഞ്
ഉച്ചയിൽ കൂമ്പും,
ഇലനടുവിൽ
പുള്ളിയുള്ളയെന്നെ
മഹിളകൾക്കുത്തമ
രോഗ ഹാരിണി,
ചുട്ടിത്തിരുതാളിയെന്ന
മാഞ്ജികം.

അഞ്ച്. ചെറുള
“””””””””””””””””””””””””””””
ബലിപ്പൂ ഞാൻ ചെറുള
ശരീരവിഷത്തെ
പുറത്തൊഴുക്കുന്നോൾ …..

ആറ്. നിലപ്പന
“””””””””””””””””””””””””””””
മുസ്ലിയെന്ന് ഹിന്ദിയിൽ ഞാൻ,
എന്നെ കണ്ടാൽ മഞ്ഞപ്പിത്തം
പമ്പ കടക്കും,
വാജീകല്പ്പമെന്ന് പേരെടുത്ത
ശക്തിമാൻ …..

ഏഴ് . കയ്യോന്നി.
“”””””””””””””””””””””””””””””
തെളി കാഴ്ചയും
തഴച്ച ചികുരവും
കരുതലിൻ കരൾ
നിറവും
നൽകും നിനക്കെന്നുമീ
പ്രേമ നല്ലോന്നി….

എട്ട്. പൂവാം കുറുന്തൽ
“”””””””””””””””””””””””””””””””””””'””””'”
സഹദേവിയെന്നറിയുന്നോരും
വിഷാദ പനി, മലമ്പനി
അർശ്ശസ് ദോഷാദികൾ
ഹരിച്ചുത്തമമാക്കിടുമെന്നെ
വണങ്ങിയാൽ….

ഒൻപത് മുക്കുറ്റി.
“”””””””””””””””””'”””””””””””””””
കവികളെഴുതി
നിറം ചാലിക്കുന്നെന്നെ
സർവദാ ,
പ്രിയമെഴും
ഗ്രാമീണ നൽക്കുറ്റി…..

പത്തു്. ഉഴിഞ്ഞ
“”””””””””””””””””””””””””””””
ഇന്ദ്രവല്ലരി ഞാൻ
ജ്യോതിഷ്മതി
സുഖപ്രസവവിധി
ഹേതുവെന്നെന്നെ
സുപ്രസിദ്ധയാക്കുന്നെല്ലാരും…

കവർ : സി പി ജോൺസൺ

Comments

You may also like