പൂമുഖം LITERATUREകവിത അതിഥി
വൈകിയ വണ്ടിയിൽനിന്ന്
തനിച്ചിറങ്ങിയ ഒരു
തണുപ്പ്
എന്റെ ഉഷ്ണമാപിനികളുടെ
മുനമ്പിൽനിന്ന്
കുടമണിയില്ലാത്ത ആട്ടിൻകുട്ടികളെ
മടക്കി വിളിച്ചു

നെടുവീർപ്പുകളുടെ
ഇല മറവിലൂറിയ
വെളിച്ചം മായ്ച്ച്
പൂഴിയുരുകിയ നിരത്തിൽ
ഇരുട്ടു വരച്ചു

വേഗം കിതയ്ക്കുന്ന
മഴ മേഘങ്ങളോട്
സന്നാഹമൊരുക്കാനും
മഴവില്ലിനെ തടവിലാക്കാനും
അതു കല്പിച്ചു

ഇരട്ടക്കുതിരകൾ വലിക്കുന്ന
ഒരു രഥം
വന്നടുക്കും മുമ്പെ

നെരിപ്പോടിന്റെ
നാട്ടിലേയ്ക്കുള്ള വഴി
ഞാൻ മറന്നിരുന്നു…

 

Comments
Print Friendly, PDF & Email

You may also like