കാര്‍ത്തികയുടെ രാത്രി സവാരി
[dropcap]ശ[/dropcap]ബ്ദങ്ങളെല്ലാം ഉള്ളിലേക്ക് കുത്തിയിറങ്ങി ഉച്ചത്തില്‍ പൊട്ടിത്തെറിച്ചപ്പോഴായിരുന്നു അത്. ശബ്ദങ്ങള്‍ വെള്ളിടി പോലെ ഉള്ളുമുറിച്ച് തലയ്ക്കകത്തേക്ക് കടന്നു കളഞ്ഞു. വളഞ്ഞ് പുളഞ്ഞ് മിന്നലിന്‍റെ നാരായി അത് പടര്‍ന്നു. നന്ദന്‍ ഉറക്കം പിടിച്ചിരുന്നു. ഉറങ്ങാത്ത ഉറക്കമാണതെന്ന്‍ അടുത്തു കിടക്കുന്നയാള്‍ക്ക് അറിയുന്ന ഉറക്കം. ഇടയ്ക്കിടെ ഉണ്ടാവും നന്ദന്‍റെ ഈ ഉറക്കക്കളി. പണിയൊതുക്കി കിടക്കാന്‍ വന്ന കാര്‍ത്തിക കൂര്‍ക്കം വലിയാണോ അല്ലേ എന്ന സംശയത്തില്‍ കുറച്ചൊന്നു കാത്തു. അല്ലെങ്കിലും അങ്ങനെയാണ്. നന്ദന്‍റെ സംസാരവും തമാശകളുമെല്ലാം കൂട്ടുകാരുടെContinue Reading




















