July 2017 (Page 2)

മണ്ണിൽ ജീവന്റെ നനവാണ്‌ മഴ. മഴ നനയുന്നത് എനിക്കും ഇഷ്ടമാണ് വിഷമങ്ങളെ നനച്ച് കരിമ്പനടിപ്പിക്കുമെങ്കിലും പക്ഷെ, പുലർച്ചകളിലെ- യിരുളലകളെ വകഞ്ഞുമാറ്റി കുന്നുകൂടിക്കിടക്കുന്ന നിർബന്ധങ്ങളിലേ- ക്കിറങ്ങേണ്ടി വരുന്നോർക്ക് ഒറ്റ ജോടി ചെരുപ്പിൽ വേനലും മഴയും കടക്കാൻ കഷ്ടപ്പെടുന്നവർക്ക് കോട്ടൺ സാരി മാറ്റി ഷിഫോണിൽ കയറി, കനം വെച്ച അടിപ്പാവാട പൊക്കിപ്പിടിച്ച് ബസ്സ് കയറാനോടുന്നവർക്ക് അഞ്ചാറ് വീട്ടിൽ മുറ്റമടിച്ച്‌, പിന്നെ പല വീടുകളിൽ കാവലാളായി പോവേണ്ട കുഞ്ഞോമനയ്ക്ക് പുത്തൻകുട നിവർത്തി നനയ്ക്കാൻ മടിയുള്ളContinue Reading

. ചെയ്ത ജോലിക്കുള്ള കൂലിയാണ് അവർ ചോദിക്കുന്നത്. ചൂഷണത്തിന് അവസാനം കാണണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. ധാരാളിത്തത്തിനായുള്ള പണം സമ്പാദിക്കാനല്ല അവർ സമരം ചെയ്യുന്നത്. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശപ്പെട്ട ശമ്പളത്തിന് വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്. അവരെ ആത്മാർത്ഥമായും പിന്തുണക്കുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നതിന് ഒരു ചെലവുണ്ട്. അവിടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് ഡോക്ടർമാർക്കും നേഴ്സ്മാർക്കും ലബോറട്ടറി ജീവനക്കാർക്കും മറ്റു ജീവനക്കാർക്കും ശമ്പളം നൽകേണ്ടത്. ആശുപത്രി നടത്തുന്നവർക്ക് ലാഭവുംContinue Reading

  എനിക്കെന്നെ പേടിയായിട്ടുമേല ബഹിരാകാകാശ- പേടകത്തെപ്പോലും വെല്ലുന്ന ഈ ഉടല്‍ കുന്ത്രാണ്ടം… ഗ്രഹിക്കാനാവാത്ത അതിന്‍റെ കോപ്പിലെ കോഡുകള്‍ തലങ്ങുംവിലങ്ങും എലിക്കാഷ്ടംപോലെ നൂറുനൂറു സര്‍ക്യൂട്ടുകള്‍.. പച്ചമാംസത്തില്‍ കുഴിച്ചിട്ട കേബിളുകള്‍.. അതില്‍ എടങ്ങേടിട്ടൊഴുകുന്ന വൈദ്യുതിലായനി.. ഉള്ളിത്തൊലിപോലുള്ള ഈ ചര്‍മ്മത്തിനുള്ളില്‍ ആയിരത്തൊന്നു ഭ്രാന്തുകളെ പൊതിഞ്ഞുപിടിച്ച് എന്റെ ഈ ഓടുന്നയുടല്‍ ചാടുന്നയുടല്‍ കല്ലുരുട്ടി മലയറുന്നയുടല്‍… എന്റെ നൃത്തം ചെയ്യുന്ന ഉടല്‍… അട്ടഹസിക്കുന്നയുടല്‍ പൊട്ടിപ്പൊട്ടി കരഞ്ഞുപൊട്ടുന്ന ഉടല്‍…. ഹൊ പേടിയാ…പേടിയാ…. നിമിഷത്തിനും ചുവന്ന അസ്തമയപ്പുവിനുമിടയില്‍ എന്നെ ഇങ്ങനെContinue Reading

അഴിഞ്ഞു തൂവി കിടക്കുന്ന മണ്ണിനു മീതെ കാതു ചേർത്തുവെച്ചാൽ ഉറങ്ങിക്കിടക്കുന്ന മരക്കുഞ്ഞുങ്ങൾ ശ്വാസമെടുത്തു വിടുന്നതു കേൾക്കാം. അമ്മ വയറിനുള്ളിൽ കുഞ്ഞുവാവ ഉറങ്ങും പോലെ കട്ടിപ്പുതപ്പിനുള്ളിൽ ചില്ലകൾ വളച്ചുവെച്ച് ഇലകൾ ചുരുട്ടിവെച്ച് പൂക്കൾ പൊതിഞ്ഞുവെച്ച് മണം അടച്ചു വെച്ച് ഒരു കാടുറങ്ങുന്നുണ്ട്. ഇടയ്ക്കു ചില പച്ചപ്പ് തലനീട്ടി നോക്കുന്നുണ്ട് ഒരു കാറ്റു് മണ്ണിൽ ചുണ്ടു ചേർത്ത് ചുറ്റിപ്പറ്റി നടക്കുന്നുമുണ്ട്. ശലഭം, സമയമായില്ലേ? എന്നു ചോദിക്കുന്നുണ്ട്.Continue Reading

പച്ചപ്പുളി ചുടു കഞ്ഞിവെള്ളത്തില്‍ തന്നെയാണ് പിഴിഞ്ഞത് ചീനമുളകും മഞ്ഞളും പാകത്തിനും പച്ച കുരുമുളക് ചൊടി വേണമെന്ന് തീരുമാനിച്ചും ചേര്‍ത്തതാണ്. കടം വാങ്ങിച്ചാണെങ്കിലും കരിപിടിച്ച ചട്ടി അടുപ്പില്‍ വെച്ചാണ് വേവിച്ചത്. ഉരുണ്ട മത്തി കറി തിളച്ചിട്ടാണ് ചേര്‍ത്തത് വെളിച്ചെണ്ണയും കറിവേപ്പിലയും കറിയിറക്കി വെച്ചാണ് ഒഴിച്ചത്, ന്നാലും… എന്തോ ഒരു കുറവ് ..!!Continue Reading