മാധവി പരിയാത്ത്

രണ്ടില്‍ ചില്വാനം മണിക്കൂറിന്‍റെ ശുദ്ധസന്തോഷാവസ്ഥയ്ക്കെന്തു പേര് പറയും? ഇനി മുതല്‍ അതിനു ‘തൊണ്ടിമുതലും ദൃക് സാക്ഷിയും’ എന്ന് പറയാം. സിനിമ ഇറങ്ങിയിട്ട് ഒരാഴ്ച പിന്നിടുമ്പോഴേക്കും പ്രേക്ഷകരുടെ വാക്കിന്‍റെ വിലയും ബലവും ഈ സിനിമയ്ക്ക് കൊടുത്തിട്ടുള്ള ആക്കം ചില്ലറയല്ല. ഇത്രയും ചെറിയ ഒരു പ്രമേയത്തിന് ഇത്ര ലളിത മായൊരു ആഖ്യാനം മെനഞ്ഞെടുക്കണമെങ്കില്‍, ഇത് ശ്രമകരമേയല്ല എന്ന മട്ടു തോന്നിച്ചുകൊണ്ട് അഭ്രപാളികളില്‍ അതിസൂക്ഷ്മമായി പകര്‍ത്തണമെങ്കില്‍, അത് കണ്ടിറങ്ങിയ പ്രേക്ഷകന്‍റെ മനസ്സില്‍ സിനിമയെക്കുറിച്ചുള്ള ചിന്തContinue Reading