സില്‍വിന ഒക്കാമ്പൊ

സില്‍വിന ഒക്കാമ്പോ (1903-1993): ബ്യൂനോസ് ഐരിസില്‍ ജനിച്ചുവളര്‍ന്ന ചിത്രകാരിയും വിവര്‍ത്തകയുമായ കഥാകൃത്ത്. കഥാസമാഹാരങ്ങള്‍ കൂടാതെ അനവധി കവിതകളും സില്‍വിനയുടേതായുണ്ട്. സ്പാനിഷ് ഭാഷയില്‍ നിന്ന്‍ ഡാനിയല്‍ ബാള്‍ഡര്‍സ്റ്റണ്‍ വിവര്‍ത്തനം ചെയ്ത Thus Were Their Faces എന്ന കഥാസമാഹാരത്തിലെ 'The velvet dress' എന്ന ചെറുകഥ.

    റെക്കൊലീറ്റ ജലധാരയില്‍ നിന്ന്‍ തൂവാല നനച്ച് നെറ്റിയിലെ വിയര്‍പ്പ് തുടച്ചുകൊണ്ട് ആകെ ക്ഷീണിച്ചു തളര്‍ന്നാണ് ഞങ്ങള്‍ ഒടുവില്‍ അവിടെയെത്തിയത് മനോഹരമായ ഉദ്യാനമുള്ള അയാക്കുചോ തെരുവിലെ ആ വീട്ടില്‍.ഹാ, എന്തൊരാനന്ദം! ഞങ്ങള്‍ അഞ്ചാംനിലയിലേയ്ക്കുള്ള എലിവേറ്ററില്‍ കയറി. എന്‍റെ ഈ മുഷിഞ്ഞ വസ്ത്രങ്ങള്‍ കാരണം ഈ യാത്രയില്‍ എനിക്കത്ര മന:സുഖമൊന്നും തോന്നിയില്ല. മാത്രമല്ല, പുറത്തു പോകാന്‍ അനുകൂലമായൊരു മാനസികാവസ്ഥയിലുമായിരുന്നില്ല ഞാന്‍. ഉച്ച തിരിഞ്ഞുള്ള സമയം കിടക്കവിരി അലക്കിയും തേച്ചുമടക്കിയും മറ്റുംContinue Reading