ഇന്ത്യക്കുള്ള പാഠങ്ങള്‍- ട്രംപിന് ശേഷമുള്ള ജനപ്രിയതാവാദം
മുകുള്‍ കേശവന്‍ പരിഭാഷ: എന്‍.പി.ആഷ്ലി [dropcap]ന്യൂ[/dropcap]ഡല്‍ഹിയില്‍ നിന്ന് നോക്കുമ്പോള്‍ വലതുപക്ഷ ജനപ്രിയതയുടെ ആഗോള അലയടി എങ്ങനെയിരിക്കും? ബ്രെക്സിറ്റിനും ട്രംപിന്‍റെ വിജയത്തിനും ശേഷമുണ്ടായ ഉദാരവാദികളുടെ നിരാശാപ്രകടനങ്ങള്‍ ഇടതുപക്ഷത്ത് നിന്നും വലതുപക്ഷത്ത് നിന്നും ‘അപ്പോഴേ പറഞ്ഞതല്ലേ?’ എന്ന പഴി കേള്‍ക്കാന്‍ കാരണമായിട്ടുണ്ട്. രണ്ട് പരസ്പര ബന്ധിതമായ പരാജയങ്ങള്‍ക്കാണ് രണ്ടു വശവും ഉദാരവാദികളെ പഴി പറയുന്നത്. ഒന്ന്, സാമ്പത്തിക സ്തംഭനാവസ്ഥയോടും നിശബ്ദരായ തൊഴിലാളി വര്‍ഗ്ഗങ്ങള്‍ സഹിക്കേണ്ടി വന്ന പതനത്തോടും കാണിച്ച ആന്ധ്യത്തിന്. രണ്ട്, തൊഴിലാളിContinue Reading

















