ഒരു ചെടി പറയുന്നത്
[dropcap]എ[/dropcap]ന്നെ നീ ഒന്ന് പറിച്ചു നടണം. കരിഞ്ഞുണങ്ങും മുൻപ് നനവാർന്നോരിടത്തേക്ക് ഞാൻ അറിയാതൊന്നു മാറ്റിനടണം . മണ്ണിൽ ഉറപ്പിച്ച മനസ്സായ വേരുകൾ പൊട്ടാതെ ,നോവാതെ പറിച്ചെടുക്കണം. വേരിനെ പിരിയാതെ ,മുറുകെ പിടിക്കുന്ന ഓർമ്മയാം മണ്ണിൻകണങ്ങളെ – തൂവാതെ തന്നെ അടർത്തീടണം. മണ്ണിൽ നിന്നടരുമ്പോൾ , ഒറ്റപ്പെടുമ്പോൾ കുറച്ചു നേരം ഒന്നുറങ്ങിടും ഞാൻ . ഒട്ടൊന്നു വൈകാതെ , ഒട്ടുമേ വാടാതെ എന്നെ നീ മാറ്റി പ്രതിഷ്ഠിക്കണം . ഉണരുമ്പോൾContinue Reading





















