മുനീർ കെ. ഏഴൂർ

മലപ്പുറം ജില്ലയിലെ തിരൂർ - ഏഴൂർ സ്വദേശി.
ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു.
പിരിച്ചെഴുത്ത് എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

(അരുതേയെന്ന ഉണ്ട) പ്രലോഭനങ്ങളുടെ തീവണ്ടിയിൽ വെച്ച് കണ്ടുമുട്ടുന്നു നമ്മളെന്നുറപ്പിക്കുമ്പോൾ അകത്തോപുറത്തോയെന്ന് കാഴ്ചകളെ മനോനില തെറ്റിയ്ക്കുന്നു ഞങ്ങളിരുന്ന ബോഗിയുടെ ജനാലകൾ ഉരുകിപ്പോകുന്ന പാളത്തിലേക്കിറങ്ങുന്നു കാറ്റിന്റെ വേഴ്ചയിൽ വണ്ടി വായ്നോട്ടക്കാരുടെ നഗരത്തിൽ നിന്നും കരിമ്പനകൾക്കിടയിലേക്ക് വെട്ടിച്ചു കയറുന്നു ചുണ്ടുകൾക്കിടയിൽ പെട്ടുപോയൊരു രാജ്യം പൊടുന്നനെ അതിരുകൾ നീട്ടിവരക്കുന്നതറിഞ്ഞ് ഞങ്ങളൊരു യുദ്ധത്തെ കുറിച്ചു സംസാരിക്കുന്നു കാറ്റ് കിതയ്ക്കുന്ന രണ്ടു പതാകകളേന്തിവരുന്നു പ്രണയത്തിന്റെ യുദ്ധക്കുറ്റവാളികളേയെന്ന് അഭിവാദ്യം ചെയ്ത് സഹയാത്രികരൊന്നൊന്നായ് ഇറങ്ങിപ്പോകുന്നു ഞാനുമവളും നേർക്കുനേർ ഉന്നം പിടിക്കുന്നു നിശബ്ദതContinue Reading