Travel (Page 25)

ആമുഖം ബ്രസീലിന്‍റെ ചരിത്രം എന്നാല്‍ അവിടത്തെ ആദിമ ജനതയില്‍ നിന്ന് തുടങ്ങുന്നു. കൊതിമൂത്ത യൂറോപ്യന്മാര്‍ ഇവിടെ കാല് കുത്തുന്നത് വരെ ഇവിടത്തെ ജീവിതം പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്നുള്ളതും സന്തോഷകരവുമായിരുന്നു. പോര്‍ച്ചുഗീസ്കാരനായ പെദ്രോ ആൽവാരസ് കബ്രാൽ എത്തിയതിനു ശേഷം ഇല്ലാതായത് അതുവരെയുണ്ടായിരുന്ന ഒരു സംസ്കാരം ആയിരുന്നു. 1822 ല്‍ സ്വാതന്ത്ര്യം നേടിയ ഈ രാജ്യം മിക്കപ്പോഴും ഏകാധിപതികളുടെയും പട്ടാള ഭരണത്തിന്‍റെയും കീഴിലായിരുന്നു. ബ്രസീലിലേക്ക് പ്രധാനമായും കുടിയേറ്റം വന്നത് 1870 മുതല്‍ 1975 വരെയാണ്.Continue Reading

ജന്തുലോകങ്ങളുടെ സ്വാതന്ത്ര്യ ബോധം വാനരക്കൂട്ടങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞുനടക്കുന്ന ഭൂമികയാണ് വൃന്ദാവനം . യുവാക്കളും യുവതികളും ഗർഭിണികളും മധ്യവയസ്കരും നെറ്റിയിൽ കാലം നൽകിയ ദീക്ഷണരേഖകൾ ഉള്ള പടുവൃദ്ധന്മാരും  വരെ അക്കൂട്ടത്തിലുണ്ട്. മതിലുകൾ,പുരപ്പുറങ്ങൾ, വൃക്ഷങ്ങൾ,റോഡുകൾ തുടങ്ങി അവ കയറിയിറങ്ങാത്ത ഒരിഞ്ചു സ്ഥലം പോലും ഭൂമിയിലില്ല. ജന്മഗുണമായി വന്നു ചേർന്ന ചാപല്യങ്ങൾ നിമിത്തം പലരിൽ നിന്നും കിട്ടിയിട്ടുള്ള പ്രഹരങ്ങൾ ചിലതിന്‍റെയെല്ലാം ശരീരത്തിൽ മുറിപ്പാടുകളായി കിടപ്പുണ്ട്. പഴക്കച്ചവടക്കാരുടേയും  മറ്റു ഭക്ഷണ സാധനങ്ങൾ വിൽക്കുന്നവരുടേയും അടുത്ത്Continue Reading

മനുഷ്യകുലത്തിന്‍റെ ശ്രേയസ്സ് ലക്ഷ്യമാക്കി അവതരിച്ച ശ്രീകൃഷ്ണന്‍ ജീവിതത്തിന്‍റെ അടിസ്ഥാന സമസ്യകളായ സുഖ ദുഃഖ ദ്വന്ദങ്ങളെ തന്‍റെ അവതാരത്തില്‍ മാതൃകാപരമായി സന്നിവേശിപ്പിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് . പ്രപഞ്ച സത്യങ്ങളായ ഈ സമസ്യകളെ മനുഷ്യപക്ഷത്തു നിന്ന് നോക്കിക്കണ്ടു അനുഭവിക്കാനും അവയെ നേരിടാനുള്ള ആത്മീയസൂത്രങ്ങൾ പകർന്നു നൽകാനും കൃഷ്ണാവതാരത്തിനു സാധ്യമായി. ആറു ഗുണമൂല്യങ്ങൾ സമ്മേളിക്കുന്ന വിശിഷ്ടപ്രഭാവത്തെയാണ് ഭഗവാൻ എന്ന സംജ്ഞകൊണ്ടു അർത്ഥമാക്കുന്നത് . ശ്രീകൃഷ്ണൻ ഈ ഗുണങ്ങളുടെ സമഞ്ജസമായൊരു സമ്മേളനമാണ്.സൗന്ദര്യം, ഐശ്വര്യം,ജ്ഞാനം, ബലം, യശസ്സ്, ത്യാഗംContinue Reading

ഞാൻ കണ്ട കെനിയൻ കാഴ്ചകൾ – 1 യാത്രകൾ എന്നും മനുഷ്യ സമൂഹത്തിനു പകർന്നു നൽകുന്ന മായക്കാ ഴ്ചകൾ ഒരുപാട് നിറഭേദങ്ങൾ ആണ്. ആ നിറഭേദങ്ങൾ തേടിയുള്ള ഒരു യാത്ര നിങ്ങൾക്കു  മുന്നിൽ രണ്ടോ മൂന്നോ ഭാഗങ്ങൾ ആയി എഴുതുവാൻ ഉള്ള ശ്രമത്തിൽ ആണ്. ജോലിയുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ രാജ്യങ്ങൾ പലതും സന്ദർശിക്കാൻ ഇടയായിട്ടുണ്ടെ ങ്കിലുംകെനിയ ആയിരുന്നു കൂടുതൽ മനസ്സിൽ തങ്ങി നിന്നത്. ഇപ്പോഴും തുടരുന്ന ഈ യാത്രയ്ക്ക് ഇനിയും നീളം കൂടാൻ മനസ്സു Continue Reading

ഐ എഫ് സിഇന്നത്തെ യാത്ര Federal Institute ലെക്കെന്നന്നത്കൊണ്ട് രാവിലെ ഏഴു മണിക്ക്തന്നെ റെഡിയായിരുന്നു. താഴെ ലോബിയില്‍ എത്തിയപ്പോള്‍ എല്ലാവരുമുണ്ട്. ആന്ദ്രെ വന്നപ്പോള്‍ മൂന്നാലാളുകള്‍ കൂടുതലുള്ളതുകൊണ്ട് പലരും കാറില്‍ മുന്നില്‍ പോയി.ഞങ്ങളുടെ ബസ്സ്‌ പുറകില്‍ പുറപ്പെട്ടു. സാധാരണ കാണുന്ന ബസ്സല്ല ഇത് ഡ്രൈവറും മാറ്റം. അസാമാന്യനീളമുള്ള, നരയുള്ള താടി ഒതുക്കിവെച്ച സുമുഖനായ ഒരാള്‍. നല്ല നിയന്ത്രണത്തില്‍ ബസ് ഓടിക്കുന്നതിടയ്ക്ക് പറഞ്ഞു നമ്മള്‍ റയോ ഗ്രണ്ടേ സുല്‍ സംസ്ഥാനത്തിന്‍റെ അതിര്‍ത്തി കടക്കുന്നു.Continue Reading