Travel (Page 24)

 സ്വാതന്ത്ര്യബോധം വാനരക്കൂട്ടങ്ങള്‍ തലങ്ങും, വിലങ്ങും പാഞ്ഞു നടക്കുന്ന ഭൂമികയാണ് വൃന്ദാവനം. യുവാക്കളും, യുവതികളും, ഗര്‍ഭിണികളും, മധ്യവയസ്കരും, നെറ്റിയില്‍ കാലം നല്‍കിയ ധിഷണരേഖകള്‍ ഉള്ള പടുവൃദ്ധന്മാരും ഒക്കെ അക്കൂട്ടത്തിലുണ്ട്. മതിലുകള്‍, പുരപ്പുറങ്ങള്‍, വൃക്ഷങ്ങള്‍, റോഡുകള്‍ തുടങ്ങി അവ കയറിയിറങ്ങാത്ത ഒരിഞ്ചു സ്ഥലംപോലും വൃജഭൂമിയിലില്ല. ജന്മഗുണമായി വന്നു ചേര്‍ന്ന ചാപല്യങ്ങള്‍ നിമിത്തം പലരില്‍ നിന്നും കിട്ടിയിട്ടുള്ള പ്രഹരങ്ങള്‍ ചിലവയുടെ ശരീരത്തില്‍ മുറിപ്പാടുകളായി കിടപ്പുണ്ട്. പഴക്കച്ചവടക്കാരുടേയും, മറ്റു ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നവരുടേയുമടുത്ത് ഇവരുടെ വിളയാട്ടം അധികംContinue Reading

ജനാധിപത്യ വ്യവസ്ഥകള്‍ പുലരുന്ന ഇന്ത്യയില്‍ സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തുള്ള പല നന്മകളും പഴഞ്ചന്‍, പുരാതനം, തുടങ്ങിയ പദങ്ങളുപയോഗിച്ച് അലസമായി നോക്കിക്കാണുന്ന കാലമാണിപ്പോള്‍. കൃതയുഗം, ത്രേതായു ഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാല് യുഗങ്ങളേയും അവയുടെ പ്രത്യേകതകളേയും ഭാരതീയ വേദസംഹിതകള്‍ ലോകമെമ്പാടുമുള്ള മനുഷ്യരാശിക്ക് പകര്‍ന്നു നല്‍കുന്നു. നാല് യുഗങ്ങളില്‍, സത്യധര്‍മ്മങ്ങള്‍ക്ക് കടുത്ത മൂല്യചുതി അനുഭവപ്പെടുന്ന കലിയുഗത്തിലാണ് നമ്മളെല്ലാം ജീവിക്കുന്നത്. അത് ആരംഭിച്ചിട്ട് അയ്യായിരത്തിലധികം വര്‍ഷം പിന്നിട്ടിരിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്‍റെ അവതാരമഹത്വവുമായി ബന്ധപ്പെട്ടാണ് ഇതിനു മുമ്പുണ്ടായിരുന്ന ദ്വാപരയുഗത്തിന്‍റെContinue Reading

  പത്താം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യ പരസ്പരം കലഹിക്കുന്ന വൈക്കിംഗ് പ്രഭുക്കന്മാരുടെ നാടായിത്തീര്‍ന്നു. കിയേവിലെ അന്നത്തെ പ്രഭു, വ്ലാഡിമിര്‍ ആയിരുന്നു അവരില്‍ ഏറ്റവും ശക്തന്‍. തന്റെ കീഴിലുള്ള, നാനാഭാഷകള്‍ സംസാരിക്കുന്ന, വിവിധ സാംസ്ക്കാരിക പശ്ചാത്തലമുള്ള ജനങ്ങളെ ഒന്നാക്കാന്‍ കഴിയുന്ന ശക്തി ഏതാണെന്ന് വ്ലാഡിമിര്‍ ആലോചിച്ചു; അന്വേക്ഷിച്ചു. ഇക്കാര്യത്തില്‍ മതത്തോളം പറ്റിയ മറ്റൊന്നും ഇല്ലെന്നു മനസിലാക്കിയ വ്ലാഡിമിര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലേയ്ക്കും തന്റെ ദൂതന്മാരെ അയച്ചു. അവര്‍ ജൂത, ഇസ്ലാം, കത്തോലിക്കാ മതങ്ങളിലെContinue Reading

    യുക്രൈന്‍ ഒരു ചെറിയ രാജ്യമല്ല. സോവിയറ്റ് റഷ്യയുടെ ഒരു കഷണം സ്വതന്ത്രമായതാണ് യുക്രൈന്‍ എന്നു പണ്ടേ അറിയാമായിരുന്നു. അപ്പോള്‍, ഒരു ചെറിയ രാജ്യം, അതായത് കേരളത്തേക്കാള്‍ അല്പംകൂടി വലിപ്പമുള്ള രാജ്യം – എന്നൊക്കെയായിരുന്നു ധാരണ. അവിടെ പോകാന്‍ തീരുമാനിച്ചതിനുശേഷം ഇന്‍റര്‍നെറ്റില്‍ പരതിയപ്പോഴാണ് എന്‍റെ ധാരണ എത്ര തെറ്റായിരുന്നുവെന്ന് മനസിലായത്. ഫ്രാന്‍സ്, ജര്‍മ്മനി, സ്പെയിന്‍ തുടങ്ങിയ പ്രമുഖ യുറോപ്യന്‍ രാജ്യങ്ങളെക്കാള്‍ വലുതാണ്‌. സത്യത്തില്‍ വിസ്തൃതിയുടെ കാര്യത്തില്‍ യുറോപ്പിലെ ഏറ്റവുംContinue Reading

    ജീവിതകാലത്ത് സംഭവിച്ച പ്രധാനപ്പെട്ട സംഭവങ്ങള്‍ ഏതാണെന്നു ചോദിച്ചാല്‍ എല്ലാവരുടെയും ഉത്തരം ഒന്നായിരിക്കില്ല. എന്റെ ഉത്തരം ഇതാ: മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയത്. കമ്പ്യൂട്ടര്‍ സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമായത് സോവിയറ്റ് യുണിയന്റെ പതനം യുറോപ്യന്‍ യുണിയന്‍ പിറന്നത്. ഇതൊക്കെ എന്നെ നേരിട്ടു ബാധിക്കുന്നതാണോ? ആണെന്നും അല്ലെന്നുമാണ് ഉത്തരം. റോക്കറ്റ്‌ സയന്‍സ് വികസിച്ചില്ലായിരുന്നെങ്കില്‍ ഇന്നു നമ്മള്‍ ഉപയോഗിക്കുന്ന പലതും ഉണ്ടാവില്ലായിരുന്നു. കംപ്യുട്ടര്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവ ഇല്ലാത്ത ജീവിതം ഇന്നെത്ര പേര്‍ക്ക് സാധ്യമാണ്?Continue Reading