Travel (Page 23)

ശ്രീകൃഷ്ണഗാഥകളില്‍ നമുക്ക് ഏറെ പരിചിതമായ പ്രദേശമാണ് യശോധര-നന്ദഗോപരുടെ നന്ദഗാവ്. കൃഷ്ണലീലകളോരോന്നും ഈ പ്രദേശവുമായി ബന്ധപ്പെട്ടുള്ള ചരിതങ്ങളാണ്. മൂന്നാം ദിവസത്തെ സന്ദര്‍ശന ഇടങ്ങളില്‍ നന്ദഗോപരുടെ വസതിയായിരുന്ന, കുന്നില്‍ മുകളിലെ ക്ഷേത്രവും ഉള്‍പ്പെട്ടിരുന്നു യാത്ര പുറപ്പെടും മുമ്പ് ഗുരുനാഥന്‍ ഘനശ്യാമദാസ്‌ ബാബാജിയുടെ മന്ദിരത്തില്‍ വച്ച് സാധുസന്ന്യാസിമാര്‍ക്ക് പ്രസാദവിതരണം ഏര്‍പ്പാടാക്കിയിട്ടുണ്ടായിരുന്നു. വൃന്ദാവനത്തിലേയും പരിസരദേശങ്ങളിലേയും ഒട്ടനവധി സന്ന്യാസിമാര്‍ അതില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. പലവിധത്തിലുള്ള ആടയാഭരണ ങ്ങളും, ഭാണ്ഡക്കെട്ടുകളും പേറുന്നവര്‍. സമാധിയിലെ സ്ഥിരതാമസക്കാരായ പ്രാവുകളുടെ കുറുകലുകള്‍ക്കിടയില്‍ സാധുക്കള്‍Continue Reading

സന്ന്യാസത്തിന്‍റെ മഹത്വം ശ്രീ കൃഷ്ണഭൂമിയിലെമ്പാടും വിവിധ തരത്തിലും ഭാവത്തിലുമുള്ള സന്ന്യാസിവര്യന്മാരെ കാണുവാന്‍ കഴിയും. മിക്കവാറും ഇഹലോക പൊള്ളത്തരങ്ങളെക്കുറിച്ച് ബോധ്യമുള്ളവരും ഐഹിക വിഷയങ്ങളില്‍ നിലവിട്ടു അഭിരമിക്കാന്‍ കൂട്ടാക്കാത്തവരുമാണ്. അവരുടെ ജീവിതം പുറമേ നിന്ന് നോക്കുന്നവര്‍ക്ക്‌ അലസവും, വിരസവും, ശൂന്യവുമായി തോന്നിക്കൂടായ്കയില്ല. ദാനമായി ലഭിക്കുന്ന പ്രസാദം ഭക്ഷിച്ച്‌ ശരീരമെന്ന സ്ഥൂല പ്രകൃതിയെ കേവലമായി കരുതുന്നവരുമാണ് മിക്കവാറും പേര്‍ . അതിന്‍റെ ആരോഗ്യത്തിനോ ഭംഗിക്കോ മോടിക്കോ വേണ്ടി യാതൊന്നും അവര്‍ ചെയ്യുന്നതായിക്കണ്ടില്ല. അതുകൊണ്ടുതന്നെ ഗോപീചന്ദനക്കട്ടContinue Reading

രാധാദാസി  ഗുരുനാഥന്‍ ഘനശ്യാമദാസ് ബാബാജിയുടെ ഇടമായ സമാധിമന്ദിരത്തില്‍ വച്ചാണ് രാധാദാസിയെ ഞങ്ങള്‍ പരിചയപ്പെടുന്നത്. ഗുരുനാഥന്‍റെ ശിഷ്യപരമ്പരയുടെ ഒടുവിലത്തെ കണ്ണി. യൂറോപ്പിലെ ബെൽജിയം  സ്വദേശിനിയാണവര്‍. ബാല്യത്തില്‍ തന്നെ മാതാപിതാക്കളെ അവരുടെ വിവാഹമോചന ത്തിലൂടെ നഷ്ടപ്പെടേണ്ടി വന്ന യുവതി. വയസ്സ് ഏറിയാല്‍ ഇരുപത്തിയാറ്. മൈക്കല്‍ ആഞ്ജലോയുടെ മാര്‍ബിള്‍ ശില്‍പ്പങ്ങളില്‍ മാത്രം കണ്ടു മറന്ന മുഖലാവണ്യം. ബല്‍ജിയത്തില്‍ അമ്മയോടും, മറ്റു സഹോദരങ്ങളോടുമൊപ്പം താമസിച്ചു വരുമ്പോള്‍ ഒരു പ്രണയനൈരാശ്യം, ജീവിതത്തെ പുതിയൊരു വീക്ഷണ കോണിലൂടെ  നോക്കിക്കാണാന്‍ രാധാദാസിയെContinue Reading

ഗോവര്‍ദ്ധനഗിരി  ഗോവര്‍ദ്ധനമെന്ന പേരില്‍ അടങ്ങിയിരിക്കുന്ന പ്രകൃതിസ്നേഹത്തെ അന്വര്‍ത്ഥമാക്കുന്ന കാഴ്ചകളാണ് ആ പ്രദേശത്തേക്ക് അടുക്കുന്തോറും തെളിഞ്ഞു കണ്ടത്. കാളകള്‍, പോത്തുകള്‍, പശുക്കള്‍, എരുമകള്‍ തുടങ്ങിയവയുടെ സമൃദ്ധി കാണാനായി. ലോകത്ത് പൊതുയിടങ്ങളില്‍ ആര്‍ക്കുമൊരു പരാതിക്കിടനല്‍കാത്ത വിധം സ്വാതന്ത്ര്യബോധത്തോടെ ഇത്രയേറെ കന്നുകാലികള്‍ വിഹരിക്കുന്ന ഒരിടം വേറെ കാണാന്‍ ബുദ്ധിമുട്ടായിരിക്കും. . ഗോവര്‍ദ്ധന പരിക്രമണത്തിന് ഞങ്ങളുടെ മാര്‍ഗ്ഗദര്‍ശിയായി എത്തിയത് സമാധിമന്ദിരത്തിലെ ഘനശ്യാമദാസ്‌ ബാബാജിയുടെ അടുത്ത അനുചരന്‍ ദയാല്‍ ബാബയാണ്. ഇരു നിറത്തോടു കൂടിയ കൃശഗാത്രനാണദ്ദേഹം. പൂര്‍വ്വാശ്രമംContinue Reading

ക്ഷേത്രങ്ങള്‍ സമാധികള്‍  ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ പരമ്പരയിലെ ആറു ഗോസ്വാമിമാരില്‍പ്പെട്ട പ്രമുഖ സന്യാസിവര്യനായ ഗോപാലഭട്ട് ഗോസ്വാമിയുടെ പിന്തുടര്‍ച്ചക്കാരനാണ് ഘനശ്യാമദാസ് ബാബാജി. വൃന്ദാവനത്തിലെ പ്രശസ്തമായ രാധാരമണ്‍‌ ക്ഷേത്രത്തിന്നടുത്തുള്ള സമാധി മന്ദിരത്തില്‍ തന്‍റെ ശിഷ്യ സമ്പത്തോടും, അന്തേവാസികളോടുമൊപ്പം ധ്യാന നിമഗ്നനായി ജീവിതം തുടരുന്നു. ഞങ്ങളുടെ തീര്‍ത്ഥാടക സംഘത്തിലെ അമരക്കാരിലൊരാളായ ശങ്കര്‍ഷന്‍ ദാസിന്‍റെ ഗുരു ഘാനശ്യാമദാസ് ബാബാജിയാണ്. അതുകൊണ്ടുതന്നെ സമാധി മന്ദിരത്തില്‍ അദ്ദേഹം ഞങ്ങള്‍ക്കായി ഒരുക്കിയിരുന്ന ആതിഥ്യ മര്യാദ  സംവിധാനങ്ങള്‍ എക്കാലത്തും ഓര്‍ത്തിരിക്കാന്‍ വക നല്‍കുന്നതായിരുന്നു.Continue Reading