Travel (Page 10)

ബോസ്‌ഫൊറസ് ക്രൂയിസ് ബോസ്‌ഫോറസ് ബോട്ട് ടൂറിന് ടിക്കറ്റ് എടുത്തു അല്പനേരം കാത്തു നിന്നപ്പോൾ, വന്ന ബോട്ട് യാത്രക്കാരെ ഇറക്കിയ ശേഷം ജെട്ടിയിൽ കാത്തു നിന്ന ഞങ്ങൾ ഉൾപ്പെട്ട സംഘത്തിന് കയറാൻ അനുവാദം തന്നു. മുകൾത്തട്ടിൽ നിന്ന് കൊണ്ട് കാഴ്ചകൾ കാണുകയോ താഴെ പോയി അവിടെയുള്ള കസേരകളിൽ വിശ്രമിക്കുകയോ ചെയ്യാം. ഞങ്ങൾ താഴത്തെ നിലയിലേയ്ക്ക് പോയി. അവിടെ ചെറിയൊരു കഫെറ്റേരിയ ഉണ്ട്. ചായയും കാപ്പിയും ജ്യൂസും സ്നാക്കുകളും മറ്റും ലഭിക്കും. ഇടയ്ക്കിടെContinue Reading

ഭാഗം 1ഇസ്‌താംബൂളിലേക്ക് നല്ല ഒരു തെളിഞ്ഞ ദിവസത്തിലേക്കാണ് ഞങ്ങൾ ഉണർന്ന് എഴുന്നേറ്റത്. തലേന്ന് രാത്രി 12 മണിയോടുകൂടിയാണ് ഹോട്ടലിൽ എത്തിയത്. ഫ്ലൈറ്റ് താമസിച്ചത് മൂലമുള്ള പ്രശ്നങ്ങളും മറ്റുമായിരുന്നു കാരണം. എന്റെ മറ്റു വിനോദയാത്രകളും പോലെ ഞാനും മകളും മാത്രമായിരുന്നു യാത്രാസംഘത്തിലെ അംഗങ്ങൾ. ലണ്ടനിൽ നിന്ന് എത്തിയ മകളെ ഇസ്താൻബൂളിലെ അത്താതുർക്ക് എയർപോർട്ടിൽ വച്ചു കണ്ടുമുട്ടുകയായിരുന്നു. ഫ്ലൈറ്റ് താമസിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നത് കൊണ്ട് എയർപോർട്ട് പിക്ക്അപ്പ് ഡ്രൈവർ ഫ്ലൈറ്റ് ലാൻഡ് ചെയ്തപ്പോൾContinue Reading

മൈക്കെല്‍ ചാന്‍ഡ്‌ലര്‍ ലണ്ടനിലെ കാക്കത്തമ്പുരാനാണിപ്പോള്‍. അങ്ങനെയൊരു വാക്കുണ്ടോ എന്ന സന്ദേഹത്തിനു മുമ്പില്‍ ഞാന്‍ കുറ്റം സമ്മതിച്ചുകൊണ്ടു പറയുകയാണ്‌: ഇല്ല. അതൊരു പുതിയ വാക്കാണ്‌. Ravenmaster എന്ന പദത്തിന്‌ പകരമായി ഞാന്‍ ഇടുന്ന പേരാണത്. കാക്കത്തമ്പുരാട്ടികള്‍ ക്കാണെങ്കില്‍ ഇതുവരെ പുല്ലിം‌ഗവെല്ലുവിളി ഉണ്ടായിട്ടില്ലാത്തതിനാല്‍ കാക്കകള്‍ക്കു വേണ്ടിയുള്ള ഒരു തമ്പുരാനായ മൈക്കെല്‍ ബാര്‍‌ണി ചാന്‍ഡ്‌ലര്‍ക്ക് ഞാന്‍ ആ നമ്മുടെ ഭാഷയില്‍ ആ പദവി നല്‍കുകയാണ്‌. മൈക്കെലിനു വയസ്സ് 56. മുമ്പ് ബ്രിട്ടനിലെ റോയല്‍ മറീന്‍Continue Reading

(ഇസ്താംബുള്‍ യാത്രാനുഭവം തുടരുന്നു) ഹാളും രണ്ട് മുറികളും തുറന്ന അടുക്കളയും ഉള്ള ഒരു Airbnb യിലായിരുന്നു അഞ്ചു ദിവസത്തെ ഇസ്താംബുള്‍ വാസം. എല്ലാ എഴുത്തും ടര്‍ക്കിഷ് ഭാഷയില്‍ ആയിരുന്നതുകൊണ്ട് ടി വി പ്രവര്‍ത്തിപ്പിക്കുന്നതിനടക്കം സഹായം ആവശ്യമായി വന്നു. പ്രശ്നം ലളിതമായി വിശദീകരിച്ച് വീട്ടുടമയ്ക്ക് ഞങ്ങള്‍ സന്ദേശം അയയ്ക്കും. സംശയത്തിന് ഇട തരാത്ത മട്ടില്‍ പടിപടിയായി നമ്പറിട്ട് കാര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു സെല്‍ഫ് ഹെല്‍പ്പ് വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ മറുപടിയായെത്തും.ടി.വി. പ്രഭൃതികള്‍ പത്തിContinue Reading

ബീഹാറിലേക്ക് തിരിച്ചു വരുന്നത് ഒരു വർഷത്തിന് ശേഷമാണ്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു നീണ്ട ഇടവേള തന്നെയാണ്. മഴ മാറി ചൂട് കുറഞ്ഞ് തണുപ്പിലേക്ക് പതിയെ കാൽ വെക്കുന്ന കാലം. പട്നയിൽ ഇറങ്ങിയപ്പോള്‍ കാര്യമായ മാറ്റങ്ങളൊന്നും കണ്ടില്ല. ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച കാനകൾ മാറ്റി പുതിയത് സ്ഥാപിക്കുന്ന തിരക്ക് ഗതാഗതത്തെ ഒന്ന് കൂടെ കുടുക്കിയിരിക്കുന്നു. പഴയ പോലെ തന്നെ വണ്ടികൾ ശബ്ദത്തോടെ തലങ്ങും വിലങ്ങും. മെട്രോ പണി മറ്റൊരു വശത്ത് നടക്കുന്നു.Continue Reading