Travel (Page 9)

ബൈസാന്റിയവും  കോൺസ്റ്റാന്റിനോപ്പിളും ബി.സി. 6000 മുതലുള്ള ചരിത്രം അവകാശപ്പെടാവുന്ന നഗരമാണ്  ഇസതാംബൂൾ. ഒരു കാലത്ത് അശ്വാരൂഢരായ നാടോടികളുടെ നഗരമായിരുന്ന ഇവിടം. പിന്നീട് വൻ കപ്പലുകളിൽ എത്തുന്ന കച്ചവടക്കാരുടെ കേന്ദ്രമായി. ഗ്രീക്ക്, റോമൻ, ബൈസാന്റിൻ, ഓട്ടോമൻ എന്നീ സാമ്രാജ്യങ്ങളുടെ ഭാഗമായിരുന്ന നഗരത്തിൽ ഓർത്തഡോക്സ് പുരോഹിതന്മാരും കത്തോലിക്കാ പാതിരിമാരും  ഇസ്ലാംമതപണ്ഡിതരും തങ്ങളുടെ കാലടിപ്പാടുകൾ പതിച്ചു കടന്ന് പോയി.  ബിസി 6000ത്തിൽ ഇസ്താംബൂൾ  നിയോലിത്തുകളുടെ അധിവാസ സ്ഥലം ആയിരുന്നു. ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിൽContinue Reading

ടർക്കിഷ് ഇസ്ലാമിക്  ആർട്ട് മ്യൂസിയം ബ്ലൂ മോസ്‌കിന് മുന്നിലുള്ള മതിലിന്റെ അകത്തെ ഭിത്തിയിൽ ഇസ്ലാം മതത്തിൻ്റെ ആധാര ശിലകളെപ്പറ്റിയുള്ള പ്രധാന വിവരങ്ങൾ സംക്ഷിപ്തരൂപത്തിൽ എഴുതി വെച്ചിട്ടുണ്ട്. ഒരു അമുസ്ലിമിന് ഇസ്ലാംമതത്തിൻറെ പ്രാഥമികആശയങ്ങളും അതിന്റെ നെടുംതൂണുകളും ചരിത്രവും പരിചയപ്പെടുത്തുന്ന രീതിയിലാണ് ഇത്  ചിത്രീകരിച്ചിരിക്കുന്നത്. ധാരാളം പേർ അത് വായിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. തൊട്ടടുത്ത് തന്നെ ലോക ചരിത്രത്തിലും സംസ്കാരത്തിലും ശാസ്ത്രപുരോഗതിയിലും മുസ്ലിം ലോകത്തിൻറെ സംഭാവനകൾ എണ്ണിപ്പറയുന്ന ഒരു പ്രദർശനവും കാണാം.Continue Reading

അരസ്താ ബസാറും ബ്ലൂ മോസ്കും ഇസ്താംബൂളിലെ രണ്ടാം ദിവസമാണിന്ന്. ആദ്യം തന്നെ കയ്യിലുള്ള ബ്രിട്ടീഷ് പൌണ്ടും യൂറോയും  മാറ്റി ടർക്കിഷ് ലിറ  ആക്കണം. ഓരോ തെരുവിലും മൂന്നും നാലും മണി എക്സ്ചേഞ്ച് ഷോപ്പുകളാണ് കാണാൻ കഴിഞ്ഞത്. പക്ഷേ പലയിടങ്ങളിലും പല റേറ്റാണ് അതുകൊണ്ട് കുറെ ചുറ്റിക്കറങ്ങിയ ശേഷമാണ് ഏറ്റവും നല്ല റേറ്റ് കണ്ട സ്ഥലത്ത് നിന്നും കുറെ പണം മാറ്റിയെടുത്തു. ആ സമയത്ത് ഒരു ബ്രിട്ടീഷ് പൗണ്ടിന് 21.10 ലിറContinue Reading

ഗുൽഹനെ പാർക്കും സുൽത്താനഹമ്മദ് ചത്വരവും സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ചെറിയ വിശപ്പും  ദാഹവും  തോന്നിത്തുടങ്ങിയിരുന്നു. വഴിയരികിൽ  ചെറിയ ഉന്തുവണ്ടികളിൽ മാതളനാരങ്ങയുടെ ജൂസ്  വിൽക്കുന്നുണ്ടായിരുന്നു. മാതളനാരങ്ങ  രണ്ടായി  മുറിച്ചു  ഒരു   മെഷീനിൽ  വച്ച്  ഞെക്കിപ്പിഴിഞ്ഞു  ജൂസ്  എടുക്കുകയാണ്  ചെയ്യുന്നത്. 50 ലീറയാണ് ഒരു   ഗ്ലാസ് ജൂസിന് വില. വളരെ ഉന്മേഷദായകമായ ഒരു പാനീയമാണിത്.  മറ്റൊരിടത്ത് ചെസ്റ്റ്‌നട്ട്  ചോളം  എന്നിവ ചുട്ടത് വിൽക്കുന്നുണ്ടായിരുന്നു. അവ കനലിൽ വേകുന്ന മണം അന്തരീക്ഷത്തിൽ നിറയുന്നു. 100ഗ്രാം Continue Reading

 ഭാഗം മൂന്ന് ഓറിയന്റ് എക്സ്പ്രസ്സ്  ഓറിയന്റ്  എക്സ്പ്രസ്സ്  എന്ന പേര് കേട്ടിരുന്നുവെങ്കിലും അത് ചരിത്രത്തിലേക്ക് മറയുന്നതിന് മുൻപായി അവസാനമായി യാത്ര അവസാനിപ്പിച്ച  സിർകേസി സ്റ്റേഷൻ കണ്ടത് അപ്രതീക്ഷിതമായി കിട്ടിയ ബോണസ്  ആയിരുന്നു. ഇത്രയും വർഷങ്ങൾക്കു ശേഷം കാണുമ്പോഴും കെട്ടിടത്തിന്റെ വലിപ്പവും പ്രൗഢിയും നിർമ്മാണചാതുരിയും ആരെയും അത്ഭുതപ്പെടുത്തും.  വളരെ പൊക്കത്തിലുള്ള മച്ചും പല നിറത്തിലുള്ള ഗ്ലാസുകൾ പതിച്ച വൃത്താകൃതിയിൽ ഉള്ള ജനാലകളും ഈ മന്ദിരത്തിന്  പ്രത്യേക ചാരുത നൽകുന്നുണ്ട്. മൺമറഞ്ഞു പോയContinue Reading