പേടി
എനിക്കെന്നെ പേടിയായിട്ടുമേല ബഹിരാകാകാശ- പേടകത്തെപ്പോലും വെല്ലുന്ന ഈ ഉടല്‍ കുന്ത്രാണ്ടം… ഗ്രഹിക്കാനാവാത്ത അതിന്‍റെ കോപ്പിലെ കോഡുകള്‍ തലങ്ങുംവിലങ്ങും എലിക്കാഷ്ടംപോലെ നൂറുനൂറു സര്‍ക്യൂട്ടുകള്‍.. പച്ചമാംസത്തില്‍ കുഴിച്ചിട്ട കേബിളുകള്‍.. അതില്‍ എടങ്ങേടിട്ടൊഴുകുന്ന വൈദ്യുതിലായനി.. ഉള്ളിത്തൊലിപോലുള്ള ഈ ചര്‍മ്മത്തിനുള്ളില്‍ ആയിരത്തൊന്നു ഭ്രാന്തുകളെ പൊതിഞ്ഞുപിടിച്ച് എന്റെ ഈ ഓടുന്നയുടല്‍ ചാടുന്നയുടല്‍ കല്ലുരുട്ടി മലയറുന്നയുടല്‍… എന്റെ നൃത്തം ചെയ്യുന്ന ഉടല്‍… അട്ടഹസിക്കുന്നയുടല്‍ പൊട്ടിപ്പൊട്ടി കരഞ്ഞുപൊട്ടുന്ന ഉടല്‍…. ഹൊ പേടിയാ…പേടിയാ…. നിമിഷത്തിനും ചുവന്ന അസ്തമയപ്പുവിനുമിടയില്‍ എന്നെ ഇങ്ങനെContinue Reading





















