EDITORIAL (Page 20)

ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണെന്ന സൂചനകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നിശബ്ദ അടിയന്തിരാവസ്ഥ നിലനില്‍ക്കുന്ന പ്രതീതി. ദേശീയ നേതാക്കള്‍ക്കെതിരെ വരെ രാജ്യദ്രോഹത്തിന് കേസെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളിലൂടെ നമ്മളറിഞ്ഞിരിക്കുന്നു. എങ്ങനെയാണ് ഒരു ഇന്ത്യക്കാരന്‍ അവന്റെ രാജ്യസ്നേഹം പ്രകടിപ്പിക്കേണ്ടത്? ഒരു വലിയ ചോദ്യം തന്നെയാണ് ഈ ചുറ്റുപാടില്‍ നമുക്ക് മുന്നിലുള്ളത്. രാജ്യസ്നേഹത്തിന്റെയും, രാജ്യദ്രോഹത്തിന്റെയും അളവുകോലുകള്‍ ഒരു വര്‍ഗ്ഗീയഫാസിസ്റ്റ് സംഘടനയാല്‍ തീരുമാനിക്കപ്പെടുമ്പോള്‍ മൗനം പൂണ്ടിരിക്കാന്‍ ആര്‍ക്കാണ് കഴിയുക? സ്വതന്ത്രചിന്തകളുടെ വിളനിലങ്ങളായ സര്‍വ്വകലാശാലകളെ തങ്ങളുടെ ആശയപ്രചരണത്തിനായി മാത്രം തകര്‍ത്തുകളയാമെന്നContinue Reading