CINEMA (Page 7)

  പൃഥ്വിരാജ് എന്ന സൂപ്പർ സ്റ്റാറിന്റെ കന്നി സംവിധാന സംരംഭമായി ലൂസിഫർ വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാടായി. അന്തരിച്ച പ്രശസ്ത സംവിധായകൻ രാജേഷ് പിള്ളക്ക് വേണ്ടി മറ്റൊരു കഥാപരിസരത്തിൽ മുരളി ഗോപി എഴുതിയ സിനിമയുടെ പേരായിരുന്നു ലൂസിഫർ. പിന്നീട് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായി ലൂസിഫർ മാറി. മോഹൻലാലിൻറെ താര സാനിധ്യത്തിൽ മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ സിനിമയെ ചുറ്റി നിൽക്കുന്നതൊക്കെ വാർത്ത ആയിരുന്നു. സ്ക്രീനിനു മുന്നിൽContinue Reading

  ആട് സീരീസ് ഫാൻസ് തള്ളലുകൾക്കും പ്രമോഷൻ ഗിമ്മിക്കുകൾക്കും അപ്പുറം തീയേറ്ററുകൾ കയ്യടിച്ച സിനിമകളാണ്. ആ സീരീസിന്റെ സംവിധായകൻ എന്നതാണ് മിഥുൻ മാനുവൽ തോമസിന്റെ പ്രാഥമിക ഐഡന്റിറ്റി . ആൻ മരിയ കലിപ്പിലാണ് പോലെയുള്ള സിനിമകൾ മേക്കിങ്ങിലൂടെ ശ്രദ്ധ നേടിയ സിനിമകളാണ്. മിഥുൻ മാനുവൽ തോമസിന്റെ തീർത്തും വ്യത്യസ്തമായ പരീക്ഷണമാണ് അർജന്റീന ഫാൻസ് കാട്ടൂർ കടവ്. അശോകൻ ചരുവിലിന്റെ പ്രശസ്തമായ കഥയുടെ അതേ പേരിലുള്ള കഥയുടെ സിനിമാ വിഷ്കാരമാണ് അർജന്റീനContinue Reading

മധു.സി. നാരായണന്റെ ആദ്യ സംവിധാന സംരംഭമാണ് കുമ്പളങ്ങി നൈറ്റ്സ്. വ്യത്യസ്തമായ പ്രീ റിലീസ് പരസ്യങ്ങൾ കൊണ്ട്, വലിയ പുതു തലമുറ താര നിര കൊണ്ട് പ്രേക്ഷകർ കാത്തിരുന്ന സിനിമയായി അത്. സമൂഹ മാധ്യമങ്ങളിൽ കുമ്പളങ്ങി നൈറ്റ്സിന്റെ ടീസർ തരംഗമായിരുന്നു. ശ്യാം പുഷ്കരന്റെ തിരക്കഥകൾ വ്യത്യസ്തത കൊണ്ടും വൈവിധ്യം കൊണ്ടും രാഷ്ട്രീയ മാനങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടവയാണ്. അതായിരുന്നു കുമ്പളങ്ങി നൈറ്റ്സിന്റെ മറ്റൊരാകർഷണം. ഷൈജു ഖാലിദിന്റെ ക്യാമറ പകർത്തിയ കാഴ്ചകളുടെ സാമ്പിൾ ട്രയിലർContinue Reading

  ലിയോ തദ്ദേവൂസ് ശാന്തമായി വന്നു കൃത്യമായ ഇടവേളകൾ എടുത്തു സിനിമകൾ ചെയ്യുന്ന ആളാണ്. ഒരു ദശാബ്ദത്തിൽ ഏറെയായി അദ്ദേഹത്തിൻറെ ആദ്യ ചിത്രം പുറത്തു വന്നിട്ടത്. അവിടെ നിന്ന് ലോനപ്പന്റെ മാമ്മോദിസയിലേക്ക് എത്തുമ്പോൾ ഇടക്കുണ്ടായത് രണ്ടു സിനിമകൾ മാത്രം. കുടുംബവും പ്രണയവും നിലനിൽപ്പിനായുള്ള ഓട്ടവും സ്വപ്നങ്ങൾക്ക് പുറകെ പോക്കും ഒക്കെയാണ് സാധാരണയായി അദ്ദേഹം തന്റെ സിനിമകളുടെ പ്രധാന ഇതിവൃത്തങ്ങളായി ചേർക്കാറുള്ളത്. ഒരു വിൻറ്റെജ് ജയറാം സാന്നിധ്യം അനുഭവപ്പെടുന്ന സിനിമയുടെ പരസ്യങ്ങൾContinue Reading

  25000 രൂപ ബഡ്ജറ്റിൽ നിർമിച്ച സിനിമയായിരുന്നു പോരാട്ടം. ആ സിനിമയിലൂടെ ആണ് സംവിധായകൻ ബിലഹരി കെ രാജ് ആദ്യമായി വാർത്തകളിൽ നിറയുന്നത്. അതിനു ശേഷമാണ് കുഞ്ചാക്കോ ബോബൻ ടൈറ്റിൽ റോളിൽ എത്തുന്ന അല്ലു രാമേന്ദ്രൻ എന്ന സിനിമയുമായി വരുന്നത്. കുഞ്ചാക്കോ ബോബൻ നായകൻ ആയി വരുന്ന സിനിമകളുടെ വ്യത്യസ്തമായ പേരുകൾ സിനിമ ശ്രദ്ധിക്കുന്ന ട്രോളന്മാർക്കു വലിയ കൗതുകമുണ്ടാക്കുന്ന വിഷയമാണ്. തട്ടിൻപുറത്ത് അച്യുതൻ, ജോണി ജോണി എസ് അപ്പ, മാംഗല്യംContinue Reading