LITERATURE (Page 52)

ഭൂതകാലത്തിൽ എവിടെയോ വായിച്ചത് പോലെ. അല്ല വായിച്ചതു തന്നെ. വീണ്ടും ആലോചിച്ചു. തിരുത്തൽ ഉണ്ട്. അനുഭവം ആണ്. ട്രെയിനിൽ ആണ് യാത്ര. നൈരന്തര്യം ഉള്ള യാത്രയാണ്. വേറെ വഴിയില്ല. അതുകൊണ്ട് തന്നെ വിരസമായ യാത്ര ഒരു യന്ത്രത്തെ പോലെ മാറ്റിയിരുന്നു. യാത്രയിലുടനീളം അയാളുടെ കണ്ണുകൾ ചുറ്റുമുള്ള യാത്രക്കാരുടെ മേൽ യാതൊരു ദാക്ഷിണ്യവും കൂടാതെ അവരുടെ ജീവിതം ചൂഴ്‌ന്നെടുക്കാൻ ശ്രമിക്കുന്നതു പോലെ അലഞ്ഞു കൊണ്ടിരുന്നു. ചില സമയങ്ങളിൽ ജാള്യത അയാളെ പിന്തിരിപ്പിച്ചുവെങ്കിലുംContinue Reading

ഈ രാത്രിയെഒരാള്‍ പകലായുംമറ്റൊരാള്‍ സന്ധ്യയായുംവേറൊരാള്‍ പുലരിയായുംവരയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്ഓരോ നിറങ്ങളുംസ്വപ്നത്തിന്റെപാലറ്റില്‍ നിന്നുംകാണാതാവുന്നത്. ഈ രാത്രിയെരാത്രി എന്നുമാത്രമല്ലഇടയ്‌ക്കൊക്കെ പകലേയെന്നുംനീട്ടി വിളിക്കാവുന്നതാണ്. അല്ലെങ്കില്‍വിളക്കുകള്‍ക്കു ചുറ്റുംഇങ്ങനെ കറങ്ങുവാന്‍ചിറകുകള്‍ഉണ്ടാവില്ലായിരുന്നു. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading

‘ 58 വയസ്സുള്ള ആലപ്പുഴക്കാരി (തൻ്റേതല്ലാത്ത കാരണത്താൽ മൂന്നു തവണ വിധവ. ഏക മകൾ ഭർത്താവിനൊപ്പം വിദേശത്ത്) 35-40 വയസ്സ് പ്രായവും ആരോഗ്യം, സേവന സന്നദ്ധത, പുരോഗമന ബുദ്ധി, നവോത്ഥാനമനോഭാവം എന്നീ ഗുണങ്ങളുമുള്ള യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ജാതി, മതം, സാമ്പത്തികം, ശീലങ്ങൾ എന്നിവ പ്രശ്നമല്ല’ ഈസ്റ്റർ ദിനത്തിൽ പ്രാധാന്യത്തോടെ വന്ന സുധാംബികയുടെ പരസ്യം കണ്ട് പരിചയക്കാരിൽ ചിലർ ആളെ ഊഹിച്ചെടുത്തു. ചിലർ കളിയാക്കി. ചിലർ കടന്നലുകളെ പോലെContinue Reading

ആന്റൺ ചെക്കോവ് പുലർച്ച മുതലേ ആകാശം കാർമ്മേഘം നിറഞ്ഞു കിടക്കുകയായിരുന്നു. ചൂടുണ്ടായിരുന്നില്ല; എന്നാൽ നിശ്ചേഷ്ടവും നിരുന്മേഷവുമായിരുന്നു അന്തരീക്ഷം, പാടങ്ങൾക്കു മേൽ മേഘങ്ങൾ യുഗങ്ങളായി തങ്ങിനില്ക്കുകയും ഇപ്പോൾ മഴ പെയ്യുമെന്ന നിങ്ങളുടെ പ്രതീക്ഷകൾ വിഫലമാവുകയും ചെയ്യുന്ന നരച്ച ദിവസങ്ങളിലൊന്നുപോലെ. മൃഗഡോക്ടറായ ഇവാൻ ഇവാനിച്ചും സ്കൂൾ ടീച്ചറായ ബർക്കിനും നടന്നുനടന്ന് അവശരായിരുന്നു; പാടങ്ങൾക്കവസാനമില്ലെന്ന് അവർക്കു തോന്നിപ്പോയി. അങ്ങകലെ മിരോനോസിറ്റ്സ്കോഗ്രാമത്തിലെ കാറ്റാടിമില്ലുകൾ കഷ്ടിച്ചു കാണാമായിരുന്നു; വലതുഭാഗത്തായി ഒരു കുന്നിൻനിര നീണ്ടുനീണ്ടുപോയി ഗ്രാമത്തിനപ്പുറത്തു മറഞ്ഞു. മേച്ചില്പുറങ്ങളുംContinue Reading

ഫൈൻ ആർട്‌സ് കോളേജിലെ അവളുടെ ഗവേഷണവിഷയം, ” സർറിയലിസ്റ്റ് ചിത്രകാരന്റെ മനസ്സ് ” എന്നതാണ്. ബിനാലെയിലെ അതിശയക്കാഴ്ച്ചകൾക്കിടയിൽ, ഒരു അനാഥാത്മാവിനെപ്പോലെ ഒറ്റയ്ക്കലയുമ്പോൾ, തന്റെ ഗവേഷണ വിഷയത്തിൽ ഉടനടി ഒരുക്കേണ്ട ഹൈപ്പോതിസിസിനെ കുറിച്ചായിരുന്നു അവളുടെ ചിന്ത. താൻ പാടുപെട്ട് ശേഖരിച്ച സ്റ്റഡിമെറ്റീരിയലുകളുടെ സൂക്ഷ്മ വായനയാണ് കഴിഞ്ഞ ഒരു മാസമായി നടക്കുന്നത്. ബിനാലെക്കുള്ളിലെ തിരക്കിലും സർറിയലിസത്തിന്റെ വൈശിഷ്ട്യങ്ങളായിരുന്നു അവൾ ആവർത്തിച്ച് ഓർത്തിരുന്നത്. അത് ഇത്തരത്തിൽ ആയിരുന്നു. ചിത്രകാരൻ സ്വപ്നാടകനായി മാറുമ്പോൾ, താൻ പോലുംContinue Reading