LITERATURE (Page 44)

1അറ്റവേരിൻ കടയ്ക്കൽഇട്ടുമൂടുന്നു നോവുകൾ ഉച്ചവാടിപ്പടിയിറങ്ങുന്നുപച്ച പാതിവരണ്ട നിലങ്ങൾ ഒച്ചയില്ല…ഒളികണ്ണയച്ചൊരുനോട്ടമില്ല.അഗ്നിപെറ്റുവിതുമ്പുന്ന മണ്ണിത്. നഗ്നമാണ്അകം പുറം കായ്ക്കാത്തഭഗ്നസ്വപ്നങ്ങൾഉണങ്ങിയ പാഴ്മരം. എങ്ങുമില്ലാത്തണൽചുവടുഴിഞ്ഞ് ഖിന്നനിവൻനിന്നെയോർക്കുന്നു ധാത്രി. 2കുടിയിറങ്ങി-ത്തിരിഞ്ഞുനില്ക്കുന്നുവോഉടലറുത്തതലകൾക്കു താങ്ങായ്. എവിടെയുംഅറ്റവേര്അസ്വസ്ഥഹൃദയമേനിവർന്നിങ്ങെണീക്കാം മറുവഴി-ക്കെരികണ്ണുപായിച്ച്കവലയിലുണ്ടിവ-നെന്നുമനാഥൻ. കവർ: ജ്യോതിസ് പരവൂർContinue Reading

അന്ന് ക്രിസ്മസ് ആയിരുന്നു. ബീച്ചാശുപത്രിയുടെ രണ്ടാം നിലയിലെ പോസ്റ്റ് സർജറി വാർഡിൽ ഇരുപത് പേരാണ് ഉണ്ടായിരുന്നത്.ആ വാർഡിലെ രാപ്പകലുകളെ അളന്നുകൊണ്ടിരുന്നത് അവിടെ കേട്ട നിലവിളികളുടേയും ആക്രന്ദനങ്ങളുടേയും ഏറ്റക്കുറച്ചിലിലൂടെ ആയിരുന്നു !മൂത്രതടസ്സത്തിൻ്റെ നിരവധി സർജറികൾ കഴിഞ്ഞ് അടിവയർ തുന്നിക്കെട്ടി അപ്പൻ മയങ്ങി ക്കിടക്കുകയാണ്..കൈകാലുകൾ കട്ടിലിനോട് ചേർത്ത് ബന്ധിച്ചിട്ടുണ്ട്. ഓപ്പറേഷൻ വിജയിച്ചെങ്കിലും മൂത്രത്തിന് പകരം കട്ടച്ചോരയാണ് പുറത്തേയ്ക്ക് വരുന്നത്! അനസ്തീഷ്യയുടെ ശക്തി കുറഞ്ഞതോടെ വേദനകൾ ഒന്നൊഴിയാതെ തിരികെ വന്നു.ആശുപത്രി എടുത്ത് മറിച്ച് വെയ്ക്കാനുള്ളContinue Reading

പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. പ്രജകളുടെ രാജവിരുദ്ധനീക്കങ്ങൾ പലഭാഗങ്ങളിലും മുളപൊട്ടുന്നത് ചാരന്മാർ രാജാവിന്‍റെ കാതുകളിലെത്തിച്ചു. ഭരണം നഷ്ടപ്പെടാതിരിക്കാൻ, പ്രജകളുടെ സംഘംചേരൽ തകർക്കാൻ, രാജാവ് തന്ത്രങ്ങൾ മെനയാൻതുടങ്ങി. കിഴക്കൻദേശത്തെ, മൺമറഞ്ഞുപോയ, പ്രജകളുടെ ആരാധ്യനായ ചക്രവര്‍ത്തിയുടെ പടുകൂറ്റൻ പ്രതിമ നിർമ്മിക്കുവാൻ രാജാവ് തീരുമാനിച്ചു. രാജസംഘങ്ങൾ നാനാദേശത്തേക്കും പുറപ്പെട്ട് ആ വാർത്ത വിളംബരംചെയ്യാനും തുടങ്ങി. കുതിരകളിലും ഒട്ടകങ്ങളിലും ആനകളിലും പ്രതിമാനിർമ്മാണത്തിനുള്ള സാമഗ്രികൾ കിഴക്കൻദേശത്തേക്കെത്തിത്തുടങ്ങി. ഭടന്മാരുടെ അകമ്പടിയോടെ രഥങ്ങളിൽ കോടിക്കണക്കിനു പണം രാജകൊട്ടാരത്തിൽContinue Reading

യാത്രാരേഖകൾ ഉറപ്പുവരുത്തി വിമാനത്താവളത്തിനുള്ളിലേക്ക് കടക്കുമ്പോൾ പരിചയം ഭാവിച്ചുകൊണ്ട് ഒരു പ്രായമായ അപരിചിതമുഖം അടുത്തെത്തി. “കോഴിക്കോട്ടേക്കാണോ?” വ്യക്തമായ ഒരുത്തരം നല്കുന്നതിനു മുന്നെത്തന്നെ കയ്യിലെ അമിതഭാരമൊതുക്കിവെച്ച ബാഗുകളെ വലിച്ചൊതുക്കാൻ ശ്രമിച്ച് പരവശനായി അടുത്ത ചോദ്യം: “നിങ്ങൾടെ കയ്യിൽ ലഗേജൊന്നുമില്ലേ?” നീരസം പുറത്ത് കാണിക്കാതെ ഉത്തരം “ഇല്ല” എന്ന വാക്കിലൊതുക്കി. “ദീർഘകാലത്തെ പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് പോവാ.. ഉപേക്ഷിച്ച് പോവാൻ കഴിയാത്ത ചിലത് അടുക്കിപ്പെറുക്കിവെച്ചപ്പോൾ തൂക്കം, അനുവദിച്ചതിലും അധികായി. ഒന്ന് സഹായിച്ചിരുന്നെങ്കിൽ.. “ ഭവ്യതയോട് കൂടിയContinue Reading

ഇരുപത്തിമൂന്ന് നാലുപേരും പരസ്പരം കാര്യമായി സംസാരിക്കാതെ, രക്ഷപ്പെടാനുള്ള പദ്ധതികൾപോലും വെടിഞ്ഞ് രണ്ടു ദിവസം വെറുതെയിരുന്നു. രണ്ടാംദിവസം ഹേമ രാജനോട് ജോലി തുടരുന്നതിനെപ്പറ്റി ചോദിച്ചെങ്കിലും അവൻ മുഖം കുനിച്ച് ഇരുന്നതേയുള്ളു. സ്റ്റെല്ലയും ഹേമയും ശേഖരിച്ചു കൊണ്ടുവന്ന പേരയ്ക്കകൾ ആയിരുന്നു പ്രധാന ഭക്ഷണം. കാടിനുള്ളിൽ കണ്ട പേരയുടെ സർവ്വവ്യാപിത്വം യുവതികളെ വല്ലാതെ അതിശയിപ്പിച്ചു. പക്ഷേ അസാധാരണ മധുരമുള്ള കായകൾ കഴിക്കുമ്പോൾ അധികം സന്തോഷിക്കരുതെന്നും തൊട്ടടുത്ത് മരണമുണ്ടാകാമെന്നും സ്റ്റെല്ല സ്വയം മുന്നറിയിപ്പ് നൽകി. മൂന്നാംനാൾContinue Reading