പൂമുഖം LITERATURE ചീസ് ആൻഡ്‌ പിക്കിൾ സാൻഡ്‌ വിച്ച്

മാണ്ടി കോ: ചീസ് ആൻഡ്‌ പിക്കിൾ സാൻഡ്‌ വിച്ച്

 

അത് നിന്നെ തൃപ്തിപെടുത്തുന്നു
നിന്നോടതു സല്ലപിക്കില്ല ,
നീയതൊരുക്കണം .

ഒരു ചീസ് ആൻഡ്‌ പിക്കിൾ സാൻഡ്‌ വിച്ച്‌
ഒരിക്കലും നിരാശപ്പെടുത്തില്ല .
കിടക്കയിൽ കിടന്നുകൊണ്ട്
നീ ചിന്തിക്കില്ല;
ഞാനൊരു തടിച്ചി ?
ഇപ്പോൾ ഫലഭൂയിഷ്ഠ ?
അസ്ഥിരമായവൾ ?

നിന്റെ ചിന്തകൾ വളരെ വ്യക്തം ,
തിരഞ്ഞെടുക്കൽ വളരെ എളുപ്പം :
രണ്ടായ് മുറിക്കുക?,
അല്ലെങ്കിൽ രണ്ടായ് മുറിക്കാതിരിക്കുക ?,
ചീസ് എത്രമാത്രം ലോലമായിരിക്കണം ?,
പിക്കിൾ എവിടെ വെയ്ക്കണം ?.

ഒരു ചീസ് ആൻഡ് പിക്കിൾ സാൻഡ് വിച്ചിൽ നിന്നും
നീ പൂചെണ്ടുകൾ പ്രതീക്ഷിക്കില്ല ,
കവിതയോ ആരാധനയോ പ്രതീക്ഷിക്കില്ല .
നീ പ്രതീക്ഷിക്കുന്നത് ലഭ്യമാകുന്നു :
ചീസ് ….. ആൻഡ്‌ പിക്കിൾ .
നീ ആഗ്രഹിക്കുന്നു ,
നീ ആസ്വദിക്കുന്നു,
നീരസത്തോടെ ഉറക്കമില്ലാതെ കിടന്നു
അത് കൂർക്കം വലിക്കുന്നത്
കേൾക്കേണ്ട .

‘സുരക്ഷിതമായ സ്നാക്ക് ‘
ആ പരസ്യത്തോടെ അതെത്തുന്നു .

Comments
Print Friendly, PDF & Email

You may also like